കത്തിക്കരിഞ്ഞ അവളുടെ നിലവിളി കെടുന്നില്ല ഉന്നാവിൽ; ഭീതിയിൽ ആ വീടും കുടുംബവും
ഉന്നാവിലെ ഹിന്ദുനഗർ, ഇവിടെയാണ് തീകൊളുത്തി കൊല ചെയ്യപ്പെട്ട ഉന്നാവ് പെൺകുട്ടിയുടെ വീട്. രണ്ടായിരത്തോളം ആളുകൾ താമസിക്കുന്ന, കടുകുപാടങ്ങളാൽ സമ്പന്നമായ പ്രദേശം. ഉത്തർപ്രദേശിലെ വ്യവസായ നഗരങ്ങളിലൊന്നായ ഉന്നാവിൽനിന്ന് ഹിന്ദുനഗറിൽ എത്തുമ്പോഴേക്കും In an Indian village, a woman's killing and alleged rape opens caste divides.
ഉന്നാവിലെ ഹിന്ദുനഗർ, ഇവിടെയാണ് തീകൊളുത്തി കൊല ചെയ്യപ്പെട്ട ഉന്നാവ് പെൺകുട്ടിയുടെ വീട്. രണ്ടായിരത്തോളം ആളുകൾ താമസിക്കുന്ന, കടുകുപാടങ്ങളാൽ സമ്പന്നമായ പ്രദേശം. ഉത്തർപ്രദേശിലെ വ്യവസായ നഗരങ്ങളിലൊന്നായ ഉന്നാവിൽനിന്ന് ഹിന്ദുനഗറിൽ എത്തുമ്പോഴേക്കും In an Indian village, a woman's killing and alleged rape opens caste divides.
ഉന്നാവിലെ ഹിന്ദുനഗർ, ഇവിടെയാണ് തീകൊളുത്തി കൊല ചെയ്യപ്പെട്ട ഉന്നാവ് പെൺകുട്ടിയുടെ വീട്. രണ്ടായിരത്തോളം ആളുകൾ താമസിക്കുന്ന, കടുകുപാടങ്ങളാൽ സമ്പന്നമായ പ്രദേശം. ഉത്തർപ്രദേശിലെ വ്യവസായ നഗരങ്ങളിലൊന്നായ ഉന്നാവിൽനിന്ന് ഹിന്ദുനഗറിൽ എത്തുമ്പോഴേക്കും In an Indian village, a woman's killing and alleged rape opens caste divides.
ഉന്നാവിലെ ഹിന്ദുനഗർ, ഇവിടെയാണ് തീകൊളുത്തി കൊല ചെയ്യപ്പെട്ട ഉന്നാവ് പെൺകുട്ടിയുടെ വീട്. രണ്ടായിരത്തോളം ആളുകൾ താമസിക്കുന്ന, കടുകുപാടങ്ങളാൽ സമ്പന്നമായ പ്രദേശം. ഉത്തർപ്രദേശിലെ വ്യവസായ നഗരങ്ങളിലൊന്നായ ഉന്നാവിൽനിന്ന് ഹിന്ദുനഗറിൽ എത്തുമ്പോഴേക്കും പേരിനു മാത്രമാണു വികസനം. സിമന്റിൽ പണിതു കുമ്മായം തേച്ചു മനോഹരമാക്കിയ വീടുകളിലാണ് ഉയർന്ന ജാതിയിൽപെട്ടവരുടെ താമസം. മണ്ണു കൊണ്ട് കുഴച്ച് വൈക്കോൽ മേഞ്ഞ കൂരകളിലാണ് താഴ്ന്ന ജാതിയിൽപെട്ടവരുടെ അന്തിയുറക്കം.
11 മാസത്തിനിടെ 90 ബലാത്സംഗ കേസുകളാണ് ഉന്നാവ് ജില്ലയിൽ മാത്രം റജിസ്റ്റർ ചെയ്‌തെന്ന് അനൗദ്യോഗിക കണക്കുകൾ. പ്രതിസ്ഥാനത്ത് ഏറെയും പ്രദേശത്തെ പ്രമുഖർ, ജാതിയുടെയും പണത്തിന്റെയും ആനുകൂല്യം ഉള്ളവർ. ലൈംഗികമായി പീഡിപ്പിച്ചവർ തന്നെ തീകൊളുത്തി കൊലപ്പെടുത്തിയ ഉന്നാവ് പെൺകുട്ടിയുടെ വീടും ഹിന്ദുനഗറിലാണ്.
പരമ്പരാഗതമായി കൊല്ലപ്പണി ചെയ്യുന്നവരാണ് പെൺകുട്ടിയുടെ കുടുംബം; താഴ്ന്ന ജാതിയിൽപെട്ടവർ. കത്തിയും ഉളിയും പണിആയുധങ്ങളും കൃഷി ഉപകരണങ്ങളും ഉണ്ടാക്കി ഉപജീവനം നടത്തുന്നവർ. ‘വലിയ മോഹങ്ങൾ ഉള്ള പെൺകുട്ടിയായിരുന്നു അവൾ. െപാലീസാകണം എന്നവൾ കൂടെക്കൂടെ പറയുമായിരുന്നു... ഒരുപാട് മോഹങ്ങളുള്ള കുട്ടിയാണ് ദേഹമാസകലം കത്തിക്കരഞ്ഞ് വെള്ളതുണിയിൽ െപാതിഞ്ഞ്... എനിക്കും എന്റെ മകൾക്കും നീതി വേണം. കുറ്റവാളികളെ തൂക്കിലേറ്റണം’– മൺകുടിലിനു മുന്നിൽ കസേരയിൽ മുഖം കുനിച്ചിരുന്ന് പെൺകുട്ടിയുടെ പിതാവ് പറയുന്നു.
ഉന്നാവ് പെൺകുട്ടിയുടെ മരണത്തിനു ശേഷം അവളുടെ ജന്മഗ്രാമത്തിൽ നൂറുകണക്കിന് ഉയർന്ന ജാതിയിൽപെട്ട പെൺകുട്ടികൾ അണിനിരന്ന പ്രകടനം നടന്നിരുന്നു. അതും പ്രതികൾക്കു വേണ്ടി. രാത്രിയിൽ വീടുകളിൽ ഉറങ്ങിക്കിടന്ന യുവാക്കളെയാണ് െപാലീസ് കയ്യാമം വച്ചു കൊണ്ടുപോയതെന്ന് ആ പെൺകുട്ടികൾ വിളിച്ചു പറഞ്ഞു. പണത്തിനു വേണ്ടി മുഖ്യപ്രതിയായ ശിവം ത്രിവേദിയെ പെൺകുട്ടി വശീകരിക്കുകയായിരുന്നുവെന്ന് അവർ കുറ്റപ്പെടുത്തി. പ്രതികളിൽ ഒരാളായ ശുഭം ത്രിവേദിയുടെ അമ്മ സാവിത്രി ദേവിയാണ് ഹിന്ദുനഗറിലെ ഗ്രാമാധ്യക്ഷ. മുഖ്യപ്രതി ശിവം ത്രിവേദി ഇവരുടെ ഉറ്റ ബന്ധുവും. കേസിൽ ഉൾപ്പെട്ടിരിക്കുന്ന അഞ്ചു പേരും നിരപരാധികളാണെന്നായിരുന്നു സംഭവത്തിനു ശേഷം സാവിത്രിയോടു സംസാരിച്ച ‘റോയിട്ടേഴ്സ്’ പ്രതിനിധിയോട് അവർ ആവർത്തിച്ചത്.
‘ശിവം അവളെ വിവാഹം കഴിക്കില്ലെന്ന് ഉറപ്പായതോടെ അവൾ തന്നെ ശരീരത്തിൽ പെട്രോൾ ഒഴിച്ച് തീകൊളുത്തി ആത്മഹത്യ ചെയ്യുകയായിരുന്നു’– പ്രതികളിൽ ഒരാളായ ഉമേഷ് വാജ്‌പേയിയുടെ സഹോദരി പ്രീത വാജ്‌പേയി പ്രാദേശിക മാധ്യമങ്ങളോട് പറഞ്ഞത് ഇപ്രകാരമായിരുന്നു. ഈ നിലപാട് തന്നെയാണു ഗ്രാമത്തിലെ പലരും ആവർത്തിച്ചതും. ഒരു പരിധി വരെ പൊലീസും പെൺകുട്ടിയുടെ സ്വഭാവ ശുദ്ധിയെയാണു പഴിചാരിയതും. പീഡന പരാതിയിൽ നടപടി വേണമെന്ന് 9 മാസത്തോളം നിരന്തരം ആവശ്യപ്പെട്ടിട്ടും അനങ്ങാതിരുന്ന പൊലീസ് പെൺകുട്ടി മരിച്ചു മൂന്നാം ദിവസമാണ് കേസിൽ കുറ്റപത്രം സമർപ്പിക്കാൻ തയാറായതു തന്നെ.
താഴ്ന്ന ജാതിയിൽ പെട്ട പെൺകുട്ടികൾ ആരും തന്നെ ഇവിടെ ഉന്നത വിദ്യാഭ്യാസത്തിനു ശ്രമിക്കാറില്ല. കൗമാരപ്രായത്തിൽ തന്നെ അവർ വിവാഹിതരാകുന്നു. ഉന്നാവ് പെൺകുട്ടിയെ പോലെ ചുരുക്കം ചിലരാണ് തങ്ങളുടെ പ്രതിസന്ധികളെ ഇച്ഛാശക്തി കൊണ്ട് മറികടന്നു മുന്നോട്ടു പോയത്. പൊതുവെ ഗതാഗത സൗകര്യങ്ങൾ കുറവായ ഗ്രാമത്തിൽ നിന്നുള്ള ബസ് സമയത്തിനു കിട്ടാതിരുന്നതു കൊണ്ടാണ് കഴിഞ്ഞ വർഷം അവൾക്കു പൊലീസ് പരീക്ഷ എഴുതാൻ കഴിയാതിരുന്നത്. ആ സങ്കടം അവൾക്കുണ്ടായിരുന്നു– പെൺകുട്ടിയുടെ പിതാവിന്റെ വാക്കുകൾ. ബിരുദധാരിയായ പെൺകുട്ടി അടുത്ത പൊലീസ് പരീക്ഷയ്ക്കു കാത്തിരിക്കുകയുമായിരുന്നു.
ഇരുപത്തിമൂന്നുകാരിയായ പെൺകുട്ടി 2018 ഡിസബറിലാണ് ആദ്യമായി പരാതിയുമായി പൊലീസിനെ സമീപിക്കുന്നത്. തോക്കുമുനയിൽ നിർത്തി മുഖ്യപ്രതിയായ ശിവം ത്രിവേദിയും ബന്ധു ശുഭം ത്രിവേദിയും പീഡിപ്പിച്ചെന്നായിരുന്നു പരാതി. ഡിസംബർ 12നായിരുന്നു സംഭവം. പിന്നീട് 2019 ഫെബ്രുവരിയിൽ ബലാത്സംഗം ആരോപിച്ച് പരാതി നൽകിയെങ്കിലും മാർച്ചിലാണ് െപാലീസ് എഫ്ഐആർ റജിസ്റ്റർ ചെയ്യാൻ തയാറായത്. അതും കോടതി ഉത്തരവിനു ശേഷം. പലവട്ടം പരാതി പറഞ്ഞിട്ടും െപാലീസിന് കത്തെഴുതിയിട്ടും തന്റെ ഭാഗം കേൾക്കാനോ വൈദ്യ പരിശോധന നടത്തുവാനോ, ഒരിക്കൽ പോലും തന്റെ കത്തിനു മറുപടി നൽകാനോ പൊലീസ് തയാറായില്ലെന്ന് പെൺകുട്ടി പരാതി പറഞ്ഞിരുന്നു. ഒടുവിലാണു കോടതിയെ സമീപിച്ചത്.
കേസിലെ പ്രതിയായ ശിവം പെൺകുട്ടിയോട് പ്രണയാഭ്യർഥന നടത്തി ബന്ധം സ്ഥാപിക്കുകയായിരുന്നു. ഗ്രാമത്തിലെ പലർക്കും ശിവവും പെൺകുട്ടിയുമായുള്ള ബന്ധത്തിൽ എതിർപ്പുണ്ടായിരുന്നു. ഉയർന്ന ജാതിയിൽപെട്ടവനും പണക്കാരനുമായ ശിവം ത്രിവേദിയെ പെൺകുട്ടി വശീകരിച്ചു വീഴ്ത്തിയെന്നായിരുന്നു ഗ്രാമവാസികളുടെ പരാതി. പെൺകുട്ടിയുടെ മരണശേഷം ഗ്രാമത്തിലെത്തിയ മാധ്യമ പ്രവർത്തകരോടും ഒരു വിഭാഗം സമാന രീതിയിലുള്ള അഭിപ്രായമാണു പങ്കുവച്ചത്. ‘റോയിട്ടേഴ്സ്’ പ്രതിനിധികളായ സീബ സിദ്ദീഖിയും സൗരഭ് ശർമയും പറഞ്ഞത്, തങ്ങൾ കണ്ട ഉയർന്ന ജാതിയിൽപ്പെട്ട ഒരു ഡസനോളം ഗ്രാമവാസികളും പെൺകുട്ടി തെറ്റുകാരിയെന്ന മട്ടിൽ സംസാരിച്ചെന്നാണ്.
എന്നാൽ വിവാഹവാഗ്ദാനം നൽകി ശിവം ചതിയിൽ പെടുത്തുകയായിരുന്നുവെന്നു പൊലീസിനുള്ള പരാതിയിൽ പെൺകുട്ടി വ്യക്തമാക്കിയിരുന്നു. ഡിസംബറിൽ പെൺകുട്ടിയെ ശിവം ബന്ധുവായ ശുഭത്തിനൊപ്പം റായ്ബറേലിയിലെ ക്ഷേത്രത്തിലേക്കു കൊണ്ടു പോയി തോക്കുചൂണ്ടി പീഡിപ്പിക്കുകയായിരുന്നുവെന്നാണു പരാതി. റായ്ബറേലിയിലെ വാടക വീട്ടിൽ താമസിപ്പിച്ച്, രക്ഷപ്പെടാൻ നോക്കിയാൽ കൊന്നുകളയുമെന്നു ഭീഷണിപ്പെടുത്തി മാസങ്ങളോളം പീഡനത്തിന് ഇരയാക്കി. ലൈംഗിക ദൃശ്യം വിഡിയോയിൽ പകർത്തി ഭീഷണിപ്പെടുത്തി പലവട്ടം പെൺകുട്ടിയെ തങ്ങളുടെ ഇംഗിതത്തിനു പ്രതികൾ ഇരയാക്കിയെന്നും പരാതിയിൽ പറയുന്നു.
കേസിൽ പൊലീസ് നടപടിയൊന്നുമില്ലാതായതോടെ പ്രതികളുടെ വീട്ടുകാരും ശക്തി പ്രാപിച്ചു. പലതരത്തിൽ കുടുംബത്തെ ദ്രോഹിച്ചെന്നും കേസ് പിൻവലിക്കാൻ ഭീഷണിപ്പെടുത്തിയെന്നും ഏപ്രിൽ ഒന്നിന് പൊലീസിനു പെൺകുട്ടിയെഴുതിയ കത്തിൽ പറയുന്നു. ‘കയ്യിൽ ഒരുപാട് കാശുള്ളവരാണവർ. അധികാരമുള്ളവരും. എന്റെയും കുടുംബത്തിന്റെയും ജീവൻ ഭീഷണിയിലാണ്’– ഏപ്രിൽ 15നെഴുതിയ കത്തിൽ പെൺകുട്ടി ചൂണ്ടിക്കാട്ടി.
ജൂലൈ 12ന് െപാലീസിന് എഴുതിയ കത്തിൽ കുറ്റവാളികൾക്കെതിരെ നടപടിയെടുത്തില്ലെങ്കിൽ ആത്മഹത്യ ചെയ്യുമെന്നു പെൺകുട്ടി ഭീഷണി മുഴക്കിയെങ്കിലും െപാലീസ് മറുപടിയൊന്നും നൽകിയില്ല. സെപ്റ്റംബർ 19നാണ് ശിവം ത്രിവേദി െപാലീസിന്റെ പിടിയിലാകുന്നത്. നവംബർ 30ന് പെൺകുട്ടിയെ കൊലപ്പെടുത്തുന്നതിന് ഏതാനും ദിവസം മുൻപ് ജാമ്യത്തിൽ ഇറങ്ങുകയും ചെയ്തു. പ്രോസിക്യൂഷന്റെയും െപാലീസിന്റെയും ദുർബല വാദങ്ങൾ പ്രതികളുടെ മോചനം വേഗത്തിലാക്കുകയും ചെയ്തു.
പെൺകുട്ടിയുടെ നിർബന്ധപ്രകാരം ശിവം റായ്ബറേലിയിൽ പെൺകുട്ടിയെ വിവാഹം ചെയ്തിരുന്നുവെന്നു വ്യക്തമായിരുന്നു. പിന്നീട് പെൺകുട്ടിയെ ഗ്രാമത്തിൽ കൊണ്ടു പോയി വിടുകയായിരുന്നു. ഡിസംബർ 5 വ്യാഴാഴ്ച രാവിലെ നാലോടെ പെൺകുട്ടി വീട്ടിൽ നിന്ന് പുറപ്പെട്ടു. റായ്ബറേലിയിലെ കോടതിയിൽ കേസിന്റെ വിചാരണയുണ്ടായിരുന്നു. ബയ്സ്‌വാര സ്റ്റേഷനിൽ നിന്ന് 5 മണിക്കുള്ള പാസഞ്ചർ ട്രെയിൻ പിടിക്കുകയായിരുന്നു ലക്ഷ്യം. വീട്ടിൽ നിന്ന് ഒരു കിലോമീറ്റർ പിന്നിട്ടപ്പോഴേക്കും പ്രതികളെത്തി ആദ്യം കമ്പി കൊണ്ടു തലയ്ക്കടിച്ചു. പിന്നെ കഴുത്തിൽ കത്തിവച്ചു. പിന്നാലെയാണു മണ്ണെണ്ണയൊഴിച്ചു തീ കൊളുത്തിയത്.
പ്രതികൾ തീകൊളുത്തി കൊല്ലാൻ ശ്രമിച്ചതിനെ തുടർന്നു പ്രാണനുംകൊണ്ടു യുവതി ഓടിയത് ഒരു കിലോമീറ്ററോളം ദൂരമായിരുന്നു. എന്നാല്‍ പൊള്ളിയ ശരീരവുമായി സഹായത്തിനു നിലവിളിച്ച് ഓടിയ യുവതിയെ കണ്ടിട്ടും ദുർമന്ത്രവാദിനിയെന്നു തെറ്റിദ്ധരിച്ച് ആരും സഹായിക്കാൻ തയാറായില്ല. തീപടർന്നു വസ്ത്രമെല്ലാം കത്തിനശിച്ച പെൺകുട്ടി നിലവിളിച്ച്് ഓടി വരുമ്പോഴാണു താൻ കണ്ടതെന്നാണ് പ്രധാന സാക്ഷിയായ രവീന്ദ്ര പ്രകാശ് മൊഴി നൽകിയിരുന്നു. പ്രദേശത്തെ ഗ്യാസ് ഗോഡൗണിലെ ഗാർഡ് ആയി ജോലി ചെയ്യുന്ന രവീന്ദ്ര പ്രകാശ് സിങ്ങിനോടു യുവതി മിനിറ്റുകളോളം സംഭവിച്ചതെന്തെന്ന് വിശദീകരിക്കാൻ ശ്രമിച്ചിരുന്നു.
കന്നുകാലികൾക്കുള്ള ഭക്ഷണം തയാറാക്കുന്നതിനിടെയാണ് റോഡിൽ നിന്ന് അലറിയുള്ള കരച്ചിൽ കേട്ടതെന്ന് രവീന്ദ്ര പ്രകാശ് സിങ് മാധ്യമങ്ങളോടു പറഞ്ഞു. യുവതി അടുത്തെത്തിയപ്പോൾ ദുർമന്ത്രവാദിനിയാണെന്നു കരുതി ഞാന്‍ ഭയം കൊണ്ടു വിറച്ചു. രക്ഷിക്കാനും സഹായിക്കാനും അവർ അഭ്യർഥിച്ചുകൊണ്ടിരുന്നു. കയ്യിലുണ്ടായിരുന്ന പഴ്സിലും ഫോണിലും യുവതി മുറുക്കെപ്പിടിച്ചിരുന്നു. ചിലർ തന്നെ കൊല്ലാൻ ശ്രമിച്ചതായും പെൺകുട്ടി പറഞ്ഞു– രവീന്ദ്ര പ്രകാശ് സിങ് വ്യക്തമാക്കി. തന്റെ പിതാവിന്റെ പേരും പെൺകുട്ടി ഇയാളോടു പറഞ്ഞിരുന്നു. പ്രതികളെ താൻ കണ്ടില്ലെന്നും പൊലീസ് സ്ഥലത്തെത്തിയാണ് യുവതിയെ ആശുപത്രിയിലെത്തിച്ചതെന്നും രവീന്ദ്ര പ്രകാശിന്റെ മൊഴിയിലുണ്ട്.
കൊല്ലുന്നതിനു തലേന്നും പ്രതികൾ ഒത്തുതീർപ്പു ചർച്ച നിശ്ചയിച്ചിരുന്നതായി ഉന്നാവ് യുവതിയുടെ അമ്മാവൻ വെളിപ്പെടുത്തിയിരുന്നു. ടൗണിലുള്ള തന്റെ കടയിൽ പ്രതി ശിവത്തിന്റെ ബന്ധുക്കളിലൊരാൾ ഡിസംബർ ഒന്നിനു മദ്യപിച്ചെത്തി സഹോദരിയെ ചുട്ടുകൊല്ലുമെന്നും കുടുംബത്തെ ജീവിക്കാൻ അനുവദിക്കില്ലെന്നും ഭീഷണിപ്പെടുത്തിയെന്ന് അമ്മാവൻ പറഞ്ഞു. എന്നാൽ, വഴിയിൽ വച്ചു ചർച്ച ചെയ്യേണ്ട കാര്യമല്ല ഇതെന്നു പറഞ്ഞു മടക്കി അയച്ചു. ഇതിനു പിന്നാലെ താൻ തന്നെ മുൻകയ്യെടുത്തു ചർച്ചയ്ക്കു ശ്രമിച്ചു. വെള്ളിയാഴ്ച ഗ്രാമത്തിലേക്കു വരുന്നുണ്ടെന്നും അന്നു ശിവത്തെ കണ്ടു സംസാരിക്കാമെന്നായിരുന്നു ധാരണ.
വീട്ടിലിരുന്നുള്ള സംസാരം ഒഴിവാക്കി ക്ഷേത്രമുറ്റത്തുവച്ചു സംസാരിച്ചു പ്രശ്നങ്ങൾ തീർക്കാമെന്നു സമ്മതിച്ച ശേഷമാണ് യുവതിയെ തീവച്ചതെന്ന് അമ്മാവൻ പറഞ്ഞു. ഇതിനിടെ, പ്രതികളിൽ നിന്നു ഭീഷണിയുള്ളതിനാൽ ലാൽഗഞ്ചിലെ ബന്ധുവിന്റെ വീട്ടിലായിരുന്നു യുവതിയുടെ താമസമെന്നും വീട്ടുകാർ പറഞ്ഞു. ഇടയ്ക്കു മാത്രമാണു സ്വന്തം ഗ്രാമത്തിലേക്കു വന്നിരുന്നത്. കോടതിയിലേക്കു പോകാനുള്ള സൗകര്യത്തിനാണ് കൊലപ്പെടുത്തുന്നതിനു മുൻപുള്ള ദിവസം ബുധനാഴ്ച വീട്ടിലെത്തിയത്. പൊള്ളലേറ്റു മരിക്കുന്നതിനു 2 ദിവസം മുൻപ് ഉന്നാവ് പെൺകുട്ടി വനിതാ ഹെൽപ് ലൈനിൽ വിളിച്ചു രണ്ടു പേർക്കെതിരെ പരാതി നൽകിയിരുന്നു. രണ്ടുപേർ തന്നെ നിരന്തരം പിന്തുടരുന്നുവെന്നായിരുന്നു പരാതി. എന്നാൽ, ഇവർ ആരൊക്കെയാണെന്നു കൃത്യമായ മറുപടി നൽകിയില്ല.
സംഭവം നടന്നതിനു തലേന്ന് മുഖ്യപ്രതിയായ ശിവം പെൺകുട്ടിയുമായി ഫോണിൽ സംസാരിച്ചിരുന്നു. വൈകിട്ടു മൂന്നരയോടെ ബന്ധുവിന്റെ ഫോണിൽ നിന്നാണ് പെൺകുട്ടിയുടെ ഫോണിലേക്കു വിളിയെത്തിയത്. സംഭവ ദിവസം രാവിലെ മുഖ്യപ്രതി ശിവം ത്രിവേദി വീടിനു പുറത്തുപോയിരുന്നുവെന്നതാണ് സംശയം ബലപ്പെടുത്തുന്ന മറ്റൊരു വിവരം. എന്നാൽ, പൊലീസിൽ ചേരുന്നതിനുള്ള കായികക്ഷമതാ പരിശീലനം നടത്തുന്ന ശിവം രാവിലെ ഓടാൻ പോകുന്ന പതിവുണ്ടെന്നു ബന്ധുക്കൾ വിശദീകരിക്കുന്നു. പെൺകുട്ടി ആത്മാഹുതി ചെയ്തതാണെന്ന നിലപാടിലാണ് പ്രതികളുടെ ബന്ധുക്കൾ ഇപ്പോഴും. കേസ് കോടതിയിൽ നേരിടാനാണ് ഇവരുടെ തീരുമാനം. അതിന് പ്രത്യേക അഭിഭാഷകനെയും നിയോഗിച്ചു കഴിഞ്ഞു.
‘ഞങ്ങളുടെ കുടുംബത്തിലെ വിദ്യാസമ്പന്നയായ ഒരേയൊരു പെൺകുട്ടി അവളായിരുന്നു. അവളെപ്പോലെ ധീരരായ ആരും ഞങ്ങളുടെ കുടുംബത്തിൽ ഉണ്ടായിരുന്നില്ല. അവൾ ഒറ്റയ്ക്കു ധീരയായി പോരാടി. ഇനി ആരാണ് അവൾക്കു വേണ്ടി പോരാടുക?’– പെൺകുട്ടിയുടെ അമ്മാവന്റെ ഈ ചോദ്യത്തിലുണ്ട് എല്ലാം. അതിനിടെ കൊലപാതകത്തിൽ പ്രത്യേക സംഘത്തിന്റെ അന്വേഷണം തുടരുകയാണെന്ന് പൊലീസ് മേധാവി വിക്രാന്ത് വീർ പറഞ്ഞു. കൃത്യവിലോപം കാട്ടിയ ഏഴു പൊലീസുകാരെ സസ്പെൻഡ് ചെയ്തു. 25 ലക്ഷം രൂപ പെൺകുട്ടിയുടെ കുടുംബത്തിന് സർക്കാർ സഹായധനം പ്രഖ്യാപിച്ചിട്ടുണ്ട്. കുടുംബത്തെ സംരക്ഷിക്കാൻ സഹോദരന് തോക്ക് ഉപയോഗിക്കാനുള്ള ലൈസൻസും നൽകി. അപ്പോഴും പ്രതികളുടെ ബന്ധുക്കളിൽ നിന്നുള്ള ആക്രമണം ഏതുനിമിഷവും ഉണ്ടായേക്കാമെന്ന ഭീതിയിലാണ് വീട്ടുകാർ. ഒരു മരക്കട്ടിലും അവശ്യ വസ്തുക്കളും മാത്രമുള്ള ആ മൺകുടിലിൽ ഇപ്പോഴും തളംകെട്ടി നിൽക്കുകയാണ് ആ ഭീതി.
English Summary: In an Indian village, a woman's killing and alleged rape opens caste divides