ഡിഎൻഎ പരിശോധനയ്ക്കു സമ്മതമറിയിച്ച് ബിനോയ്; രക്തസാംപിളുകൾ നൽകും
മുബൈ∙ ലൈംഗിക പീഡനക്കേസിൽ ഡിഎൻഎ പരിശോധനയ്ക്കു സമ്മതമറിയിച്ച്് ബിനോയ് കോടിയേരി. രക്തസാംപിളുകൾ നൽകണമെന്ന അന്വേഷണ ഉദ്യോഗസ്ഥരുടെ ആവശ്യം ബിനോയ് അംഗീകരിച്ചു. മുംബൈ ഓഷിവാര പൊലീസ് സ്റ്റേഷനിൽ എത്തിയ ബിനോയിയെ....Binoy Kodiyeri

മുബൈ∙ ലൈംഗിക പീഡനക്കേസിൽ ഡിഎൻഎ പരിശോധനയ്ക്കു സമ്മതമറിയിച്ച്് ബിനോയ് കോടിയേരി. രക്തസാംപിളുകൾ നൽകണമെന്ന അന്വേഷണ ഉദ്യോഗസ്ഥരുടെ ആവശ്യം ബിനോയ് അംഗീകരിച്ചു. മുംബൈ ഓഷിവാര പൊലീസ് സ്റ്റേഷനിൽ എത്തിയ ബിനോയിയെ അന്വേഷണ ഉദ്യോഗസ്ഥർ ചോദ്യംചെയ്തു. ഇതിനുശേഷം ബിനോയ് മടങ്ങി.
എല്ലാ തിങ്കളാഴ്ചയും പൊലീസ് സ്റ്റേഷനിൽ ഹാജരാകണമെന്ന് ബിനോയിക്കു മുൻകൂർ ജാമ്യം അനുവദിച്ച ദിൻഡോഷി കോടതി ജാമ്യവ്യവസ്ഥകളിൽ നിർദേശിച്ചിരുന്നു. ഇതനുസരിച്ചാണ് ബിനോയ് ഇന്നു പൊലീസ് സ്റ്റേഷനിൽ എത്തിയത്. കർശന ഉപാധികളോടെയാണു ബിനോയ് കോടിയേരിക്കു ജാമ്യം അനുവദിച്ചത്. പൊലീസ് ആവശ്യപ്പെട്ടാല്‍ ഡിഎന്‍എ പരിശോധനയ്ക്ക് തയാറാകണമെന്നും കോടതി നിർദേശമുണ്ട്.
മുൻകൂർ ജാമ്യം ലഭിച്ചതിനു പിന്നാലെ ഓഷിവാര പൊലീസ് സ്റ്റേഷനിലെത്തിയ ബിനോയിലെ അറസ്റ്റ് ചെയ്ത് ജാമ്യത്തിൽ വിടുകയായിരുന്നു. പീഡനപരാതി നിയമപരമായി നേരിടുമെന്നും കേസ് കോടതിയുടെ പരിഗണനയിൽ ആയതിനാൽ കൂടുതൽ പ്രതികരിക്കുന്നില്ലെന്നും കഴിഞ്ഞ ദിവസം തിരുവനന്തപുരത്തെത്തിയ ബിനോയി പറഞ്ഞിരുന്നു. ഡാൻസ് ബാർ നർത്തകിയായിരുന്ന ബിഹാർ സ്വദേശി നൽകിയ പരാതിയിലാണ് ഓഷിവാര പൊലീസ് ബിനോയിക്കെതിരെ കേസ് റജിസ്റ്റർ ചെയ്തത്.