ന്യൂസ് മേക്കർ പുരസ്കാരം ഏറ്റുവാങ്ങി പ്രളയ രക്ഷകരായ മൽസ്യത്തൊഴിലാളികൾ
കൊച്ചി∙ പ്രളയ കാലത്തെ കരുതലിനും കൈത്താങ്ങിനും മൽസ്യത്തൊഴിലാളി സമൂഹത്തിന് വാർത്തയുടെ തലപ്പാവ് നൽകി മനോരമ ന്യൂസ്. രണ്ടായിരത്തി പതിനെട്ടിലെ മനോരമ ന്യൂസ് ന്യൂസ് മേക്കർ പുരസ്കാരം പ്രളയ രക്ഷാപ്രവർത്തകരായ മൽസ്യത്തൊഴിലാളികൾക്ക് സമ്മാനിച്ചു.Manoramanews-newsmaker-2018-awarded-to-fishermen.

കൊച്ചി∙ പ്രളയ കാലത്തെ കരുതലിനും കൈത്താങ്ങിനും മൽസ്യത്തൊഴിലാളി സമൂഹത്തിന് വാർത്തയുടെ തലപ്പാവ് നൽകി മനോരമ ന്യൂസ്. രണ്ടായിരത്തി പതിനെട്ടിലെ മനോരമ ന്യൂസ് ന്യൂസ് മേക്കർ പുരസ്കാരം പ്രളയ രക്ഷാപ്രവർത്തകരായ മൽസ്യത്തൊഴിലാളികൾക്ക് സമ്മാനിച്ചു. കൊച്ചിയിൽ സംഘടിപ്പിച്ച പ്രൗഡ ഗംഭീരമായ ചടങ്ങിൽ ചലച്ചിത്ര താരവും സംവിധായകനുമായ പൃഥിരാജാണ് കേരളത്തിന്റെ രക്ഷകരെ ആദരിച്ചത്.
സ്വജീവിതം മറന്ന് സഹജീവികളുടെ ഉയിര് കാക്കാനിറങ്ങിയ ധീരതയ്ക്ക് മലയാളി മനസ് നൽകിയ അംഗീകാരമാണ് പൃഥിരാജ് സമ്മാനിച്ചത്. പ്രളയ രക്ഷയുടെ അമരം പിടിച്ച സമൂഹത്തിന്റെ പ്രതിനിധികളായി സംസ്ഥാനത്തിന്റെ വിവിധ മേഖലകളിൽ നിന്നെത്തിയ പത്തു മൽസ്യത്തൊഴിലാളികൾ ചേർന്ന് പുരസ്കാരം ഏറ്റുവാങ്ങി. പ്രളയ രക്ഷകർക്ക് ന്യൂസ് മേക്കർ വേദിയിൽ പുതിയ വിശേഷണവും നൽകി പൃഥി. മനുഷ്യർക്കിടയിലെ ദൈവങ്ങൾ.
പ്രേക്ഷകർക്കിടയിൽ നടത്തിയ അഭിപ്രായ വോട്ടെടുപ്പിലൂടെയാണ് മനോരമ ന്യൂസും കല്യാൺ സിൽക്സും ചേർന്ന് സംഘടിപ്പിച്ച ന്യൂസ് മേക്കർ പുരസ്കാര വിജയികളായി മത്സ്യ തൊഴിലാളി സമൂഹത്തെ തിരഞ്ഞെടുത്തത്. കല്യാൺ സിൽക്സ് മാനേജിങ് ഡയറക്ടർ പ്രകാശ് പട്ടാഭിരാമൻ, എം എം ടി വി ഡയറക്ടർ ജയന്ത് മാമൻ മാത്യു എന്നിവരും പുരസ്കാര വേദിയിൽ ആശംസകളറിയിച്ചു.
സംസ്ഥാനമൊട്ടുക്കു നിന്നുള്ള മൽസ്യത്തൊഴിലാളി സമൂഹത്തിന്റെ പ്രതിനിധികളെയും രാഷ്ട്രീയ സാമൂഹിക സാംസ്കാരിക മേഖലകളിലെ പ്രമുഖരെയും സാക്ഷിയാക്കിയായിരുന്നു പുരസ്കാരരാവ്.