ന്യൂഡൽഹി ∙ അന്തരിച്ച മുൻ കേന്ദ്രമന്ത്രിയും ബിജെപി നേതാവുമായ അരുൺ ജയ്റ്റ്ലിയെ അനുസ്മരിച്ച് പ്രമുഖർ. അരുൺ ജയ്റ്റ്‌ലി ഒരു രാഷ്ട്രീയ അതികായനായിരുന്നെന്ന്‌ പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. ബൗദ്ധികവും നിയമപരവുമായ കാര്യങ്ങളില്‍ ഉന്നതനായിരുന്ന അദ്ദേഹം......Tribute to Arun Jaitley, PM Narendra Modi, Amit Shah, Ramnath Kovind

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ന്യൂഡൽഹി ∙ അന്തരിച്ച മുൻ കേന്ദ്രമന്ത്രിയും ബിജെപി നേതാവുമായ അരുൺ ജയ്റ്റ്ലിയെ അനുസ്മരിച്ച് പ്രമുഖർ. അരുൺ ജയ്റ്റ്‌ലി ഒരു രാഷ്ട്രീയ അതികായനായിരുന്നെന്ന്‌ പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. ബൗദ്ധികവും നിയമപരവുമായ കാര്യങ്ങളില്‍ ഉന്നതനായിരുന്ന  അദ്ദേഹം ഇന്ത്യയ്ക്കു മികച്ച സംഭാവനകള്‍ നൽകിയ നേതാവായിരുന്നു. അദ്ദേഹത്തിന്റെ മരണം തീർത്തും ദുഃഖകരമാണ്. ജയ്റ്റ്ലിജിയുടെ നിര്യാണത്തോടെ വിലപ്പെട്ട ഒരു സുഹൃത്തിനെയാണ് നഷ്ടമായത്. പതിറ്റാണ്ടുകളോളം അദ്ദേഹത്തെ അടുത്ത് അറിയാനുള്ള ബഹുമതി ലഭിച്ചിട്ടുണ്ട്. പ്രശ്നങ്ങളെക്കുറിച്ചുള്ള അദ്ദേഹത്തിന്റെ ഉൾക്കാഴ്ചയും കാര്യങ്ങളെക്കുറിച്ചുള്ള സൂക്ഷ്മമായ ധാരണയും അസാധാരണമാണ്.– മോദി പറഞ്ഞു. 

അരുൺ ജയ്റ്റ്ലിയുടെ വിയോഗത്തിൽ വളരെയധികം ദുഃഖിക്കുന്നതായി രാഷ്ട്രപതി റാംനാഥ് കോവിന്ദ് പറഞ്ഞു. സമർഥനായ അഭിഭാഷകൻ, പരിചയസമ്പന്നനായ പാർലമെന്റേറിയൻ, സമുന്നതനായ മന്ത്രി എന്നീ നിലകളിൽ അദ്ദേഹം രാഷ്ട്രനിർമാണത്തിനു വളരെയധികം സംഭാവനകൾ നൽകിയതായും രാഷ്ട്രപതി പറഞ്ഞു.

ADVERTISEMENT

മുതിർന്ന നേതാവിനെ മാത്രമല്ല, ഒരു പ്രിയപ്പെട്ട കുടുംബാംഗത്തെ കൂടിയാണ് നഷ്ടമായതെന്ന് കേന്ദ്ര അഭ്യന്തര മന്ത്രിയും ബിജെപി അധ്യക്ഷനുമായി അമിത് ഷാ അനുസ്മരിച്ചു. മികച്ച പാർലമെന്റേറിയനും സമർഥനായ അഭിഭാഷകനുമായിരുന്ന ജയ്റ്റ്ലി എല്ലാ പാർട്ടികൾക്കും സമ്മതനായിരുന്നെന്നും ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി പറഞ്ഞു. ഇന്ത്യൻ രാഷ്ട്രീയത്തിന് അദ്ദേഹം നൽകിയ സംഭാവനകൾ എന്നും ഓർമിക്കപ്പെടുമെന്നും മമത പറഞ്ഞു.

മികച്ച അഭിഭാഷകനും പ്രാസംഗികനുമായ ജയ്റ്റ്ലിജി തികച്ച അർപ്പണബോധത്തോടെയും അഭിനിവേശത്തോടെയുമാണ് രാഷ്ട്രത്തെ സേവിച്ചതെന്നു കേന്ദ്രമന്ത്രി സമൃതി ഇറാനി പറഞ്ഞു. അദ്ദേഹത്തിന് എല്ലാം ആദരങ്ങളും അർപ്പിക്കുന്നതായും അവർ ട്വിറ്ററിൽ കുറിച്ചു. വിഭിന്നമേഖലകളില്‍ പ്രാഗത്ഭ്യം തെളിയിക്കുകയും  ഭരണരംഗത്ത് വ്യക്തിമുദ്ര പതിപ്പിക്കുകയും ചെയ്ത നേതാവായിരുന്നു അരുണ്‍ ജയ്റ്റ്ലിയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അനുശോചന സന്ദേശത്തില്‍ പറഞ്ഞു. കേരളത്തിന്‍റെ സവിശേഷതകളെക്കുറിച്ച് അദ്ദേഹത്തിന് നല്ല ധാരണയുണ്ടായിരുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു.