ഇന്ന് ചിങ്ങം ഒന്ന്. ഒാരോ മലയാളിക്കും ഇന്ന് പുതുവ‍ര്‍ഷപ്പിറവിയാണ്. പൊന്നിന്‍ ചിങ്ങമെന്ന് എക്കാലവും പറയാറുള്ള മലയാളിക്ക് രണ്ട് കൊല്ലമായി ഒാണം പെരുമഴക്കാലമാണ്. എന്നാല്‍ ഈ ഒാണം പൊന്നോണം തന്നെയാകുമെന്ന പ്രതീക്ഷയിലാണ് ഒരോ കേരളീയനും...Kerala, Chingam, Onam Celebration

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഇന്ന് ചിങ്ങം ഒന്ന്. ഒാരോ മലയാളിക്കും ഇന്ന് പുതുവ‍ര്‍ഷപ്പിറവിയാണ്. പൊന്നിന്‍ ചിങ്ങമെന്ന് എക്കാലവും പറയാറുള്ള മലയാളിക്ക് രണ്ട് കൊല്ലമായി ഒാണം പെരുമഴക്കാലമാണ്. എന്നാല്‍ ഈ ഒാണം പൊന്നോണം തന്നെയാകുമെന്ന പ്രതീക്ഷയിലാണ് ഒരോ കേരളീയനും.

കള്ളക്കര്‍ക്കിടകത്തിന്റെ താണ്ഡവകാലം കടന്ന് മലയാളി എക്കാലവും കാത്തിരിക്കുന്ന നാളാണിത്. ചിങ്ങം ഒന്ന് . പൊന്നിന്‍ ചിങ്ങമാസത്തിലേക്കുള്ള കാല്‍വെപ്പ്. പഞ്ഞമാസക്കാലത്തെ ദുരിതപ്പെയ്ത്തിലും വിളവിനെ കാത്ത് പരിപാലിച്ച് ചിങ്ങത്തില്‍ വിളവെടുക്കാന്‍ ഒരുങ്ങുന്ന കാലം. ചിങ്ങം 1 മലയാളിക്ക് കര്‍ഷകദിനം കൂടിയാണ്. 

ADVERTISEMENT

പ്രകൃതിയുടെ ഭാവമാറ്റം, മണ്ണറിഞ്ഞ് ജീവിക്കുന്ന ഒാരോ മലയാളിയിലും സന്തോഷം കൊണ്ട് വരുന്ന കാലം. ഒാണപുലരികളെ കാത്തിരിക്കുകയാണ് ഒാരോ മലയാളിയും. എന്നാല്‍ കഴിഞ്ഞ വര്‍ഷവും ഈ കൊല്ലവും മലയാളിയുടെ നല്ലനാള്‍ ദുരിതപ്പെരുംപെയ്ത്തില്‍ തകന്നുപോയി. പൂവിളിയുടെ ചിങ്ങപ്പുലരിയല്ല ഇന്ന് . പിന്‍തിരിഞ്ഞുനോക്കുന്ന നേരം കൊണ്ട് സര്‍വ്വസ്വവും മണ്ണിലൊലിച്ച് പോയതിന്റെ പകപ്പിലാണ് പലരും. 

വീടില്ല, മണ്ണില്ല, നട്ടുനനച്ചതൊന്നുമില്ല. എന്നാലും മലയാളി എന്നും ശുഭാപ്തിവിശ്വാസിയാണ്. ഒരുമയുടെ കരുത്തിൽ ഈ ചിങ്ങത്തെ വരവേല്‍ക്കാന്‍ ഒരുങ്ങുകയാണ്. കൂട്ടായ്മയിലൂടെ കൈയ്മെയ് മറന്ന സഹവര്‍ത്തിത്വത്തിലൂടെ ചിങ്ങപ്പുലരിയേയും പൊന്നണിഞ്ഞ ഒരു ഒാണക്കാലത്തേയും വരവേല്‍ക്കാം. 

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT