കോഴിക്കോട് ∙ കൂടത്തായിയിലെ എല്ലാ മരണങ്ങളും സയനൈഡ് നൽകിയാണോയെന്നു കണ്ടെത്തുക ദുഷ്കരമായേക്കുമെന്നു ഫൊറൻസിക് വിദഗ്ധർ. സാഹചര്യത്തെളിവുകളാകും..is jolly used cyanide in all murders took place in koodathai.

കോഴിക്കോട് ∙ കൂടത്തായിയിലെ എല്ലാ മരണങ്ങളും സയനൈഡ് നൽകിയാണോയെന്നു കണ്ടെത്തുക ദുഷ്കരമായേക്കുമെന്നു ഫൊറൻസിക് വിദഗ്ധർ. സാഹചര്യത്തെളിവുകളാകും..is jolly used cyanide in all murders took place in koodathai.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കോഴിക്കോട് ∙ കൂടത്തായിയിലെ എല്ലാ മരണങ്ങളും സയനൈഡ് നൽകിയാണോയെന്നു കണ്ടെത്തുക ദുഷ്കരമായേക്കുമെന്നു ഫൊറൻസിക് വിദഗ്ധർ. സാഹചര്യത്തെളിവുകളാകും..is jolly used cyanide in all murders took place in koodathai.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കോഴിക്കോട് ∙ കൂടത്തായിയിലെ എല്ലാ മരണങ്ങളും സയനൈഡ് നൽകിയാണോയെന്നു കണ്ടെത്തുക ദുഷ്കരമായേക്കുമെന്നു ഫൊറൻസിക് വിദഗ്ധർ. സാഹചര്യത്തെളിവുകളാകും കേസിന്റെ തുടരന്വേഷണത്തിൽ നിർണായകമാവുക. കൃത്യം നടന്ന് ഇത്രയും വർഷങ്ങളായതിനാൽ സയനൈഡാണ് ആറു മരണങ്ങൾക്കും കാരണമെന്നു ശാസ്ത്രീയമായി സ്ഥാപിക്കുക ബുദ്ധിമുട്ടാണെന്നു ഫൊറൻസിക് സർജൻമാർ പറയുന്നു.

എളുപ്പത്തിൽ വിഘടിച്ചു പോകുന്ന വസ്തുക്കളിലൊന്നാണു സയനൈഡ്. അതുകൊണ്ടു മണ്ണിൽനിന്നു സാന്നിധ്യം കണ്ടെത്താൻ പ്രയാസവുമാണ്. മൃതശരീരത്തിന്റെ വിഘടന സമയത്ത് ചെറിയ അളവിൽ സയനൈഡ് ഉണ്ടാവാറുണ്ട്. ആ സയനൈഡും കൊല്ലുന്നതിനായി നൽകുന്ന സയനൈഡുമായി തിരിച്ചറിയാൻ ശാസ്ത്രീയ മാർഗങ്ങൾ ഉണ്ടെങ്കിലും ഇത്രയും കാലപ്പഴക്കമുണ്ടായതിനാൽ പ്രയാസമാണ്.

ADVERTISEMENT

സമാനമായ കേസുകൾ കേരളത്തിൽ ഫൊറൻസിക്  പരിശോധനയിലൂടെ തെളിയിക്കാനായിട്ടില്ലെന്നതും അന്വേഷണ സംഘത്തിനു വെല്ലുവിളിയാകും. ലാബുകൾ അത്രയും നിലവാരത്തിലേക്കു മാറിയിട്ടില്ലെന്നതാണു കാരണം. സുനന്ദ പുഷ്കർ കേസിലും വിഷാംശമുണ്ടോയെന്നതു സംബന്ധിച്ച ശാസ്ത്രീയ പരിശോധനാഫലത്തിനായി സെൻട്രൽ ഫൊറൻസിക് ലബോറട്ടറി വിദേശത്തുള്ള ലാബുകളെയാണ് ആശ്രയിച്ചത്.

വെള്ളമൊഴുക്കില്ലാത്ത, ഈർപ്പം കുറവായ സ്ഥലങ്ങളിൽ പെട്ടിയിൽ അടക്കിയ മൃതശരീരമാണെങ്കിൽ സയനൈഡിന്റെ വിഘടനപ്രക്രിയ നടന്നതിന്റെ തോത് കുറവായിരിക്കും. കൂടത്തായി കേസിൽ ഇത്രയധികം കാലമായതിനാൽ ഈ സാധ്യത കുറവാണ്. പൂർണമായും ശാസ്ത്രീയ തെളിവുകൾ ലഭിക്കുക നിലവിലെ സാഹചര്യത്തിൽ ദുഷ്കരമാകുമെന്നും ഡോക്ടർമാർ പറയുന്നു. ആരുഷി തൽവാർ കൊലക്കേസ് പോലെ പൂർണമായും തെളിയിക്കാനാവാത്ത കുറ്റകൃത്യങ്ങളുടെ പട്ടികയിൽ കൂടത്തായ് കേസും ഇടം പിടിക്കുമോയെന്ന ആശങ്കയുമുണ്ട്.

ADVERTISEMENT

പൊട്ടാസ്യം സയനൈഡ് ആണ് സാധാരണയായി സ്വർണപ്പണിക്കാരുടെ കൈവശം ഉണ്ടാകുക. ഇതിൽ മാലിന്യങ്ങൾ കൂടുതലായിരിക്കും. മാലിന്യത്തിന്റെ തോത് കൂടുന്നത് അനുസരിച്ചു സയനൈഡിന്റെ വീര്യവും കുറയും. സാധാരണയായി മനുഷ്യശരീരത്തിൽ ഹൈഡ്രോക്ലോറിക് ആസിഡിന്റെ സാന്നിധ്യം കാണാറുണ്ട്. പ്രായമാകുന്നവരുടെ ശരീരത്തിൽ ഹൈഡ്രോക്ലോറിക് ആസിഡിന്റെ സാന്നിധ്യം മറ്റുള്ളവരെ അപേക്ഷിച്ച് കുറഞ്ഞിരിക്കാനുള്ള സാധ്യതയുണ്ട്. ഹൈഡ്രോക്ലോറിക് ആസിഡും പൊട്ടാസ്യം സയനൈഡും ചേർന്നുണ്ടാകുന്ന ഹൈഡ്രിക്കിൾ സയനൈഡാണ് പ്രധാന വിഷവസ്തു.

ഹൈഡ്രോ ക്ലോറിക് ആസിഡ് കുറയുന്നതോടെ ഉള്ളിലെത്തുന്ന സയനൈഡിന്റെ വീര്യവും കുറയുകയാണു ചെയ്യുന്നത്. സയനൈഡാണു പ്രധാന മരണകാരണമെങ്കിൽ ഉയർന്ന അളവിലുള്ള, മാലിന്യം കുറഞ്ഞ സയനൈഡാവും ഉപയോഗിച്ചിട്ടുണ്ടാവുക. അല്ലെങ്കിൽ കുറെ ദിവസത്തോളം ചെറിയ തോതിൽ സയനൈഡ് ഉള്ളിലെത്തുകയും മറ്റ് അവയവങ്ങളുടെ പ്രവർത്തനത്തെ ബാധിക്കുകയും മരണം സംഭവിക്കാനുള്ള സാധ്യതയും ഫൊറൻസിക് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.

ADVERTISEMENT

English Summary: Cyanide presence finding is difficult in Koodathai Murder Case says forensic surgeon