തിരുവനന്തപുരം ∙ ഗുരുതരമായ ക്രിമിനൽ കേസുകളിൽ പ്രതികളായ പൊലീസുകാരെ സർവീസിൽനിന്ന് നീക്കം ചെയ്യാനാകുമോയെന്ന് അഡ്വക്കറ്റ് ജനറലിൽനിന്ന് സർക്കാർ നിയമോപദേശം തേടി. ക്രിമിനൽ കേസുകളിൽ ഉൾപ്പെട്ട പൊലീസുകാരെ നടപടികൾ പൂർത്തിയാക്കി സർവീസിൽ‍നിന്ന് Kerala Police personnel are accused in criminal cases, govt seeks legal advice.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തിരുവനന്തപുരം ∙ ഗുരുതരമായ ക്രിമിനൽ കേസുകളിൽ പ്രതികളായ പൊലീസുകാരെ സർവീസിൽനിന്ന് നീക്കം ചെയ്യാനാകുമോയെന്ന് അഡ്വക്കറ്റ് ജനറലിൽനിന്ന് സർക്കാർ നിയമോപദേശം തേടി. ക്രിമിനൽ കേസുകളിൽ ഉൾപ്പെട്ട പൊലീസുകാരെ നടപടികൾ പൂർത്തിയാക്കി സർവീസിൽ‍നിന്ന് നീക്കം ചെയ്യാവുന്നതാണെന്നു സുപ്രീംകോടതി വിധിയുണ്ട്. കോടതിയുടെ പരിഗണനയിലിരിക്കുന്ന കേസാണെങ്കിൽ അതിൽ തീർപ്പ് കൽപ്പിച്ചതിനുശേഷമേ നടപടികൾ പാടുളളൂ എന്നാണ് കേരള പൊലീസ് ഡിപ്പാർട്ട്മെന്‍റൽ എൻക്വയറീസ് പണിഷ്മെൻറ് ആന്റ് അപ്പീൽ റൂൾസിലെ ചട്ടം പത്തിലെ വ്യവസ്ഥ.

സുപ്രീംകോടതി വിധിയുള്ളതിനാൽ ചട്ടം 10 നിലനിൽക്കുമോയെന്ന കാര്യമാണ് പരിശോധിക്കുന്നത്. ഗുരുതരമായ കേസുകളിൽ ഉൾപ്പെട്ട 59 പൊലീസുകാരുണ്ടെന്നാണ് ഔദ്യോഗിക കണക്ക്. സ്ത്രീകളെയും കുട്ടികളെയും ഉപദ്രവിച്ചവരും കൂട്ടത്തിലുണ്ട്. ഇവരെ പിരിച്ചു വിടണമെന്നാണ് ഡിജിപിയുടെ നിലപാട്.

ADVERTISEMENT

ക്രിമിനല്‍ കേസുകളില്‍ പ്രതികളായ 1,129 പൊലീസുകാരുണ്ടെന്ന് വിവരാവകാശ രേഖകള്‍ പുറത്തുവന്നതിനെത്തുടർന്ന് മനുഷ്യാവകാശ കമ്മിഷൻ വിഷയത്തിൽ ഇടപെട്ടിരുന്നു. കേരള പൊലീസ് ആക്ടിലെ 86–ാം വകുപ്പു പ്രകാരം ഇവര്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്നും ഇതിനെക്കുറിച്ചുള്ള റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നും മനുഷ്യാവകാശ കമ്മിഷൻ ഡിജിപിയോട് ആവശ്യപ്പെട്ടു.

തുടർന്ന് ഡിജിപി ക്രൈമിന്റെ നേതൃത്വത്തില്‍ രൂപീകരിച്ച നാലംഗ സമിതി ക്രിമിനല്‍ കേസുകളില്‍ പ്രതികളായ 387 ഉദ്യോഗസ്ഥരുണ്ടെന്നു കണ്ടെത്തി. പിന്നീടു നടന്ന പരിശോധനയിൽ ഇത് 59 ആയി ചുരുങ്ങി. ഒരു ഡിവൈഎസ്പി, ഒരു സിഐ, അഞ്ച് എസ്ഐമാർ, ഏഴ് എഎസ്ഐമാർ, എട്ട് സീനിയർ സിവിൽ പൊലീസ് ഓഫിസർമാർ, 30 സിവിൽ പൊലീസ് ഓഫിസർമാർ, നാല് ഡ്രൈവർമാർ, ഒരു മിനിസ്റ്റീരിയൽ വിഭാഗം ജീവനക്കാരൻ, ഒരു ശുചീകരണ തൊഴിലാളി തുടങ്ങിയവരാണ് പട്ടികയിൽ ഉണ്ടായിരുന്നത്. 

ADVERTISEMENT

സേനയില്‍ ക്രിമിനല്‍ കേസുകളില്‍ പ്രതികളായ ഉദ്യോഗസ്ഥരുണ്ടെന്നത് അമ്പരപ്പിക്കുന്ന വസ്തുതയാണെന്നും, ശിക്ഷ ലഭിച്ചതിനുശേഷവും ചിലര്‍ സേനയില്‍ തുടരുന്നതായും ഡിജിപി മനുഷ്യാവകാശ കമ്മിഷന് നല്‍കിയ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിരുന്നു. എന്നാൽ കുറ്റക്കാരായ പൊലീസുകാർക്കെതിരെ നടപടിയെടുക്കാത്തതിനെ വിമർശിച്ച കമ്മിഷൻ നടപടി റിപ്പോർട്ട് ആവശ്യപ്പെട്ടു.

പൊലീസുകാർക്കെതിരെ കോടതികളിൽ കേസ് നിലനിൽക്കുന്നതിനാൽ അവ തീർപ്പായതിനുശേഷം മാത്രമേ പിരിച്ചു വിടാൻ കഴിയൂ എന്നായിരുന്നു പൊലീസ് നിലപാട്. ഇത് തള്ളിയ കമ്മിഷൻ വീണ്ടും റിപ്പോർട്ട് ആവശ്യപ്പെട്ട സാഹചര്യത്തിലാണ് അഡ്വക്കറ്റ് ജനറലിൽനിന്നും നിയമോപദേശം തേടാൻ തീരുമാനിച്ചത്. 

ADVERTISEMENT

English Summary: Kerala Police officers accused in criminal cases, govt seeks legal advice