കെട്ടിടം പൊളിച്ചത് ഇവിടെ നിയമലംഘനത്തിന്; അവിടെ ‘വഴിയൊരുക്കാൻ’
സിംഗപ്പൂര്‍ ∙ മരടില്‍ നിയമലംഘനത്തിനാണ് കെട്ടിടങ്ങള്‍ പൊളിച്ചതെങ്കില്‍ സിംഗപ്പൂരില്‍ സ്വകാര്യ നിക്ഷേപകര്‍ക്ക് കണ്ണായ സ്ഥലത്ത് എ-ക്ലാസ് സംവിധാനമൊരുക്കാനാണ് 53 വര്‍ഷം കാലാവധി | Maradu Flat | Singapore | CPF building | Manorama Online

സിംഗപ്പൂര്‍ ∙ മരടില്‍ നിയമലംഘനത്തിനാണ് കെട്ടിടങ്ങള്‍ പൊളിച്ചതെങ്കില്‍ സിംഗപ്പൂരില്‍ സ്വകാര്യ നിക്ഷേപകര്‍ക്ക് കണ്ണായ സ്ഥലത്ത് എ-ക്ലാസ് സംവിധാനമൊരുക്കാനാണ് 53 വര്‍ഷം കാലാവധി ബാക്കി നില്‍ക്കെ 46 നിലയുള്ള വമ്പന്‍ സര്‍ക്കാര്‍ കെട്ടിടം ഒരു വര്‍ഷം മുന്‍പ് പൊളിച്ചു നീക്കിയത്.
പൊളിച്ചു മാറ്റിയ ലോകത്തിലെ ഏറ്റവും ഉയരം കൂടിയ കെട്ടിടങ്ങളില്‍ രണ്ടാമതാണ് സിംഗപ്പൂരിലെ സിപിഎഫ് (സെന്‍ട്രല്‍ പ്രൊവിഡന്റ് ബോര്‍ഡ്) ബോര്‍ഡ് കെട്ടിടം. ഇതേ പട്ടികയില്‍
നാലാം സ്ഥാനത്തുള്ള യുഐസി (യുണൈറ്റഡ് ഇന്‍ഡസ്ട്രിയല്‍ കോര്‍പറേഷന്‍) കെട്ടിടവും സിപിഎഫും തമ്മിലുള്ള ദൂരം വെറും 500 മീറ്ററാണ്. മരട് ഫ്ലാറ്റ് പൊളിച്ചപ്പോള്‍ ഇന്റര്‍നെറ്റില്‍ ഏറ്റവുമധികം തിരയപ്പെട്ട പേരുകളും ഇവയായിരുന്നു.
പൊളിച്ച വൻ കെട്ടിടങ്ങളുടെ പട്ടികയിലെ ആദ്യ അഞ്ചില്‍ ബാക്കി മൂന്നും യുഎസിലാണ്. 1967ല്‍ നിര്‍മിച്ച 171 മീറ്റര്‍ ഉയരമുള്ള സിപിഎഫ് കെട്ടിടം 2015 ലാണ് 55 കോടി ഡോളറിന് അസെന്‍ഡാസ് ലാന്‍ഡ് എന്ന കമ്പനി വാങ്ങിയത്. പകരം സിപിഎഫ് 7 കിലോമീറ്റർ അകലെയുള്ള കെട്ടിടം വാടകയ്ക്കെടുത്തു. പൊളിച്ചു മാറ്റിയ സ്ഥലത്ത് അസെന്‍ഡാസിന്റെ 27 നിലയുള്ള പ്രീമിയം ഓഫിസ് കെട്ടിടത്തിന്റെ നിര്‍മാണം അവസാനഘട്ടത്തിലാണ്. 100 കോടി രൂപ ചെലവിലാണ് നിര്‍മാണം. സ്വകാര്യ നിക്ഷേപം പ്രോത്സാഹിപ്പിക്കുക എന്നതിനു പുറമേ വലിയൊരു ലാഭവും സിപിഎഫ് ബോര്‍ഡിന് ഈ ഇടപാടിലൂടെ നേടാനായി.
സ്ഥലപരിമിതി നേരിടാന്‍ നഗരത്തിന്റെ പ്രധാന ഭാഗമായ സെന്‍ട്രല്‍ ബിസിനസ് ഡിസ്ട്രിക്റ്റില്‍ നിന്ന് പരമാവധി സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ മാറിക്കൊടുത്ത് സ്വകാര്യ നിക്ഷേപകര്‍ക്ക് വഴിയൊരുക്കണമെന്നത് 2008 മുതല്‍ സിംഗപ്പൂര്‍ സര്‍ക്കാരിന്റെ നയമായിരുന്നു.
മരടിലെ പോലെ നിയന്ത്രിത സ്ഫോടനം (ഇംപ്ലോഷന്‍) സിംഗപ്പൂരില്‍ വിരളമാണ്. മാസങ്ങളെടുത്ത് ആധുനിക യന്ത്രങ്ങളുപയോഗിച്ച് സിപിഎഫിന്റെ മുകള്‍ മുതല്‍ താഴെ വരെ ഒരോ നിലയായി പൊളിച്ചുനീക്കുകയായിരുന്നു. തൊട്ടുരുമ്മി വമ്പന്‍ കെട്ടിടങ്ങളുള്ളതിനാലാണ് ഇംപ്ലോഷന്‍ രീതി ഒഴിവാക്കിയത്. ലോകത്ത് പൊളിച്ചുമാറ്റിയ ഏറ്റവും ഉയരം കൂടിയ കെട്ടിടങ്ങളില്‍ ആദ്യ അഞ്ചെണ്ണവും ഈ രീതിയാണ് അവലംബിച്ചത്.
English Summary: Demolition of CPF building in Singapore