എസ്എസ്ഐ വധം: പ്രതികൾ പുറപ്പെട്ടത് നെയ്യാറ്റിൻകരയിൽനിന്ന്; വിഡിയോ പുറത്ത്
തിരുവനന്തപുരം∙ എസ്എസ്ഐ വധക്കേസിലെ പ്രതികളായ അബ്ദുൽ ഷെമീമും തൗഫീക്കും നെയ്യാറ്റിന്‍കരയിൽ വന്നതിന്റെ കൂടുതൽ ദൃശ്യങ്ങൾ പൊലീസിനു ലഭിച്ചു. നെയ്യാറ്റിൻകരയിലെത്തിയ പ്രതികൾ ബസ് സ്റ്റാൻഡ് പരിസരത്തുനിന്നു കളിയിക്കാവിളയിലേക്കു.... Kaliyikkavila SSI murder, Accused came to Neyyattinkara

തിരുവനന്തപുരം∙ എസ്എസ്ഐ വധക്കേസിലെ പ്രതികളായ അബ്ദുൽ ഷെമീമും തൗഫീക്കും നെയ്യാറ്റിന്‍കരയിൽ വന്നതിന്റെ കൂടുതൽ ദൃശ്യങ്ങൾ പൊലീസിനു ലഭിച്ചു. നെയ്യാറ്റിൻകരയിലെത്തിയ പ്രതികൾ ബസ് സ്റ്റാൻഡ് പരിസരത്തുനിന്നു കളിയിക്കാവിളയിലേക്കു പുറപ്പെട്ടതു രാത്രി 8.50നാണെന്നു ദൃശ്യങ്ങളിൽ വ്യക്തം. ഇതിനുശേഷം കളിയിക്കാവിള ചെക്പോസ്റ്റിലെത്തി എസ്എസ്ഐ വിൽസനുനേരെ വെടിവയ്ക്കുകയായിരുന്നു. സംഭവം നടക്കുന്ന ദിവസം പ്രതികൾ ഉച്ചമുതൽ രാത്രിവരെ നെയ്യാറ്റിൻകരയിൽ കഴിഞ്ഞതിന്റെ തെളിവുകളും പൊലീസ് ശേഖരിച്ചു.
അന്നേദിവസം രാത്രി 8.30ന് പ്രതികൾ നെയ്യാറ്റിൻകര ക്ഷേത്ര ജംഗ്ഷനിൽനിന്നും ഡിപ്പോ ജംഗ്ഷനിലേക്ക് പോകുന്നതാണു രണ്ടുദിവസം മുൻപ് ശേഖരിച്ച ദൃശ്യങ്ങളിലുള്ളത്. നെയ്യാറ്റിന്‍കരയിൽനിന്നുള്ള ദൃശ്യങ്ങളിൽ ഇരുവരും കൈവീശിയാണു പോകുന്നത്. എന്നാൽ ക്ഷേത്ര ജംഗ്ഷനിൽനിന്ന് ഡിപ്പോയിലേക്ക് പോകുമ്പോൾ പ്രതികളുടെ കൈവശം ബാഗുണ്ട്. ചുരുങ്ങിയ സമയത്തിനുള്ളിൽ ബാഗ് എങ്ങനെ ലഭിച്ചു എന്നതിനെക്കുറിച്ച് അന്വേഷണം നടക്കുന്നുണ്ട്. ഇരുവരെയും കളിയിക്കാവിളയിലെത്തിച്ച ഓട്ടോ ഡ്രൈവറെയും കേരള–തമിഴ്നാട് പൊലീസ് ചോദ്യം ചെയ്തു. പ്രതികൾ ഇരുവരും കളിയിക്കാവിള മാർക്കറ്റ് റോഡിലേക്ക് പ്രവേശിക്കുന്നതിന്റെ സിസിടിവി ദൃശ്യങ്ങൾ കഴിഞ്ഞ ദിവസം പൊലീസിനു ലഭിച്ചിരുന്നു.
കൊലപാതകത്തിന്റെ ആസൂത്രണത്തിൽ വലിയൊരു ഭാഗം തിരുവനന്തപുരത്താണു നടന്നതെന്നു പൊലീസ് പറയുന്നു. 3 ദിവസത്തിനിടെ 12 പേരെ കസ്റ്റഡിയിലെടുത്തെങ്കിലും പ്രധാന പ്രതികളെ കണ്ടെത്താനായിട്ടില്ല. കേരള–തമിഴ്നാട് പൊലീസ് സംയുക്തമായി അതിർത്തി മേഖലകളിൽ പരിശോധന നടത്തുന്നുണ്ട്. ഈ മാസം 9നാണ് എസ്എസ്ഐ വിൽസനെ പ്രതികൾ കളിയിക്കാവിളയിലെ ചെക്പോസ്റ്റിൽവച്ച് വെടിവച്ചുകൊന്നത്.
English Summary: Kaliyikkavila SSI murder, Accused came to Neyyattinkara