കോഴിക്കോട്∙അധ്യാപക പരിശീലനത്തിനെന്ന പേരില്‍ പതിനൊന്ന് തവണ ചെന്നൈയിലും കോയമ്പത്തൂരിലും താമസിച്ചിരുന്നതായി കൂടത്തായി കൊലക്കേസ് പ്രതി ജോളി. വ്യത്യസ്ത സമയങ്ങളിലായി സുഹൃത്തായ അധ്യാപകനും ബന്ധു എം.എസ്.മാത്യുവും കൂടെയുണ്ടായിരുന്നു. Prime Suspect in koodathai case Jolly have visited Coimbatore and Chennai more than 11 times .

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കോഴിക്കോട്∙അധ്യാപക പരിശീലനത്തിനെന്ന പേരില്‍ പതിനൊന്ന് തവണ ചെന്നൈയിലും കോയമ്പത്തൂരിലും താമസിച്ചിരുന്നതായി കൂടത്തായി കൊലക്കേസ് പ്രതി ജോളി. വ്യത്യസ്ത സമയങ്ങളിലായി സുഹൃത്തായ അധ്യാപകനും ബന്ധു എം.എസ്.മാത്യുവും കൂടെയുണ്ടായിരുന്നു. സ്ഥലം കാണുകയും വസ്ത്രം വാങ്ങുകയുമായിരുന്നു യാത്രയുടെ ലക്ഷ്യമെന്നാണ് ജോളിയുടെ മൊഴി. ശാരീരിക ബുദ്ധിമുട്ടെന്ന് ആവര്‍ത്തിച്ച് ചോദ്യം ചെയ്യലില്‍ നിന്ന് ജോളി ബോധപൂര്‍വം ഒഴിഞ്ഞുമാറുന്നതായും അന്വേഷണസംഘം പറയുന്നു. 

എന്‍ഐടി അധ്യാപികയുടെ ഭാരിച്ച ഉത്തരവാദിത്തങ്ങളുടെ ഭാഗമായാണ് യാത്രയെന്നായിരുന്നു ജോളി കുടുംബാംഗങ്ങളെ ധരിപ്പിച്ചിരുന്നത്. ക്ലാസിന്റെ തിരക്കിലാകുമെന്നതിനാല്‍ ഈ ദിവസങ്ങളില്‍ ഫോണില്‍ വിളിക്കുന്നതിനും ബന്ധുക്കള്‍ക്ക് നിയന്ത്രണമുണ്ടായിരുന്നു.

ADVERTISEMENT

പതിനൊന്ന് തവണത്തെ യാത്രയില്‍ രണ്ട് വട്ടം ചെന്നൈയിലെ സുഹൃത്തായ അധ്യാപകന്‍ കൂടെയുണ്ടായിരുന്നു. രണ്ട് തവണ ബന്ധുകൂടിയായ എം.എസ്.മാത്യുവും ജോളിക്കൊപ്പം യാത്ര ചെയ്തു. രണ്ട് ദിവസത്തെ പരിശീലനം രണ്ട് ദിവസത്തെ യാത്രയെന്ന മട്ടിലായിരുന്നു കോയമ്പത്തൂരിലേക്കും ചെന്നൈയിലേക്കുമുള്ള സഞ്ചാരം. സ്ഥലം കാണുന്നതിനും വസ്ത്രവും സൗന്ദര്യവര്‍ധക ഉല്‍പ്പന്നങ്ങളും വാങ്ങുകയായിരുന്നു ലക്ഷ്യമെന്നാണ് ജോളിയുടെ മൊഴി. 

ഇത് പൂര്‍ണമായും അന്വേഷണസംഘം വിശ്വസിച്ചിട്ടില്ല. നഗരങ്ങളില്‍ താമസിച്ചതിന് പിന്നില്‍ കൂടുതല്‍ സൗഹൃദങ്ങളോ മറ്റെന്തെങ്കിലും ലക്ഷ്യങ്ങളുണ്ടായിരുന്നോ എന്നും പരിശോധിക്കുന്നുണ്ട്. ജോളിക്കൊപ്പം കോയമ്പത്തൂരിലെ യാത്ര എം.എസ്.മാത്യുവും സമ്മതിച്ചു. ഇതിനുപുറമെയാണ് സുഹൃത്തായ ബിഎസ്എന്‍എല്‍ ജീവനക്കാരനും കുടുംബാംഗങ്ങള്‍ക്കുമൊപ്പം ഊട്ടിയിലും, കൊടൈക്കനാലിലുമുള്‍പ്പെടെ ജോളി എത്തിയിരുന്നത്. 

ADVERTISEMENT

ശാരീരിക ബുദ്ധിമുട്ടുണ്ടെന്ന് ആവര്‍ത്തിച്ച് കഴിഞ്ഞദിവസത്തെ ചോദ്യം ചെയ്യലില്‍ ജോളി പലപ്പോഴും നിസഹകരിച്ചു. എസ്പിയുടെ ചോദ്യങ്ങളില്‍ പലതിനും മൗനമായിരുന്നു. ആശുപത്രിയിലെത്തിച്ചുള്ള പരിശോധനയില്‍ ജോളി പറഞ്ഞ അസുഖ ലക്ഷണങ്ങളൊന്നും കണ്ടെത്താനായില്ലെന്ന് ഡോക്ടറും വ്യക്തമാക്കി. ഈ സാഹചര്യത്തിലാണ് ജോളി ബോധപൂര്‍വം അന്വേഷണത്തോട് നിസഹകരിക്കുന്നതെന്ന സംശയത്തിനിടയാക്കിയത്. 

കൊലക്കേസില്‍ പിടിയിലായ മൂന്ന് പ്രതികളുടെയും കസ്റ്റഡി കാലാവധി ഇന്ന് അവസാനിക്കുന്നതിനാല്‍ വൈകിട്ടോടെ താമരശ്ശേരി കോടതിയില്‍ ഹാജരാക്കും. ജോളി, എം.എസ്.മാത്യു, പ്രജികുമാര്‍ എന്നിവരെ കോയമ്പത്തൂരിലും, കട്ടപ്പനയിലുമുള്‍പ്പെടെ എത്തിച്ച് തെളിവെടുക്കണമെന്നായിരുന്നു അന്വേഷണസംഘം കോടതിയില്‍ ആവശ്യപ്പെട്ടത്. 

ADVERTISEMENT

അതേസമയം ചോദ്യംചെയ്യലില്‍ കൂടുതല്‍ കാര്യങ്ങള്‍ വ്യക്തമാകാനുണ്ടെന്നാണ് ഉദ്യോഗസ്ഥരുടെ നിലപാട്. ഈ സാഹചര്യത്തില്‍ തെളിവെടുപ്പ് അടുത്തഘട്ടമായി പൂര്‍ത്തിയാക്കിയാല്‍ മതിയെന്നാണ് നിലപാട്. ആറുപേരുടെ മരണവുമായി ബന്ധപ്പെട്ട് വ്യത്യസ്ത കേസുകള്‍ റജിസ്റ്റര്‍ ചെയ്ത് അന്വേഷണം പുരോഗമിക്കുന്നതിനാല്‍ ജോളിയെ വീണ്ടും കസ്റ്റഡിയില്‍ വാങ്ങാന്‍ കാലതാമസമുണ്ടാകില്ല. അടുത്തദിവസങ്ങളില്‍ ക്രൈംബ്രാഞ്ച് സംഘം കൂടുതൽ ആളുകളില്‍ നിന്ന് മൊഴിയും രേഖപ്പെടുത്തും

ആറു കൊലപാതകങ്ങളും ആറ് കേസുകളായാണ് അന്വേഷിക്കുന്നത്. എല്ലാ കേസിലും പ്രധാന പ്രതി ജോളി തന്നെയെന്ന് അന്വേഷണ സംഘം കണ്ടെത്തി കഴിഞ്ഞു. ഈ കേസുകളിലെല്ലാം അന്വേഷണം നടക്കുന്നുണ്ടെങ്കിലും അറസ്റ്റും റിമാൻഡും കസ്റ്റഡിയും നടന്നത് റോയി കേസിൽ മാത്രം.

 പരമാവധി ദിവസം ജോളിയെ കസ്റ്റഡിയിൽ ലഭിക്കുക. അതിനായി റോയി കേസിലെ കസ്റ്റഡി ആവശ്യം തീർന്ന് പ്രതിയെ തിരികെ കോടതിയിൽ ഏൽപിക്കുന്ന ദിവസം അടുത്ത കേസിൽ അറസ്റ്റ് രേഖപ്പെടുത്തുക. ശേഷം ആ കേസിൽ ജോളിയെ കസ്റ്റഡിയിൽ വാങ്ങുക. ഇങ്ങനെ ഓരോ കേസുകളും മുന്നോട്ട് കൊണ്ടുപോകാനാണ് ധാരണ. ജോളിയെ വെറുതെ കസ്റ്റഡിയിൽ വാങ്ങുകയല്ല ലക്ഷ്യം. ജോളിയെ അടുത്തറിയുക. എങ്ങനെ ജോളിയെന്ന വ്യക്തിയിൽ കൊടും ക്രിമിനൽ ജനിച്ചെന്ന് കണ്ടെത്തുക. കേരള പൊലീസിനുള്ള പാഠപുസ്തകമാണ് കൂടത്തായി കൊലപാതക പരമ്പര. 

English Summary: Prime Suspect in koodathai case Jolly have visited Coimbatore and Chennai more than 11 times