പാലാരിവട്ടം പാലത്തില് പരിശോധന: ഒന്നും പറയാതെ ഇ. ശ്രീധരന്റെ മടക്കം
കൊച്ചി∙ പാലാരിവട്ടം പാലം ഇനി എന്തു ചെയ്യണം എന്ന കാര്യത്തിൽ അന്തിമ തീരുമാനമെടുക്കാൻ മെട്രോമാൻ ഇ. ശ്രീധരൻ പരിശോധന നടത്തി. എന്നാൽ പരിശോധനയെക്കുറിച്ച് ‘ഒന്നും പറയാനില്ല’ എന്നു പറഞ്ഞായിരുന്നു... Palarivattom Flyover . E Sreedharan

കൊച്ചി∙ പാലാരിവട്ടം പാലം ഇനി എന്തു ചെയ്യണം എന്ന കാര്യത്തിൽ അന്തിമ തീരുമാനമെടുക്കാൻ മെട്രോമാൻ ഇ. ശ്രീധരൻ പരിശോധന നടത്തി. എന്നാൽ പരിശോധനയെക്കുറിച്ച് ‘ഒന്നും പറയാനില്ല’ എന്നു പറഞ്ഞായിരുന്നു ഇ.ശ്രീധരന്റെ മടക്കം. രാവിലെ എട്ടുമണിക്ക് പാലത്തിന്റെ അടിയിൽ നിന്ന് ആരംഭിച്ച പരിശോധന, സാംപിളുകൾ ശേഖരിച്ചും വിദഗ്ധരുമായി സംവദിച്ചും ഒന്നരമണിക്കൂറിലധികം നീണ്ടു.
പാലത്തിന്റെ പരിശോധനയ്ക്കായി ഇ. ശ്രീധരനൊപ്പം അദ്ദേഹത്തിന്റെ ഡിഎംആർസിയിലെ മുൻ സഹപ്രവർത്തകനും കാൺപൂർ ഐഐടിയിലെ കോൺക്രീറ്റ് വിദഗ്ധനുമായ ഡോ. മഹേഷ് ടാണ്ടനും ചെന്നൈ ഐഐടിയിലെ അളഗു സുന്ദരമൂർത്തിയും പങ്കെടുത്തു. പാലത്തിന്റെ അറ്റകുറ്റപ്പണി സംബന്ധിച്ച് റിപ്പോർട്ട് തയാറാക്കിയത് ചെന്നൈ ഐഐടിയിലെ സ്ട്രക്ചറൽ എൻജിനിയറിങ് വിഭാഗം പ്രഫസർ പി. അളഗു സുന്ദരമൂർത്തിയായിരുന്നു.
മുഖ്യമന്ത്രി പിണറായി വിജയന്റെ നിർദേശപ്രകാരമായിരുന്നു ഇ. ശ്രീധരന്റെ നേതൃത്വത്തിലുള്ള പരിശോധന. അറ്റകുറ്റപ്പണികളിലൂടെ പാലം എത്രത്തോളം ശക്തിപ്പെടുത്താനാകുമെന്നു സംഘം പരിശോധിച്ചു. സാംപിളുകൾ പരിശോധിച്ച ശേഷമായിരിക്കും സംഘം അന്തിമ റിപ്പോർട്ട് സമർപ്പിക്കുക.
പാലത്തിൽ ഇപ്പോൾ നടക്കുന്ന അറ്റകുറ്റപ്പണികൾ ശാശ്വത പരിഹാരമാകില്ലെന്നും ഇളക്കം തട്ടിയ ഗർഡറുകൾ വീണ്ടും യോജിപ്പിക്കുന്നത് നല്ലതല്ലെന്നും ശ്രീധരൻ നേരത്തെ ചൂണ്ടിക്കാണിച്ചിരുന്നു. പാലം മാറ്റിപ്പണിയുന്നതാണ് ഉചിതമെന്നായിരുന്നു നേരത്തെ ഇ. ശ്രീധരൻ പറഞ്ഞിരുന്നത്. ഈ സാഹചര്യത്തിലാണ് മുഖ്യമന്ത്രി ഇ. ശ്രീധരന്റെ സഹായം തേടിയത്.