ആ പെൺകുട്ടി ഓടിയത് കല്ലെറിഞ്ഞ ശേഷം; യാഥാർഥ്യം വ്യക്തമാക്കി ഏജൻസി ചിത്രം
ഒക്ടോബർ 29നു മലയാള മനോരമ ദിനപത്രത്തിൽ പ്രസിദ്ധീകരിച്ച കശ്മീരിലെ ഒരു പ്രതിഷേധത്തിന്റെ ചിത്രത്തെക്കുറിച്ച് സമൂഹമാധ്യമങ്ങളിൽ തെറ്റിദ്ധാരണ പരത്തുന്ന ചില ആക്ഷേപങ്ങൾ പ്രചരിക്കുന്നുണ്ട്. ചിത്രത്തിന്റെ അടിക്കുറിപ്പിൽ നൽകിയിരിക്കുന്ന വിവരങ്ങൾ ... Srinagar Stone Pelting Fact Check
ഒക്ടോബർ 29നു മലയാള മനോരമ ദിനപത്രത്തിൽ പ്രസിദ്ധീകരിച്ച കശ്മീരിലെ ഒരു പ്രതിഷേധത്തിന്റെ ചിത്രത്തെക്കുറിച്ച് സമൂഹമാധ്യമങ്ങളിൽ തെറ്റിദ്ധാരണ പരത്തുന്ന ചില ആക്ഷേപങ്ങൾ പ്രചരിക്കുന്നുണ്ട്. ചിത്രത്തിന്റെ അടിക്കുറിപ്പിൽ നൽകിയിരിക്കുന്ന വിവരങ്ങൾ ... Srinagar Stone Pelting Fact Check
ഒക്ടോബർ 29നു മലയാള മനോരമ ദിനപത്രത്തിൽ പ്രസിദ്ധീകരിച്ച കശ്മീരിലെ ഒരു പ്രതിഷേധത്തിന്റെ ചിത്രത്തെക്കുറിച്ച് സമൂഹമാധ്യമങ്ങളിൽ തെറ്റിദ്ധാരണ പരത്തുന്ന ചില ആക്ഷേപങ്ങൾ പ്രചരിക്കുന്നുണ്ട്. ചിത്രത്തിന്റെ അടിക്കുറിപ്പിൽ നൽകിയിരിക്കുന്ന വിവരങ്ങൾ ... Srinagar Stone Pelting Fact Check
ഒക്ടോബർ 30നു മലയാള മനോരമ ദിനപത്രത്തിൽ പ്രസിദ്ധീകരിച്ച കശ്മീരിലെ ഒരു പ്രതിഷേധത്തിന്റെ ചിത്രത്തെക്കുറിച്ച് സമൂഹമാധ്യമങ്ങളിൽ തെറ്റിദ്ധാരണ പരത്തുന്ന ചില ആക്ഷേപങ്ങൾ പ്രചരിക്കുന്നുണ്ട്. ചിത്രത്തിന്റെ അടിക്കുറിപ്പിൽ നൽകിയിരിക്കുന്ന വിവരങ്ങൾ തെറ്റാണെന്നായിരുന്നു പ്രചാരണം. എന്നാൽ ആ ഫോട്ടോ സംബന്ധിച്ച വസ്തുത ഇങ്ങനെയാണ്:
ദിനപത്രങ്ങൾ അടക്കമുള്ള മാധ്യമങ്ങൾക്കു ലോകത്ത് എല്ലായിടത്തും റിപ്പോർട്ടർമാരും ഫൊട്ടോഗ്രഫർമാരും ഉണ്ടാകണമെന്നില്ല. അങ്ങനെ പ്രതിനിധികൾ ഇല്ലാത്ത സ്ഥലങ്ങളിൽ നിന്നുള്ള വാർത്തകൾക്കും ചിത്രങ്ങൾക്കും വിഡിയോകൾക്കും ആശ്രയിക്കാനാവുക വാർത്താ ഏജൻസികളെയാണ്. മാധ്യമങ്ങൾക്ക് ഇത്തരത്തിൽ വാർത്തയെത്തിക്കുന്ന ഒട്ടേറെ ഏജൻസികളുണ്ട്. രാജ്യാന്തര തലത്തിൽ റോയിട്ടേഴ്സ്, എപി, എഎഫ്‍പി എന്നിവയൊക്കെ പ്രശസ്തമായ വാർത്താ ഏജൻസികളാണ്. ഇന്ത്യയിൽ പിടിഐ, യുഎൻഐ പോലുള്ള ഏജൻസികളുമുണ്ട്.
പ്രധാന മാധ്യമങ്ങളെല്ലാം ഇത്തരം വാർത്താ ഏജൻസികളുടെ വരിക്കാരായിരിക്കും. മനോരമ ഒക്ടോബർ 30ന് പ്രസിദ്ധീകരിച്ച ചിത്രം– ഒരു പെൺകുട്ടി ഓടുന്ന ചിത്രം. ശ്രീനഗറിലുണ്ടായ സംഘർഷത്തിൽ സുരക്ഷാ സേനയ്ക്കു നേരെ കല്ലെറിഞ്ഞ ശേഷം ഓടുന്ന പെൺകുട്ടി – ഇന്ത്യൻ വാർത്താ ഏജൻസി പിടിഐയുടെ ചിത്രമാണത്. കശ്മീരിലുള്ള പിടിഐയുടെ ഫൊട്ടോഗഫ്രർ ഉമർ ഗാനി എടുത്ത് ഏജൻസി വഴി വിതരണം ചെയ്ത ചിത്രം. ഒക്ടോബർ 29ന് പിടിഐ Pick of the Day ആയി തിരഞ്ഞെടുത്തിരുന്നതും അതേ ചിത്രമാണ്. അതിന്റെ അടിക്കുറിപ്പിൽ പിടിഐ കൃത്യമായി എന്താണു സംഭവം എന്നു വിശദീകരിച്ചിട്ടുണ്ട്.
ഇതാണ് അടിക്കുറിപ്പ്:
Srinagar: A girl runs for cover after throwing stones during a protest in Srinagar, Tuesday, Oct. 29, 2019. A delegation of 23 European Union MPs is on a visit to Jammu and Kashmir for a first-hand assessment of the situation in the Valley following the revocation of the state''s special status under Article 370. (PTI Photo)
മനോരമ ചിത്രം പ്രസിദ്ധീകരിച്ചപ്പോൾ ഈ അടിക്കുറിപ്പു തന്നെ വിവർത്തനം ചെയ്തു മലയാളത്തിൽ കൊടുക്കുകയായിരുന്നു. മലയാളത്തിലേക്കു മാറ്റിയതല്ലാതെ മറ്റൊരു മാറ്റവും അടിക്കുറിപ്പിൽ വരുത്തിയിട്ടില്ല. പ്രധാന മാധ്യമങ്ങൾ അങ്ങനെ ചെയ്യാറുമില്ല. മാത്രമല്ല, ഇതേ പെൺകുട്ടി കല്ലെറിയുന്ന ചിത്രവും പിടിഐ അതേ ദിവസം വിതരണം ചെയ്തിരുന്നു. ആ ചിത്രം മറ്റു ചില മാധ്യമങ്ങൾ പ്രസിദ്ധീകരിക്കുകയും ചെയ്തു. പ്രധാനപ്പെട്ട ദേശീയമാധ്യമങ്ങളെല്ലാം അന്നേദിവസം പെൺകുട്ടി ഓടുന്നതും കല്ലെറിയുന്നതുമായ ചിത്രം പിടിഐയുടെ അതേ അടിക്കുറിപ്പോടെ പ്രസിദ്ധീകരിച്ചു.
പാക്കിസ്ഥാനിലെ ‘ഡോൺ’ പത്രത്തിന്റെ വെബ്സൈറ്റിൽ പെൺകുട്ടി കല്ലെറിയുന്ന ഫോട്ടോ പ്രസിദ്ധീകരിച്ചപ്പോൾ അടിക്കുറിപ്പിങ്ങനെ: SRINAGAR: A girl throws a stone towards Indian soldiers during a protest on Tuesday - AP. രാജ്യാന്തര വാർത്താ ഏജൻസി എപിയുടെ ഫൊട്ടോഗ്രാഫർ മുഖ്താർ ഖാൻ പകർത്തിയ ചിത്രമായിരുന്നു ‘ഡോൺ’ പ്രസിദ്ധീകരിച്ചത്. അതിന്റെ അടിക്കുറിപ്പ് ഇങ്ങനെ:
A protesting Kashmiri girl throws stones on Indian policemen in Srinagar, Indian controlled Kashmir, Tuesday, Oct. 29, 2019. A group of European Parliament members arrived in disputed Kashmir on Tuesday, the first foreign delegation to travel to the region since India stripped it of its semi-autonomous status and imposed a harsh crackdown in early August. (AP Photo/Mukhtar Khan)
English Summary: Kashmir Girl Stone Pelting in Srinagr Fact Check