എഴുത്തുകാരനും മാധ്യമപ്രവര്‍ത്തകനുമായ ഐ.വി. ബാബു അന്തരിച്ചു
കോഴിക്കോട്∙ എഴുത്തുകാരനും മാധ്യമപ്രവര്‍ത്തകനുമായ ഡോ.ഐ.വി. ബാബു (54) അന്തരിച്ചു. മഞ്ഞപ്പിത്ത രോഗബാധയെ തുടര്‍ന്ന് കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ ചികില്‍സയിലായിരുന്നു... I V Babu, Journalist, Manorama News

കോഴിക്കോട്∙ എഴുത്തുകാരനും മാധ്യമപ്രവര്‍ത്തകനുമായ ഡോ.ഐ.വി. ബാബു (54) അന്തരിച്ചു. മഞ്ഞപ്പിത്ത രോഗബാധയെ തുടര്‍ന്ന് കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ ചികില്‍സയിലായിരുന്നു. തല്‍സമയം പത്രത്തില്‍ ഡപ്യൂട്ടി എഡിറ്ററായി ജോലി ചെയ്തുവരികയായിരുന്നു.
സമകാലിക മലയാളം വാരിക അസി. എഡിറ്റര്‍, മംഗളം ഡപ്യൂട്ടി ഡയറക്ടര്‍, ദേശാഭിമാനി ദിനപത്രം– വാരിക എന്നിവയില്‍ സഹപത്രാധിപര്‍, തുടങ്ങിയ പദവികള്‍ വഹിച്ചു. നിരവധി പുസ്തകങ്ങൾ രചിക്കുകയും പരിഭാഷപ്പെടുത്തുകയും ചെയ്തിട്ടുണ്ട്. കാലിക്കറ്റ് സര്‍വകലാശാല യുജി ബോര്‍ഡ് ഓഫ് സ്റ്റഡീസ് ജേണലിസത്തില്‍ അംഗമായി പ്രവര്‍ത്തിച്ചിട്ടുണ്ട്. സിപിഎം മുന്‍ സംസ്ഥാന കമ്മിറ്റി അംഗം ഐ.വി. ദാസിന്റെ മകനാണ്. കണ്ണൂര്‍ പാനൂർ മൊകേരിയാണ് സ്വദേശം.
English Summary : Journalist I V Babu passes away