ചെന്നൈ∙ ബുൾ ബുൾ ചുഴലിക്കാറ്റ് നീങ്ങിയതോടെ ചെന്നൈ നഗരത്തിലെ അന്തരീക്ഷ മലിനീകരണത്തിൽ കുറവ്. കടലിൽ നിന്നു കൂടുതൽ കാറ്റ് കരയിലേക്ക് അടിച്ചുതുടങ്ങിയതായും | Chennai | Air Pollution | Manorma Online

ചെന്നൈ∙ ബുൾ ബുൾ ചുഴലിക്കാറ്റ് നീങ്ങിയതോടെ ചെന്നൈ നഗരത്തിലെ അന്തരീക്ഷ മലിനീകരണത്തിൽ കുറവ്. കടലിൽ നിന്നു കൂടുതൽ കാറ്റ് കരയിലേക്ക് അടിച്ചുതുടങ്ങിയതായും | Chennai | Air Pollution | Manorma Online

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ചെന്നൈ∙ ബുൾ ബുൾ ചുഴലിക്കാറ്റ് നീങ്ങിയതോടെ ചെന്നൈ നഗരത്തിലെ അന്തരീക്ഷ മലിനീകരണത്തിൽ കുറവ്. കടലിൽ നിന്നു കൂടുതൽ കാറ്റ് കരയിലേക്ക് അടിച്ചുതുടങ്ങിയതായും | Chennai | Air Pollution | Manorma Online

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ചെന്നൈ∙ ബുൾ ബുൾ ചുഴലിക്കാറ്റ് നീങ്ങിയതോടെ ചെന്നൈ നഗരത്തിലെ അന്തരീക്ഷ മലിനീകരണത്തിൽ കുറവ്. കടലിൽ നിന്നു കൂടുതൽ കാറ്റ് കരയിലേക്ക് അടിച്ചുതുടങ്ങിയതായും നഗരത്തിലെ പുകമഞ്ഞ് നീങ്ങിത്തുടങ്ങിയതായും കാലാവസ്ഥാ കേന്ദ്രം അറിയിച്ചു. നഗരത്തിൽ പലയിടത്തായി നടത്തിയ അന്തരീക്ഷ മലിനീകരണ സൂചിക പഠനത്തിലും മലിനീകരണ തോത് കുറഞ്ഞതായി കണ്ടെത്തി. നഗരത്തിൽ പരക്കെ ഇന്നലെ തെളിഞ്ഞ ആകാശമാണ് കാണപ്പെട്ടത്. ഇതോടെ മലിനീകരണപ്പേടി ഒഴിഞ്ഞ ആശ്വാസത്തിലാണു നഗരം.

കഴിഞ്ഞ ഒരാഴ്ചയായി നഗരത്തിലെ അന്തരീക്ഷ മലിനീകരണ സൂചിക (എക്യുഐ) 200നു മുകളിലായിരുന്നു. അപകടകരമായ സ്ഥിതിയാണു നിലനിന്നത്. കഴിഞ്ഞ 11ന് ശരാശരി എക്യുഐ 184 ആണു രേഖപ്പെടുത്തിയത്. എന്നാൽ ഇന്നലെ എക്യുഐ സൂചിക ആരോഗ്യപരമായ അളവിലേക്കു താഴ്ന്നു. ഇന്നലത്തെ കണക്ക് അനുസരിച്ചു നഗരത്തിലെ ശരാശരി എക്യുഐ 65 ആയി കുറഞ്ഞു. ദിവസങ്ങൾക്കു മുൻപു എക്യുഐ 300നു മുകളിൽ രേഖപ്പെടുത്തിയ മണലിയിൽ ഇന്നലെ മലിനീകരണ തോത് 78 മാത്രമാണു രേഖപ്പെടുത്തിയത്. 

ADVERTISEMENT

ആലന്തൂരിൽ 63, വേളാച്ചേരിയിൽ 53 എന്നിങ്ങനെയാണ് ഇന്നലത്തെ കണക്കുകൾ. കഴിഞ്ഞ 11ന് ഇത് 238, 236,129 എന്നിങ്ങനെയായിരുന്നു. തത്സമയ അന്തരീക്ഷ മലിനീകരണ നിരീക്ഷണ സംവിധാനം ഉപയോഗിച്ചാണ് എക്യുഐ അളന്നതെന്നു ചെന്നൈ മേഖലാ കാലാവസ്ഥാ കേന്ദ്രം അറിയിച്ചു. കടൽകാറ്റിന്റെ ദിശയും വേഗവും അനുകൂലമായതിനാൽ വരും ദിവസങ്ങളിൽ നഗരത്തിലെ അന്തരീക്ഷ മലിനീകരണ തോത് ഗണ്യമായി കുറയുമെന്നു കാലാവസ്ഥാ വിദഗ്ധർ പറഞ്ഞു.

കടലിൽ നിന്നു കരയിലേക്കും തിരികെയുമുള്ള കാറ്റിന്റെ സഞ്ചാരം കുറഞ്ഞതാണ് ചെന്നൈയിൽ പുകമഞ്ഞ് രൂപപ്പെടാൻ കാരണം. നഗരത്തിൽ പുകമഞ്ഞു രൂക്ഷമായിട്ടും സർക്കാർ ഗൗരവമായി എടുത്തില്ലെന്ന പരാതിയും ഇതിനിടെ ഉയർന്നു. 

ADVERTISEMENT

നഗരവാസികൾ ആശങ്കപ്പെടേണ്ടതില്ലെന്നും നഗരത്തിൽ കേന്ദ്ര മലിനീകരണ നിയന്ത്രണ ബോർഡ് സ്ഥാപിച്ച മലിനീകരണ നിരീക്ഷണ മാപിനിയിലെ പിഴവാണിതെന്നുമാണു സർക്കാർ അദ്യം അറിയിച്ചത്. പിന്നീട് മറ്റു സ്വകാര്യ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രങ്ങളും മലിനീകരണത്തോതിനെക്കുറിച്ച് ആശങ്ക പങ്കുവച്ചതോടെയാണു സർക്കാർ ഇക്കാര്യം ഗൗരവമായി എടുത്തത്. ബുബുൾ ചുഴലിക്കാറ്റു മൂലം നഗരത്തിൽ അന്തരീക്ഷ മലിനീകരണ തോത് ഉയർന്നതായി പിന്നീടു സർക്കാർ സമ്മതിച്ചു. 

സംസ്ഥാനത്തുടനീളം 28 അന്തരീക്ഷ മലിനീകരണ കേന്ദ്രങ്ങളാണ് ഇപ്പോഴുള്ളത്. ഇതിൽ ചെന്നൈയിലെ മൂന്നു കേന്ദ്രങ്ങൾ മാത്രമാണു സ്ഥിരമായി പ്രവർത്തിക്കുന്നത്. മറ്റുള്ളവ താൽക്കാലികമായി മാത്രം പ്രവർത്തിപ്പിക്കുന്നവയാണ്. ചെന്നൈ ഉൾപ്പെടെയുള്ള സംസ്ഥാനത്തെ പ്രധാന നഗരങ്ങളിലും വ്യാവസായിക കേന്ദ്രങ്ങൾ സ്ഥിതി ചെയ്യുന്ന സ്ഥലങ്ങളിലും കൂടുതൽ സ്ഥിരം നിരീക്ഷണ കേന്ദ്രങ്ങൾ സ്ഥാപിക്കണമെന്നു പരിസ്ഥിതി സംഘടനകൾ ആവശ്യപ്പെട്ടു.

ADVERTISEMENT

English Summary: Chennai Air Pollution

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT