ബാങ്ക് കെട്ടിടത്തില്‍ എന്തെങ്കിലും തരത്തിലുള്ള ആഘാതമുണ്ടായാല്‍ സെന്‍സറുകള്‍ പ്രവര്‍ത്തിക്കും. ഉടനെ ബാങ്ക് മാനേജരുടെ മൊബൈല്‍ ഫോണിലേക്ക് അപായ കോള്‍ എത്തും. ഫോണ്‍ വിളിയായി തന്നെ സന്ദേശമെത്തും. പലപ്പോഴും സെന്‍സര്‍ തെറ്റായി പ്രവര്‍ത്തിക്കാറുണ്ട്Interview with former Indian footballer and bank manager who prevent robbery in SBI.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തൃശൂർ∙ പഴയകാലത്തും ഇന്ത്യന്‍ ഫുട്ബോളില്‍ ഒരു സന്ദേശ് ജിങ്കാന്‍ ഉണ്ടായിരുന്നു. തൃശൂര്‍ സ്വദേശി കെ.എഫ്.ബെന്നി. കേരള ഫുട്ബോള്‍ ടീമിന്‍റെ ഗോള്‍ വലയിലേക്ക് എതിരാളികളുടെ പാസ് എത്താതെ തടഞ്ഞ സ്റ്റോപ്പര്‍ ബാക്ക് കെ.എഫ്.ബെന്നി. എസ്ബിടി ഫുട്ബോള്‍ ടീമിലൂടെ ബാങ്ക് ജോലിയില്‍ പ്രവേശിച്ചു. ബാങ്ക് ലയനത്തിനു ശേഷം എസ്ബിഐയില്‍ മാനേജരായി. നിലവില്‍ എസ്ബിഐ കേച്ചേരി ശാഖയുടെ മാനേജരാണ് ബെന്നി. ഇന്നലെ അര്‍ധരാത്രിയാണു ബാങ്കില്‍ കവര്‍ച്ചാശ്രമം ഉണ്ടായത്. അര്‍ധരാത്രി പന്ത്രണ്ടരയോടെ ബെന്നിയുടെ മൊബൈല്‍ ഫോണില്‍ കോളെത്തി. ഉറക്കം പിടിച്ചു വരുന്നതിനിടെ ആ കോള്‍ ബെന്നി അറ്റന്‍ഡ് ചെയ്തു.

ബാങ്കില്‍ നിന്നുള്ള അപായ കോള്‍

ADVERTISEMENT

ബാങ്ക് കെട്ടിടത്തില്‍ എന്തെങ്കിലും തരത്തിലുള്ള ആഘാതമുണ്ടായാല്‍ സെന്‍സറുകള്‍ പ്രവര്‍ത്തിക്കും. ഉടനെ ബാങ്ക് മാനേജരുടെ മൊബൈല്‍ ഫോണിലേക്ക് അപായ കോള്‍ എത്തും. ഫോണ്‍ വിളിയായി തന്നെ സന്ദേശമെത്തും. പലപ്പോഴും സെന്‍സര്‍ തെറ്റായി പ്രവര്‍ത്തിക്കാറുണ്ട്. അര്‍ധരാത്രി കോള്‍ വന്നതോടെ ബെന്നി ചാടിയെണീറ്റു. കള്ളന്‍മാരുടെ തേര്‍വാഴ്ച വാര്‍ത്തകളില്‍ കണ്ടിരുന്നതിനാല്‍ സമയം പാഴാക്കാതെ ബാങ്ക് ശാഖയിലേക്ക് കുതിച്ചു. പതിനെട്ടു കിലോമീറ്റര്‍ കാറോടിച്ച് കേച്ചേരിയില്‍ എത്തി.

പുറമെ അസ്വാഭാവികത ഇല്ല

ADVERTISEMENT

ബാങ്കിന്‍റെ മുന്‍വശത്തും വശങ്ങളിലും അസ്വാഭാവികമായി ഒന്നും കണ്ടില്ല. കേച്ചേരി ജംക്‌ഷനിൽ രാത്രികാലത്തും ഓട്ടോ ഡ്രൈവര്‍മാരുണ്ട്. അവരുടെ അടുത്തേയ്ക്കു ചെന്നു. ബാങ്കില്‍ നിന്ന് അപായ സന്ദേശം വന്നുവെന്ന് അവരെ ധരിപ്പിച്ചു. ബാങ്ക് ഒന്ന് തുറക്കണം. സഹായം വേണമെന്ന് അഭ്യര്‍ഥിച്ചു. ഇനി ബാങ്കിനുള്ളില്‍ ആരെങ്കിലും ഉണ്ടെങ്കില്‍ ആക്രമിച്ചാലോ. ഇനി ആരുമില്ലെങ്കില്‍ , പൊലീസിനെ വിളിച്ചുവരുത്തി ബുദ്ധിമുട്ടിക്കേണ്ടതില്ലല്ലോ. രണ്ടും കല്‍പിച്ച് ഓട്ടോ ഡ്രൈവര്‍മാര്‍ ബെന്നിക്കൊപ്പം കൂടി.

ഷട്ടര്‍ തുറക്കാനായില്ല

ADVERTISEMENT

ബാങ്കിന്‍റെ ഷട്ടര്‍ താഴ് തുറന്നു ഉയര്‍ത്താന്‍ നോക്കുമ്പോൾ പറ്റുന്നില്ല. അകത്തു നിന്ന് ലോക്ക് ചെയ്ത പോലെ. ഷട്ടര്‍ തുറക്കാനുള്ള ശ്രമം തിരിച്ചറിഞ്ഞ കള്ളന്‍ ജനല്‍ കമ്പി വഴി പുറത്തു കടന്നു. കവര്‍ച്ചാ ശ്രമമാണെന്നു തിരിച്ചറിഞ്ഞതോടെ കുന്നംകുളം പൊലീസിനെ വിളിച്ചു. ഇതിനിടെ ഓട്ടോ ഡ്രൈവര്‍മാര്‍ക്കൊപ്പം കള്ളന്റെ പുറകെ പാഞ്ഞെങ്കിലും പിടികൂടാന്‍ കഴിഞ്ഞില്ല.

ലോക്കര്‍ റൂം തുറക്കാനായില്ല

ജനല്‍ കമ്പി ബ്ലേഡ് ഉപയോഗിച്ച് അറുത്തുമാറ്റിയാണ് കള്ളന്‍ അകത്തു കയറിയത്. ഞെങ്ങി ഞെരുങ്ങി വേണം ജനല്‍ കമ്പി വഴി അകത്തു കടക്കാന്‍. സിസിടിവിയില്‍ കള്ളന്‍റെ മുഖം പതിഞ്ഞിട്ടുണ്ട്. തലയില്‍ ടവല്‍ കെട്ടിയിട്ടുണ്ട്. ബാങ്കിനകത്തുനിന്ന് കള്ളന്‍റെ വിരലടയാളങ്ങള്‍ ലഭിച്ചു. ആളെ തിരിച്ചറിയാനുള്ള ശ്രമം തുടരുന്നു.

സെന്‍സര്‍ കള്ളനെ പറ്റിച്ചു

ബാങ്കിൽ സെന്‍സര്‍ ഉള്ള കാര്യം  കള്ളന് അറിയില്ലായിരുന്നു. സെന്‍സര്‍ പ്രവര്‍ത്തിച്ച ഉടനെ ബാങ്ക് മാനേജരുടെ ഫോണിലേക്ക് അപായ കോള്‍ പോകുന്ന വിവരവും. ഇനി മുതല്‍ കള്ളന്‍മാര്‍ സെന്‍സര്‍ കണ്ടുപിടിച്ച് കേടുവരുത്താന്‍ ശ്രമിച്ചാലും പണികിട്ടും. പലയിടത്തായി ഒളിപ്പിച്ചു വച്ചിട്ടുണ്ട് നിരവധി സെന്‍സറുകള്‍. ഇതെല്ലാം കണ്ടുപിടിക്കുക പ്രയാസമാണ്. അതുകൊണ്ട് ബാങ്ക് കൊള്ള അത്ര എളുപ്പമല്ല. അപായ കോള്‍ കിട്ടിയിട്ടും മാനേജര്‍ ഉറക്കമുണരാതിരുന്നാല്‍ മാത്രമേ കള്ളന് ഇനി പ്രതീക്ഷയ്ക്കു വകയുള്ളൂ.

English Summary: Former Indian footballer and bank manager prevented robbery in SBI