പഞ്ചായത്ത് പ്രസിഡന്റ് പദവിക്ക് ലേലം: തമിഴ്നാട്ടിൽ അടിയേറ്റ് യുവാവ് മരിച്ചു
ചെന്നൈ ∙ പഞ്ചായത്ത് പ്രസിഡന്റ് പദവി ലേലം ചെയ്തു നൽകുന്നതിനെ ചോദ്യം ചെയ്ത യുവാവ് മർദനമേറ്റു മരിച്ചു. വിരുദുനഗർ ജില്ലയിലെ കോട്ടൈപെട്ടി പഞ്ചായത്തിലാണു സംഭവം. അണ്ണാഡിഎംകെ പ്രാദേശിക | Tamil Nadu | Election | Crime | Manorama Online
ചെന്നൈ ∙ പഞ്ചായത്ത് പ്രസിഡന്റ് പദവി ലേലം ചെയ്തു നൽകുന്നതിനെ ചോദ്യം ചെയ്ത യുവാവ് മർദനമേറ്റു മരിച്ചു. വിരുദുനഗർ ജില്ലയിലെ കോട്ടൈപെട്ടി പഞ്ചായത്തിലാണു സംഭവം. അണ്ണാഡിഎംകെ പ്രാദേശിക | Tamil Nadu | Election | Crime | Manorama Online
ചെന്നൈ ∙ പഞ്ചായത്ത് പ്രസിഡന്റ് പദവി ലേലം ചെയ്തു നൽകുന്നതിനെ ചോദ്യം ചെയ്ത യുവാവ് മർദനമേറ്റു മരിച്ചു. വിരുദുനഗർ ജില്ലയിലെ കോട്ടൈപെട്ടി പഞ്ചായത്തിലാണു സംഭവം. അണ്ണാഡിഎംകെ പ്രാദേശിക | Tamil Nadu | Election | Crime | Manorama Online
ചെന്നൈ ∙ പഞ്ചായത്ത് പ്രസിഡന്റ് പദവി ലേലം ചെയ്തു നൽകുന്നതിനെ ചോദ്യം ചെയ്ത യുവാവ് മർദനമേറ്റു മരിച്ചു. വിരുദുനഗർ ജില്ലയിലെ കോട്ടൈപെട്ടി പഞ്ചായത്തിലാണു സംഭവം. അണ്ണാഡിഎംകെ പ്രാദേശിക നേതാവുൾപ്പെടെ ഏഴുപേരെ പൊലീസ് അറസ്റ്റു ചെയ്തു. ബാങ്ക് ജീവനക്കാരനായ സതീഷ് കുമാർ (28) ആണു മരിച്ചത്.
ബുധനാഴ്ച രാത്രി 11 മണിയോടെയാണു സംഭവം. ഏകദേശം അയ്യായിരത്തോളം വോട്ടർമാരാണു പഞ്ചായത്തിലുള്ളത്. പ്രസിഡന്റ് പദവി ലേലം ചെയ്യുന്നതിനായി ഗ്രാമമുഖ്യൻ വിളിച്ച യോഗത്തിൽ അണ്ണാ ഡിഎംകെ നേതാക്കളായ രാമസുബ്ബു, രാംകുമാർ, സുബ്ബരാജ് എന്നിവരിലൊരാളെ പ്രസിഡന്റായി തിരഞ്ഞെടുക്കാനായിരുന്നു തീരുമാനം.
ഇതിനു പകരമായി ഇവർ ഒരു സംഖ്യ ഗ്രാമ ഫണ്ടിലേക്കു സംഭാവന ചെയ്യും. ഇതു പഞ്ചായത്തിന്റെ അടിസ്ഥാന സൗകര്യം വികസനത്തിനും ക്ഷേത്ര പുനരുദ്ധാരണത്തിനും ഉപയോഗിക്കും. ലേലത്തിൽ തീരുമാനമായാൽ പ്രസിഡന്റ് സ്ഥാനത്തേയ്ക്കു മറ്റാരും പത്രിക നൽകാൻ പാടില്ലെന്നാണു നിബന്ധന.
ലേലത്തെ സതീഷ് കുമാർ ചോദ്യം ചെയ്തതോടെ ഇരു വിഭാഗവും തമ്മിൽ തർക്കമായി. ഇതിനിടെ, എതിർ വിഭാഗത്തിലൊരാളുടെ അടിയേറ്റു ബോധരഹിതനായി സതീഷ് വീണു. ഉടൻ ശിവകാശിയിലെ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു. രാമസുബ്ബുവുൾപ്പെടെ 7 പേരെ പൊലീസ് അറസ്റ്റ് ചെയ്തു. സംഭവത്തെത്തുടർന്നു പ്രദേശത്തു സംഘർഷാവസ്ഥ നിലനിൽക്കുന്നതിനാൽ പൊലിസിനെ വിന്യസിച്ചു.
ലേലം തുടർക്കഥ
തദ്ദേശ തിരഞ്ഞെടുപ്പു പ്രഖ്യാപിച്ചതോടെ പ്രസിഡന്റ്, വാർഡ് അംഗ പദവികൾ ലേലം വിളിച്ചു നൽകുന്ന ഒട്ടേറെ കഥകളാണു തമിഴകത്തെ ഗ്രാമങ്ങളിൽ നിന്നു പുറത്തുവരുന്നത്.
രാമനാഥപുരത്ത് അത്തനക്കുറിച്ചി ഗ്രാമത്തിൽ പ്രസിഡന്റ് പദവി 23 ലക്ഷം രൂപയ്ക്കു ലേലം ചെയ്തു നൽകാനുള്ള നീക്കത്തിനെതിരെ ഗ്രാമീണർ ജില്ലാ കലക്ടർക്കു പരാതി നൽകി. കടലൂർ ജില്ലയിലെ നടുക്കുപ്പം പഞ്ചായത്ത് പ്രസിഡന്റ്, വൈസ് പ്രസിഡന്റ് പദവികൾ 65 ലക്ഷം രൂപയ്ക്കു ലേലം വിളിക്കുന്നതിന്റെ ദൃശ്യങ്ങൾ കഴിഞ്ഞദിവസം സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. പുതുക്കോട്ട ജില്ലയിലെ തിരുവരംകുളം പഞ്ചായത്ത് പ്രസിഡന്റ് പദവി 23 ലക്ഷത്തിനു ലേലം ചെയ്തു തീരുമാനിക്കുന്നതിന്റെ ദൃശ്യങ്ങളും ഇന്നലെ പുറത്തുവന്നു.
ലഭിക്കുന്ന തുക ഗ്രാമത്തിന്റെ പൊതുഫണ്ടിലാണു നിക്ഷേപിക്കുക. ഇതു ഗ്രാമവാസികളുടെ ക്ഷേമത്തിനും വികസന പ്രവർത്തനങ്ങൾക്കും ഉപയോഗിക്കും. ജയിച്ചുപോയാൽ പ്രസിഡന്റിനെ കാണാൻ കിട്ടില്ലെന്നും അതിനാലാണു നേരത്തെ പണം വാങ്ങുന്നതെന്നുമാണു ജനങ്ങളുടെ ന്യായം.
തിരഞ്ഞെടുപ്പ് നേരിട്ട്
ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ്, വാർഡ് അംഗം പദവികളിലേക്കു പാർട്ടി അടിസ്ഥാനത്തിലല്ല, സ്വതന്ത്രരായാണു മത്സരം. പ്രസിഡന്റ് പദവിയിലേക്കു നേരിട്ടാണു മൽസരം. എങ്കിലും രാഷ്ട്രീയ പാർട്ടിയുടെ പ്രാദേശിക നേതാക്കൾ തന്നെയാണു സ്വതന്ത്രരായി മത്സര രംഗത്തുള്ളത്. ഈ മാസം 27, 30 തീയതികളിലാണു തിരഞ്ഞെടുപ്പ്.
English Summary : Tamil Nadu: Man protests ‘auctioning’ of rural local body post, killed in brawl