ബിനോയ് കോടിയേരി ശബരിമല ദർശനം നടത്തി; വിഡിയോ
പത്തനംതിട്ട∙ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകന്‍ ബിനോയ് കോടിയേരി ശബരിമല ദർശനം നടത്തി. കെട്ടുനിറച്ചാണ് ബിനോയ് കോടിയേരി ദർശനത്തിനെത്തിയത്.

പത്തനംതിട്ട∙ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകന്‍ ബിനോയ് കോടിയേരി ശബരിമല ദർശനം നടത്തി. കെട്ടുനിറച്ചാണ് ബിനോയ് കോടിയേരി ദർശനത്തിനെത്തിയത്. കുട്ടികൾ ഉൾപ്പെടെ 6 അംഗ സംഘം ഉച്ചയോടെയാണ് പമ്പയിൽ എത്തിയത്. ഗണപതികോവിലിൽ തൊഴുതാണ് സന്നിധാനത്തേക്കു നീങ്ങിയത്.
സ്വാമി അയ്യപ്പൻ റോഡിലൂടെയായിരുന്നു മലകയറ്റം. സന്നിധാനത്തിൽ എത്തിയപ്പോഴേക്കും ഉച്ചപൂജ കഴിഞ്ഞ് നട അടച്ചു. അതിനാൽ വൈകിട്ട് 5ന് നടതുറക്കും വരെ ദേവസ്വം ഗസ്റ്റ് ഹൗസിൽ തങ്ങി. നടതുറന്നപ്പോൾ ഇരുമുടിക്കെട്ടുമായി പതിനെട്ടാംപടി കയറി സോപാനത്തിൽ നിന്ന് അയ്യപ്പ ദർശനം നടത്തി. മാളികപ്പുറത്തും ദർശനം നടത്തിയാണു മടങ്ങിയത്.
ബിഹാർ സ്വദേശിനി നൽകിയ ലൈംഗിക പീഡനക്കേസിൽ ബിനോയ് കോടിയേരിയുടെ ഡിഎൻഎ പരിശോധന റിപ്പോർട്ട് പുറത്തു വരാനിരിക്കുകയാണ്. ബെക്കുളയിലെ ജെ.ജെ ആശുപത്രിയിലെത്തിയാണ് ബിനോയ് രക്തസാംപിൾ നൽകിയത്. സാംപിൾ ഡിഎൻഎ പരിശോധനയ്ക്കായി കലാനയയിലെ ഫോറൻസിക് ലാബിനു കൈമാറി. ഫലം മുദ്രവച്ച കവറിൽ മുംബൈ ഹൈക്കോടതിയിലാണു സമർപ്പിക്കുക.