എലിസബത്ത് രാജ്ഞിയും അംഗീകരിച്ചു; ബ്രെക്സിറ്റ് നിയമമായി, ഇനി ഒരു കടമ്പ മാത്രം
ലണ്ടന്‍ ∙ യൂറോപ്യൻ യൂണിയനിൽനിന്ന് ബ്രിട്ടൻ പിന്മാറുന്നതു സംബന്ധിച്ച ബ്രെക്സിറ്റ് ബില്ലിന് എലിസബത്ത് രാജ്ഞിയുടെ അംഗീകാരം. ഇതോടെ ബ്രെക്സിറ്റ് ബില്‍ നിയമമായി. | Brexit | Manorama News

ലണ്ടന്‍ ∙ യൂറോപ്യൻ യൂണിയനിൽനിന്ന് ബ്രിട്ടൻ പിന്മാറുന്നതു സംബന്ധിച്ച ബ്രെക്സിറ്റ് ബില്ലിന് എലിസബത്ത് രാജ്ഞിയുടെ അംഗീകാരം. ഇതോടെ ബ്രെക്സിറ്റ് ബില്‍ നിയമമായി. ബ്രിട്ടിഷ് പ്രഭുസഭ (ഹൗസ് ഓഫ് ലോര്‍ഡ്‌സ്) ബില്‍ പാസാക്കിയതിനു പിന്നാലെയാണ് രാജ്ഞി ബില്ലിന് അംഗീകാരം നല്‍കിയത്.
ജനുവരി 31നകം യൂറോപ്യന്‍ യൂണിയന്റെ പാര്‍ലമെന്റും ബ്രെക്‌സിറ്റ് കരാർ അംഗീകരിക്കേണ്ടതുണ്ട്. എങ്കില്‍ മാത്രമേ ബ്രിട്ടന് നിശ്ചിത സമയത്തിനുള്ളിൽ യൂറോപ്യന്‍ യൂണിയനില്‍നിന്ന് പുറത്തുവരാനാകൂ. ബ്രെക്‌സിറ്റ് കരാർ ചർച്ച ചെയ്യാൻ 29ന് യൂറോപ്യന്‍ യൂണിയന്റെ പാര്‍ലമെന്റ് ചേരുന്നുണ്ട്.
ബ്രെക്സിറ്റ് യാഥാര്‍ഥ്യമാക്കുന്നതിനുള്ള പുതിയ കരാറിന് ജനുവരി 10 ന് ബ്രിട്ടിഷ് പാര്‍ലമെന്റിന്റെ അനുമതി ലഭിച്ചിരുന്നു. ജനപ്രതിനിധിസഭയില്‍ പാസായതിനു പിന്നാലെ പ്രഭുസഭയിലും ബിൽ പാസായതോടെ ബ്രിട്ടന്‍ മൂന്നുവര്‍ഷമായി നേരിട്ട ബ്രെക്സിറ്റ് കുരുക്കിനാണ് പരിഹാരമായത്.
കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ ശക്തമായ ഭൂരിപക്ഷം തേടി ബോറിസ് ജോണ്‍സണ്‍ വീണ്ടും അധികാരത്തില്‍ വന്നതോടെയാണ് ബ്രെക്സിറ്റ് കടമ്പ എളുപ്പം കടക്കാനായത്. ജനുവരി 31ന് മുന്‍പ് കരാര്‍ യഥാര്‍ഥ്യമാക്കുമെന്നാണ് ബോറിസ് ജോണ്‍സന്റെ വാഗ്ദാനം. 2020 ഡിസംബര്‍ 31 ആണ് ഇതിനുള്ള നടപടികള്‍ പൂര്‍ത്തിയാക്കാന്‍ യൂറോപ്യന്‍ യൂണിയന്‍ നല്‍കിയിട്ടുള്ള സമയപരിധി.
2016 ലാണ് യൂറോപ്യന്‍ യൂണിയന്‍ വിട്ടുപോരാനുള്ള ബ്രിട്ടനിൽ ഹിതപരിശോധന നടന്നത്. മൂന്നരവര്‍ഷത്തിലധികമായി തുടര്‍ന്ന അനിശ്ചിതത്വങ്ങള്‍ക്കൊടുവിലാണ് ഇപ്പോള്‍ ബ്രെക്‌സിറ്റ് യാഥ്യാർഥ്യത്തോട് അടുക്കുന്നത്.
English Summary: Britain's Queen Elizabeth II approves government's Brexit bill