കോഴിക്കോട്∙ കൂടത്തായി കൊലപാതക പരമ്പരയിലെ പ്രതി ജോളി ജോസഫിന്റെ കാർ പൊലീസ് കസ്റ്റ‍‍ഡിയിലെടുത്തു. കാറിലെ രഹസ്യ അറയിൽ ഉണ്ടായിരുന്ന പഴ്സിൽനിന്ന് പൊലീസ് വെളുത്ത നിറത്തിലുള്ള പൊടി കണ്ടെത്തി. ഇതു വിഷമാണെന്നാണു പൊലീസിന്റെ സംശയം. പൊടി ​ | Koodathai Murder

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കോഴിക്കോട്∙ കൂടത്തായി കൊലപാതക പരമ്പരയിലെ പ്രതി ജോളി ജോസഫിന്റെ കാർ പൊലീസ് കസ്റ്റ‍‍ഡിയിലെടുത്തു. കാറിലെ രഹസ്യ അറയിൽ ഉണ്ടായിരുന്ന പഴ്സിൽനിന്ന് പൊലീസ് വെളുത്ത നിറത്തിലുള്ള പൊടി കണ്ടെത്തി. ഇതു വിഷമാണെന്നാണു പൊലീസിന്റെ സംശയം. പൊടി വിശദമായ പരിശോധനയ്ക്ക് അയയ്ക്കും. ജോളിയുടെ വീടിനു തൊട്ടടുത്തുള്ള മറ്റൊരു വീട്ടിലായിരുന്നു കാർ നിർത്തിയിട്ടിരുന്നത്.

വിഷം സൂക്ഷിച്ചിരുന്നതു തന്റെ കാറിലായിരുന്നെന്നു ജോളി പൊലീസിനു മൊഴി നൽകിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ജോളിയുടെ കാർ കസ്റ്റ‍ഡിയിലെടുത്തു പരിശോധന നടത്തിയത്. ബുധനാഴ്ച ജോളിയുടെ ഭർത്താവ് ഷാജുവിനെയും ഇയാളുടെ പിതാവ് സഖറിയാസിനെയും പൊലീസ് ചോദ്യം ചെയ്യുന്നതിനു വിളിപ്പിച്ചിരുന്നു. ഇരുവരെയും ജോളിക്കൊപ്പമിരുത്തിയും പൊലീസ് ചോദ്യം ചെയ്യും.

ADVERTISEMENT

മരിച്ച അന്നമ്മയുടെയും സിലിയുടെയും സ്വർണാഭരണങ്ങള്‍ ജോൺ‌സൺ വഴി പണയം വച്ചെന്നും ജോളി പൊലീസിനോടു സമ്മതിച്ചു. സിലി മരിച്ച ശേഷം ഷാജുവിന് മൊബൈൽ ഫോണിൽ സന്ദേശം അയച്ചതായും ജോളി വ്യക്തമാക്കി. സിലിയുടെയും മകൾ ആൽഫൈനിന്റെയും മരണത്തെക്കുറിച്ച് ഒന്നും അറിയില്ലെന്നായിരുന്നു ഷാജു നേരത്തേ പൊലീസിനോടു പറഞ്ഞത്. സംശയം തോന്നിയതോടെ ഷാജുവിനെ പൊലീസ് വീണ്ടും വിളിപ്പിക്കുകയായിരുന്നു.

English Summary: Police find white powder from Jolli's car

ADVERTISEMENT

ഒക്ടോബർ 24 ന് വോട്ടെണ്ണൽ വിവരങ്ങൾ തൽസമയം അറിയാൻ സന്ദർശിക്കുക www.manoramaonline.com/elections