പിടിക്കണോ കാണ്ഡയുടെ കളങ്കിതകരം? ധർമസങ്കടത്തിൽ ഹരിയാന ബിജെപി
ഹരിയാനയിൽ കോൺഗ്രസിന്റെ ഭൂപീന്ദർ സിങ് ഹൂഡ മന്ത്രിസഭയിലെ മുൻ ആഭ്യന്തര സഹമന്ത്രി ഗോപാൽ കാണ്ഡയുടെ എംഡിഎൽആർ കമ്പനിയിൽ എയർ ഹോസ്‌റ്റസായിരുന്നു ഗീതിക(23). 2012 ഓഗസ്‌റ്റ് അഞ്ചിനാണ് ഗീതികയെ അശോക് വിഹാറിലെ... On Gopal Kanda, Uma Bharti's Request To BJP.
ഹരിയാനയിൽ കോൺഗ്രസിന്റെ ഭൂപീന്ദർ സിങ് ഹൂഡ മന്ത്രിസഭയിലെ മുൻ ആഭ്യന്തര സഹമന്ത്രി ഗോപാൽ കാണ്ഡയുടെ എംഡിഎൽആർ കമ്പനിയിൽ എയർ ഹോസ്‌റ്റസായിരുന്നു ഗീതിക(23). 2012 ഓഗസ്‌റ്റ് അഞ്ചിനാണ് ഗീതികയെ അശോക് വിഹാറിലെ... On Gopal Kanda, Uma Bharti's Request To BJP.
ഹരിയാനയിൽ കോൺഗ്രസിന്റെ ഭൂപീന്ദർ സിങ് ഹൂഡ മന്ത്രിസഭയിലെ മുൻ ആഭ്യന്തര സഹമന്ത്രി ഗോപാൽ കാണ്ഡയുടെ എംഡിഎൽആർ കമ്പനിയിൽ എയർ ഹോസ്‌റ്റസായിരുന്നു ഗീതിക(23). 2012 ഓഗസ്‌റ്റ് അഞ്ചിനാണ് ഗീതികയെ അശോക് വിഹാറിലെ... On Gopal Kanda, Uma Bharti's Request To BJP.
ചണ്ഡിഗഡ് ∙ ‘മോദിയെപ്പോലെ ശക്തനായ നേതാവ് നമുക്കൊപ്പമുള്ളപ്പോൾ എന്തിനാണ് നാം ഗോപാൽ കാണ്ഡയുടെ കളങ്കിതകരം പിടിക്കുന്നത്?’ ചോദിക്കുന്നത് ബിജെപിയുടെ പ്രമുഖ നേതാവ് ഉമാഭാരതി. ലോക്ഹിത് പാര്‍ട്ടി അധ്യക്ഷനും സ്വതന്ത്ര എംഎൽഎയുമായ ഗോപാൽ കാണ്ഡ ഹരിയാനയിൽ ബിജെപിക്കായി സ്വതന്ത്ര എംഎൽഎമാരെ ഏകോപിപ്പിക്കുന്നതാണ് ഉമയെ ചൊടിപ്പിക്കുന്നത്. മുൻ എയർഹോസ്‌റ്റസ് ഗീതിക ശർമയുടെയും അമ്മയുടെയും മരണങ്ങളുമായി ബന്ധപ്പെട്ട് നിയമനടപടി നേരിടുന്ന നേതാവാണ് അൻപത്തിമൂന്നുകാരനായ കാണ്ഡ.
ഗീതികയെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തിയപ്പോൾ ഇയാളുടെയും അനുയായിയുടെയും പേര് എഴുതിവച്ചതായി കണ്ടെത്തിയിരുന്നു. ഈ ആരോപണത്തിൽ ബിജെപി കാണ്ഡെയ്ക്കെതിരെ ഒട്ടേറെ പ്രക്ഷോഭങ്ങളും സംഘടിപ്പിച്ചിരുന്നു. കാണ്ഡയുടെ രാജിയും അറസ്റ്റും ആവശ്യപ്പെട്ടായിരുന്നു അന്നത്തെ പ്രക്ഷോഭങ്ങൾ. ‘കോടതി കുറ്റവിമുക്തനാക്കാത്ത ഗോപാൽ കാണ്ഡയെ ഒപ്പം കൂട്ടുന്നത് ആദർശവാദികളുടെ പാർട്ടിയായ ബിജെപിക്കു തീരാകളങ്കമുണ്ടാക്കും’ – ഉമാഭാരതിയെ പോലുള്ള നേതാക്കൾ ഇത്തരത്തില്‍ പരസ്യവിമർശനം ഉയർത്തിയതോടെ ഗീതിക ശർമയുടെയും അമ്മയുടെയും മരണം വീണ്ടും വാർത്തകളിൽ നിറയുകയാണ്.
ഹരിയാനയിൽ കോൺഗ്രസിന്റെ ഭൂപീന്ദർ സിങ് ഹൂഡ മന്ത്രിസഭയിലെ മുൻ ആഭ്യന്തര സഹമന്ത്രി ഗോപാൽ കാണ്ഡയുടെ എംഡിഎൽആർ കമ്പനിയിൽ എയർ ഹോസ്‌റ്റസായിരുന്നു ഗീതിക(23). 2012 ഓഗസ്‌റ്റ് അഞ്ചിനാണ് ഗീതികയെ അശോക് വിഹാറിലെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. കാണ്ഡയുടെ പീഡനമാണു ഗീതികയുടെ ആത്മഹത്യയ്‌ക്കു കാരണമെന്ന് ആരോപണമുയർന്നു. മന്ത്രിസ്‌ഥാനം രാജിവച്ച് ഒളിവിൽ പോയ കാണ്ഡ പിന്നീടു പൊലീസിനു മുന്നിൽ കീഴടങ്ങി.
ഗീതിക ശർമയുടെ ആത്മഹത്യയിൽ കാണ്ഡയുടെ പങ്ക് തെളിയിക്കുന്ന കംപ്യൂട്ടർ രേഖകൾ കണ്ടെടുത്തുവെന്ന് ഡൽഹി പൊലീസ് കോടതിയിൽ അറിയിച്ചിരുന്നു. കാണ്ഡയുടെ എംഡിഎൽആർ എയർലൈൻസിൽനിന്നു രാജിവച്ച് ദുബായിൽ ഒരു കമ്പനിയിൽ ജോലി ചെയ്തിരുന്ന ഗീതികയെ ലൈംഗികമായി ചൂഷണം ചെയ്യുകയെന്ന ലക്ഷ്യത്തോടെ അവരെ ഭീഷണിപ്പെടുത്തി ദുബായിൽനിന്നു തിരികെ കൊണ്ടുവരികയായിരുന്നെന്നും െപാലീസ് കണ്ടെത്തി. അപകീർത്തിപ്പെടുത്തുന്ന ഇ-മെയിലുകൾ അയച്ചതിനു പുറമേ പ്രതികൾ ഗീതികയെ ഭീഷണിപ്പെടുത്തുകയും ചെയ്‌തു. മതിയായ യോഗ്യതകളുടെ അഭാവത്തിലും ഉയർന്ന തസ്‌തിക വാഗ്‌ദാനം ചെയ്‌തതും ലൈംഗിക ചൂഷണം ലക്ഷ്യമിട്ടാണെന്നു അന്വേഷണത്തിൽ തെളിഞ്ഞു.
ഗീതികയ്‌ക്ക് എതിരെ ഗുഡ്‌ഗാവ് പൊലീസിൽ റജിസ്‌റ്റർ ചെയ്‌തെന്ന് അവകാശപ്പെടുന്ന കേസിന്റെ രേഖകളുമായാണ് ദുബായിലെ എമിറേറ്റ്‌സ് എയർലൈൻസിലേക്കു കാണ്ഡ ഇ-മെയിൽ അയച്ചത്. ജോലി നേടുന്നതിന് ആവശ്യമായ സർട്ടിഫിക്കറ്റുകളും മറ്റു രേഖകളും വ്യാജമായി തയാറാക്കിയതിനാണു കേസ് എന്നും പറഞ്ഞിരുന്നു. എംഡിഎൽആർ കമ്പനിയുടെ വിലപ്പെട്ട രേഖകൾ അപഹരിച്ചതായും ആരോപിച്ചു. തന്റെ കമ്പനിയിലെ മറ്റൊരു ജീവനക്കാരൻ ചാൻശിവരൂപിനെ ഉപയോഗിച്ചാണ് ഇ-മെയിലുകൾ ദുബായിലേക്ക് അയപ്പിച്ചത്. ഇ-മെയിൽ അയയ്‌ക്കുന്നതിനായി വ്യാജ വിലാസവും സൃഷ്‌ടിച്ചു. ഗീതികയെ കുടുക്കുന്നതിനു വേണ്ടിയായിരുന്നു ഇതെല്ലാമെന്ന് പൊലീസ് തെളിയിക്കുകയും ചെയ്തു.
മരണത്തിന് ഉത്തരവാദികൾ കാണ്ഡയും സഹായി അരുണ ചദ്ദയുമാണെന്ന് ഗീതികയുടെ ആത്മഹത്യാ കുറിപ്പിലും പറഞ്ഞിരുന്നു. ഗീതികയുടെ മരണത്തോടെ മാനസികമായി തകർന്ന അമ്മ അനുരാധയെ 2013 ഫെബ്രുവരിയിൽ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി. അനുരാധയുടെ രണ്ട് ആത്മഹത്യാ കുറിപ്പിലും കാണ്ഡയുടെയും അരുണ ഛദ്ദയുടെയും പേര് എടുത്തു പറഞ്ഞതോടെയാണ് കേസിൽ കാണ്ഡയ്ക്കു മേൽ കുരുക്കു മുറുകിയത്. കാണ്ഡയാണ് അനുരാധയുടെ മരണത്തിനു കാരണക്കാരനെന്നു ഭർത്താവ് ആരോപിച്ചതോടെ ഹരിയാന രാഷ്ട്രീയം ചൂടു പിടിച്ചു.
2012 മാർച്ചിൽ ഗീതികയുടെ ഗർഭം അലസിപ്പിച്ച ഗൈനക്കോളജിസ്‌റ്റ് ഉൾപ്പെടെ 65 സാക്ഷികളുടെ മൊഴി ഉൾപ്പെടുത്തി 1020 പേജുള്ള കുറ്റപത്രം െപാലീസ് സമർപ്പിച്ചു. ആത്മഹത്യയ്‌ക്കു പ്രേരിപ്പിക്കൽ, ക്രിമിനൽ ഗൂഢാലോചന, തെളിവു നശിപ്പിക്കൽ, വ്യാജരേഖ ചമയ്‌ക്കൽ എന്നീ കുറ്റങ്ങളാണു കുറ്റപത്രത്തിലുണ്ടായിരുന്നത്. കാണ്ഡയുടെയും അരുണയുടെയും മാനസിക പീഡനങ്ങളിൽ മനംനൊന്ത് ഗീതിക ആത്മഹത്യ ചെയ്യാൻ നിർബന്ധിതയാവുകയായിരുന്നുവെന്നു കുറ്റപത്രം ആരോപിച്ചു. കാണ്ഡയുടെ എംഡിഎൽആർ കമ്പനിയിൽ ജോലിക്കു കയറിയ ഗീതികയ്‌ക്കു കാണ്ഡ അനർഹമായ പരിഗണന നൽകിയിരുന്നു. ഗീതികയെ വശത്താക്കാൻ ലക്ഷ്യമിട്ടായിരുന്നു ഇത്.
എന്നാൽ, ഗീതിക വഴങ്ങുന്നില്ലെന്നു കണ്ടതോടെ കാണ്ഡ കളം മാറ്റി. അരുണയ്‌ക്കൊപ്പം ചേർന്ന് അവരെ മാനസികമായി തളർത്താനുള്ള ശ്രമങ്ങളായി പിന്നീട്. ഭീഷണി, ശാരീരിക പീഡനം, കള്ളപ്രചാരണം എന്നിവയിലൂടെ ഗീതികയെ ഇരുവരും കടുത്ത മാനസിക സംഘർഷത്തിലേക്കു നയിച്ചു. ഒടുവിൽ, ജീവനൊടുക്കുകയല്ലാതെ മറ്റൊരു വഴിയുമില്ലെന്ന നിലയിലേക്ക് ഓഫിസിലെ സാഹചര്യങ്ങൾ ഗീതികയെ എത്തിച്ചു. ഗീതികയെ ആത്മഹത്യയ്‌ക്കു പ്രേരിപ്പിക്കുന്നതിന് ഇരുവരും ചെയ്ത പ്രവൃത്തികൾ കുറ്റപത്രത്തിൽ െപാലീസ് എണ്ണിപ്പറഞ്ഞു. നിരവധി തവണ ഗീതിക ക്രൂരമായി പീഡിപ്പിക്കപ്പെട്ടെന്നും പൊലീസ് ആരോപിച്ചു.
കാണ്ഡ തന്നെ പീഡിപ്പിക്കുകയാണെന്നു കാട്ടി 2010ൽ ഗീതിക തയാറാക്കിയ ഇ–മെയിലിന്റെ പകർപ്പും പൊലീസ് കോടതിയിൽ സമർപ്പിച്ചിരുന്നു. കാണ്ഡ ഗീതികയ്‌ക്ക് അയച്ച എസ്‌എംഎസുകൾ, വിളിച്ച ഫോൺകോളുകൾ എന്നിവയും ഇയാളുടെ പങ്കു വ്യക്‌തമാക്കി. തുടർന്നാണു കാണ്ഡയ്ക്ക് മന്ത്രിസ്‌ഥാനം രാജിവയ്‌ക്കേണ്ടിവന്നത്. ഗീതിക തൂങ്ങിമരിക്കുകയായിരുന്നെന്ന് പോസ്‌റ്റ് മോർട്ടം റിപ്പോർട്ടിൽ വ്യക്‌തമായതായി നോർത്ത് വെസ്‌റ്റ് ഡിസിപി പി. കരുണാകരൻ വ്യക്‌തമാക്കിയിരുന്നു. ശരീരത്തിൽ ബാഹ്യമുറിവുകൾ കണ്ടെത്തിയിട്ടില്ലെന്നു െപാലീസ് വാർത്താസമ്മേളനത്തിൽ പറയുകയും ചെയ്തു.
കേസിൽ പ്രതിചേർക്കപ്പെട്ടതിനെ തുടർന്ന് ഒളിവിൽ പോയ കാണ്ഡ, ഹരിയാന മുഖ്യമന്ത്രി ഭൂപീന്ദർ സിങ് ഹൂഡയും കൈവിട്ടതോടെ പത്തു ദിവസത്തിനുശേഷമാണ് ഭരത് നഗർ പൊലീസ് സ്‌റ്റേഷനിൽ കീഴടങ്ങിയത്. 18 മാസം കാണ്ഡ അഴിയെണ്ണി. ഒടുവിൽ 2014 മാർച്ച് നാലിന് ഡൽഹി കോടതി ജാമ്യം അനുവദിച്ചു. കേസിൽ അന്വേഷണം പൂർത്തിയായെന്നും നിർണായക തെളിവുകൾ ഡൽഹി പൊലീസ് കണ്ടെടുത്തുവെന്നും കാണിച്ചായിരുന്നു കോടതി ജാമ്യം അനുവദിച്ചത്. കേസിൽ കോടതി നടപടികൾ തുടരുമ്പോഴാണ് ഹരിയാന സർക്കാരിൽ നിർണായക സ്വാധീനമാകാൻ ഗോപാൽ കാണ്ഡ തയാറെടുക്കുന്നത്.
2019 ഒക്ടോബറിൽ ഈ കേസിലെ വിചാരണ നടപടികൾ എപ്രകാരമായിരിക്കണമെന്നു വ്യക്തമാക്കണമെന്ന് ആവശ്യപ്പെട്ട് ഡൽഹി ആഭ്യന്തര സെക്രട്ടറിയുൾപ്പെടെയുള്ള ഉന്നതർക്ക് ഡൽഹി കോടതി നോട്ടിസ് അയച്ചിരുന്നു. ഗീതികയുടെ ആത്മഹത്യക്കേസിൽ വിചാരണ നടപടികൾ ആരംഭിക്കാനിരിക്കെ ഹരിയാന മന്ത്രിസഭയിൽ താക്കോൽ സ്ഥാനത്ത് കാണ്ഡയെ അവരോധിക്കുന്നത് നീതിപൂർവമല്ലെന്നാണ് ബിജെപിയിലെ ഒരു പക്ഷം വാദിക്കുന്നത്. ഗീതികയുടെ രക്തത്തിനു ബിജെപി കൂടി ഉത്തരം പറയേണ്ട സാഹചര്യം ഉണ്ടാക്കരുതെന്നും ഇവര്‍ പറയുന്നു. എന്നാൽ ഹരിയാനയിലെ ഭരണം പിടിക്കുകയെന്നതിനേക്കാൾ മറ്റൊന്നിലും ശ്രദ്ധിക്കേണ്ടെന്ന് മനോഹർലാൽ ഖട്ടർ കൂട്ടരും തീരുമാനമെടുത്തതോടെ എതിർസ്വരങ്ങൾ തനിയെ കെട്ടടങ്ങുമെന്നാണ് ദേശീയ നേതൃത്തിന്റെ പ്രതീക്ഷ. കാണ്ഡയ്ക്ക് മന്ത്രിസ്ഥാനം നൽകേണ്ടെന്നു തീരുമാനിച്ചതായും റിപ്പോർട്ടുകളുണ്ട്.
ബിജെപിക്കുള്ളിൽ കാണ്ഡയ്ക്കെതിരെ പോർവിളി മുഴങ്ങുന്നതിനിടെ പ്രതിപക്ഷവും വിഷയത്തിൽ നിലപാട് തേടി രംഗത്തെത്തിയിട്ടുണ്ട്. ബിജെപിയുടെ വിഖ്യാതമായ ‘ബേട്ടി ബച്ചാവോ’ മുദ്രാവാക്യം ഇനി എങ്ങനെ സാധൂകരിക്കുമെന്ന നിലപാടാണ് കോൺഗ്രസ് നേതാക്കൾ ഉയർത്തുന്നത്.
English Summary: Let's Not Forget...": On Gopal Kanda, Uma Bharti's Request To BJP