പാറക്കുളത്തിൽ വീണ് പെൺകുട്ടി മരിച്ചു; പമ്പാനദിയിൽ യുവതിയെ കാണാതായി
Mail This Article
×
കവിയൂർ/റാന്നി∙ പത്തനംതിട്ടയിലെ കവിയൂരിൽ പാറക്കുളത്തിൽ വീണു പെൺകുട്ടി മരിച്ചു. കോട്ടൂർ ഇലവിനാൽ മോഹന്റെ മകൾ മനിമ(18)യാണു മരിച്ചത്. ശനിയാഴ്ച മുതൽ മനിമയെ കാണാനില്ലായിരുന്നു. ഫയർ ഫോഴ്സിന്റെ നേതൃത്വത്തിൽ ഇന്നു പാറക്കുളത്തിൽ നടത്തിയ തിരച്ചിലിലാണ് ശരീരം കണ്ടെത്തിയത്.
മറ്റൊരു സംഭവത്തിൽ റാന്നിയിൽ പമ്പാനദിയിൽ ചെളിയിൽ പുതഞ്ഞ് യുവതിയെ കാണാതായി. ചങ്ങനാശേരി തൃക്കൊടിത്താനം കടവുങ്കൽ ബാലന്റെ മകൾ സൂര്യയെ (18) ആണ് കാണാതായത്. റാന്നിയിൽ ബന്ധുവീട്ടിൽ എത്തിയതാണ് സൂര്യ. വസ്ത്രം കഴുകാൻ ഇറങ്ങിയപ്പോൾ ചെളിയിൽപ്പെട്ട് കാണാതാവുകയായിരുന്നു. പമ്പാനദിയിൽ പള്ളിക്കമുരുപ്പ് കടവിലാണ് സംഭവം. പെൺകുട്ടിക്കായി തിരച്ചിൽ തുടരുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.