ടൈൽ പാകിയത് പഴംതുണികൾക്കു മുകളിൽ; പാലാരിവട്ടം മോഡൽ നിർമാണം കൊല്ലത്തും
പാലാരിവട്ടം മോഡൽ നിർമാണം കൊല്ലത്തും. അഞ്ചരക്കോടി ചെലവിൽ നിർമിച്ച കൊല്ലം താലൂക്ക് ഓഫിസ് കെട്ടിടം പൊളിയുന്നു. മേൽക്കൂരയുടെ കോൺക്രീറ്റ് ഇളകി വീണു. ഭിത്തികളും അടർന്നുതുടങ്ങി...Manorama News| Manorama Online| Malaylam News

കൊല്ലം∙ പാലാരിവട്ടം മോഡൽ നിർമാണം കൊല്ലത്തും. അഞ്ചരക്കോടി ചെലവിൽ നിർമിച്ച കൊല്ലം താലൂക്ക് ഓഫിസ് കെട്ടിടം പൊളിയുന്നു. മേൽക്കൂരയുടെ കോൺക്രീറ്റ് ഇളകി വീണു. ഭിത്തികളും അടർന്നുതുടങ്ങി. കേരള സ്റ്റേറ്റ് കൺസ്ട്രക്ഷൻ കോർപ്പറേഷനാണു കെട്ടിടം നിർമിച്ചത്.
താലൂക്ക് ഓഫിസ് കെട്ടിടത്തിന്റെ സ്റ്റെയർ കേസ് മുറിയുടെ കോൺക്രീറ്റ് മേൽക്കൂരയാണ് ഇടിഞ്ഞു വീഴുന്നത്. മിക്ക ഭിത്തികളിലെയും കോണ്‍ക്രീറ്റ് ആവരണവും ഇളകി തുടങ്ങിയിരിക്കുന്നു. അഞ്ചര കോടി രൂപ ചെലവാക്കി നിര്‍മിച്ച ബഹുനില കെട്ടിടത്തിലെ ശുചിമുറികളില്‍ ടൈല്‍ പാകിയിരുന്നത് പഴയ തുണികളും പ്ലാസ്റ്റിക് കുപ്പികളും മറ്റും അടുക്കിയ ശേഷം അല്‍പം സിമന്റ് മാത്രം ചേര്‍ത്താണ്.
2011 ല്‍ വി.എസ്.സര്‍ക്കാരിന്റെ കാലത്താണ് ആറുനില കെട്ടിടത്തിന്റെ നിർമാണം തുടങ്ങിത്. പണി പൂർത്തിയാക്കിയത് 2016 ഫെബ്രുവരിയില്‍ ഉമ്മന്‍ചാണ്ടി സര്‍ക്കാരും. കേരള സ്റ്റേറ്റ് കണ്‍സ്ട്രഷന്‍ കോര്‍പ്പറേഷനായിരുന്നു നിര്‍മാണ ചുമതല. ഉപകരാര്‍ കാരാ വീട്ടില്‍ എന്‍ജിനീയേഴ്സിനും. എല്ലാ മാസവും ലക്ഷങ്ങള്‍ ചെലവാക്കി കെട്ടിടത്തില്‍ അറ്റകുറ്റപണികള്‍ നടത്തിയാണ് ഒാഫീസ് പ്രവര്‍ത്തിച്ചു പോകുന്നത്.