ഈ വർഷം മാർച്ച് 3ന് കൊല്ലം ചിതറയിൽ നടന്ന പ്രാദേശിക ഹർത്താലിനു ശേഷം ഒരു ഹർത്താൽ കേരളം കണ്ടത് 6 മാസത്തിനു ശേഷം സെപ്റ്റംബറിലാണ്. ഹർത്താൽ നടത്തുന്നത് 7 ദിവസം മുൻപ് പ്രഖ്യാപിക്കണമെന്ന ഹൈക്കോടതിയുടെ സുപ്രധാനമായ... Hartal, Kerala Hartal, Harthal, Manorama news, Malayalam News

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തിരുവനന്തപുരം ∙ ഹൈക്കോടതിയും സർക്കാരും മൂക്കുകയറിട്ടതോടെ സംസ്ഥാനത്ത് ഹർത്താലുകളിൽ കുത്തനെ കുറവ്. 2017ൽ 120 ഹർത്താലുകൾ നടന്ന കേരളത്തിൽ 2019ൽ ഇതുവരെ നടന്നത് 12 ഹർത്താലുകൾ മാത്രം! അതിൽ തന്നെ രണ്ടു ദിവസം ദേശീയ പണിമുടക്ക് കേരളത്തിൽ ഹർത്താലായി മാറിയതുമാണ്. 2018 ഏപ്രിലിൽ മാത്രം നടന്നത് 12 ഹർത്താലായിരുന്നു. ഇക്കൊല്ലം സംസ്ഥാന വ്യാപകമായി നടന്നത് 5 ഹർത്താലുകളാണ്. കഴിഞ്ഞ വർഷം നടന്നത് 98 ഹർത്താലുകൾ.

ഈ വർഷം മാർച്ച് 3ന് കൊല്ലം ചിതറയിൽ നടന്ന പ്രാദേശിക ഹർത്താലിനു ശേഷം ഒരു ഹർത്താൽ കേരളം കണ്ടത് 6 മാസത്തിനു ശേഷം സെപ്റ്റംബറിലാണ്. ഹർത്താൽ നടത്തുന്നത് 7 ദിവസം മുൻപ് പ്രഖ്യാപിക്കണമെന്ന ഹൈക്കോടതിയുടെ സുപ്രധാനമായ ഉത്തരവ് വരുന്നത് ജനുവരിയിലാണ്. അക്രമങ്ങൾക്കും നാശനഷ്ടങ്ങൾക്കും ഉത്തരവാദിത്തം ഹർത്താലിന് ആഹ്വാനം ചെയ്യുന്നവർക്കാണെന്നും കോടതി വ്യക്തമാക്കിയിരുന്നു.

ADVERTISEMENT

ഹൈക്കോടതിയുടെ ഇടപെടലിനു പിന്നാലെയാണ് ഹർത്താലിന്റെ പേരിൽ സ്വകാര്യസ്വത്ത് നശിപ്പിച്ചാൽ ജീവപര്യന്തം തടവും പിഴയും വ്യവസ്ഥ ചെയ്യുന്ന നിയമം സംസ്ഥാന സർക്കാർ ഓർഡിനൻസായി പ്രഖ്യാപിച്ചത്. ഇതിനു പുറമേ ലോക്സഭാ തിരഞ്ഞെടുപ്പ് വന്നതും ഹർത്താലുകൾ കുറയാൻ കാരണമായി. ഹർത്താൽ കേരളത്തിലെ സ്വകാര്യ–പൊതു രംഗത്തെ വ്യാപാര, വ്യവസായ, സേവന മേഖലകളെ പൂർണമായും തളർത്തിയാൽ 2000 കോടിയിലേറെ ഉൽപാദന നഷ്ടം വരുമെന്നാണ് ഏകദേശ കണക്ക്.

English Summary: Kerala: No More Hartals Own Country