കാത്തിരിപ്പ് അവസാനിച്ചു; ചെന്നൈയിൽ മഴ പെയ്തു, 196 ദിവസങ്ങൾക്ക് ശേഷം

Mail This Article
ചെന്നൈ∙ 196 ദിവസത്തെ ഇടവേളയ്ക്കു ശേഷം ചെന്നൈയിൽ മഴ. മീനമ്പാക്കം, ചിറ്റിലപ്പാക്കം, ക്രോംപേട്ട് തുടങ്ങിയ തെക്കൻ ചെന്നൈ പ്രദേശങ്ങളിലാണു വ്യാഴാഴ്ച ഉച്ചയ്ക്കു ശേഷം മഴ പെയ്തത്. എന്നാൽ മധ്യ, വടക്കൻ ചെന്നൈയിൽ മഴയ്ക്കായുള്ള കാത്തിരിപ്പു തുടരുകയാണ്.
സമീപ ചരിത്രത്തിലെ ഏറ്റവും രൂക്ഷമായ വരൾച്ചയാണ് കഴിഞ്ഞ 195 ദിവസങ്ങളായി ചെന്നൈ നഗരത്തിൽ അനുഭവപ്പെട്ടത്. ഇതിനെത്തുടർന്ന് അതിരൂക്ഷമായ ശുദ്ധ ജലപ്രശ്നവും ഭൂഗർഭ ജലനിരപ്പിൽ വൻ കുറവുമുണ്ടായി.
മഴയില്ലാതെ കഴിഞ്ഞ 195 ദിവസം:
∙ വെള്ളത്തിനു തീവില, 12000 ലീറ്റർ വെള്ളത്തിനു 1200 രൂപയായിരുന്നത് ഇപ്പോൾ 7000 രൂപ വരെ.
∙ ജലക്ഷാമം അതിരൂക്ഷമായ പ്രദേശങ്ങളിൽ നിന്നു ജനങ്ങൾ മാറിത്താമസിക്കാൻ തുടങ്ങി; വെള്ളം ഉള്ള സ്ഥലങ്ങളിൽ വാടക ഇരട്ടിയായി.
∙ ഓഫിസിൽ വരേണ്ട; വീട്ടിലിരുന്നു ജോലി ചെയ്യാൻ ഐടി കമ്പനികൾ ജീവനക്കാരോട് ആവശ്യപ്പെട്ടു.
∙ നഗരത്തിലെ സ്കൂളുകളിൽ ചിലതു പ്രവൃത്തി സമയം വെട്ടിക്കുറച്ചു; ചിലയിടത്ത് ഷിഫ്റ്റ്. പല ഹോസ്റ്റലുകളിലും വെള്ളത്തിനു റേഷൻ.
∙ മൂന്നു നേരം പ്രവർത്തിച്ചിരുന്ന പല ഹോട്ടലുകളും രണ്ടു നേരമാക്കി; പാത്രം കഴുകുന്നത് ഒഴിവാക്കാൻ ഡിസ്പോസിബിൾ പ്ലേറ്റിലേക്കു മാറി.
∙ സർക്കാർ ആശുപത്രികളെ ചെറിയ രീതിയിൽ ബാധിച്ചു തുടങ്ങി. പ്രമുഖ ആശുപത്രികളിലെ പൊതു ശുചിമുറികൾ പൂട്ടി.
∙ ജിംനേഷ്യങ്ങളിൽ ഷവർ നിർത്തലാക്കി