ന്യൂഡൽഹി ∙ ചൂടേറിയ വാക്പോരാട്ടവും രാഷ്ട്രീയ യുദ്ധവും അരങ്ങേറുമ്പോൾ സാക്ഷ്യം വഹിക്കാൻ സംസ്ഥാനത്തിന്റെ 3 മുൻമുഖ്യമന്ത്രിമാർ ഇത്തവണയില്ല. ഡൽഹിയുടെ മുഖ്യമന്ത്രി പദം അലങ്കരിച്ച 3 രാഷ്ട്രീയ നായകർ | Delhi Election | New Delhi | Manorama Online

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ന്യൂഡൽഹി ∙ ചൂടേറിയ വാക്പോരാട്ടവും രാഷ്ട്രീയ യുദ്ധവും അരങ്ങേറി ഒടുവിൽ ഫലപ്രഖ്യാപനം വരുമ്പോൾ അതിനു സാക്ഷ്യം വഹിക്കാൻ സംസ്ഥാനത്തിന്റെ 3 മുൻമുഖ്യമന്ത്രിമാർ ഇത്തവണയില്ല. ഡൽഹിയുടെ മുഖ്യമന്ത്രി പദം അലങ്കരിച്ച 3 രാഷ്ട്രീയ നായകർ വിടപറഞ്ഞതു 10 മാസത്തെ ഇടവേളയിലെന്നതും യാദൃച്ഛികം. ആദ്യ മുഖ്യമന്ത്രി മദൻലാൽ ഖുറാന, പിന്നീട് അധികാരത്തിലെത്തിയ സുഷമ സ്വരാജ്, 15 വർഷം സംസ്ഥാനം ഭരിച്ച ഷീലാ ദീക്ഷിത് എന്നിവർ ഈ പോരാട്ടം കാണാനില്ല. ‘ഡൽഹി കാ ഷേർ’ എന്നറിയപ്പെട്ടിരുന്ന മദൻലാൽ ഖുറാന 2018 ഒക്ടോബർ 27നാണു അന്തരിച്ചത്. 

ഭാരതീയ ജനസംഘത്തിന്റെ ഡൽഹി ജനറൽ സെക്രട്ടറിയായി 1965–67ൽ തിരഞ്ഞെടുക്കപ്പെട്ട ഖുറാന, 1977ൽ മെട്രോപ്പൊലിറ്റൻ കൗൺസിൽ തിരഞ്ഞെടുപ്പിലൂടെയാണു അധികാരത്തിന്റെ പടവുകൾ കയറിയത്. 1993ൽ പ്രത്യേക പദവിയുള്ള സംസ്ഥാനമായി ഡൽഹി രൂപം കൊണ്ടപ്പോൾ ആദ്യ മുഖ്യമന്ത്രിയായി സ്ഥാനമേറ്റതു ഖുറാനയായിരുന്നു. 1996 വരെ പദവിയിൽ തുടർന്ന ഖുറാനയ്ക്കു വിഭാഗീയതയെ തുടർന്നു കാലാവധി തീരും മുൻപു ജാട്ട് നേതാവ് സാഹിബ് സിങ് വർമയ്ക്കായി കസേരയൊഴിയേണ്ടി വന്നു. സാഹിബിനെതിരെ പൊതുജന വികാരം ശക്തമായപ്പോഴാണു സുഷമാ സ്വരാജ് പകരമെത്തുന്നത്.

ADVERTISEMENT

ഉള്ളി വില വർധിച്ചപ്പോൾ പ്രതിപക്ഷ പ്രതിഷേധം ശക്തമായതോടെയാണു സാഹിബ് സിങ് വർമയെ മാറ്റി 1998ൽ സുഷമ സ്വരാജ് മുഖ്യമന്ത്രി പദവിയേറ്റു. പക്ഷേ, അധികാരം വഹിച്ചതു 1998 ഒക്ടോബർ 12 മുതൽ ഡിസം‌ബർ 3 വരെ മാത്രം 1998 ഡിസംബറിൽ നടന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ ബിജെപിയെ വിജയത്തിലെത്തിക്കാൻ സുഷമയ്ക്കു സാധിച്ചില്ല. പകരം അധികാരത്തിലെത്തിയ ഷീലാ ദീക്ഷിത് 15 വർഷം ഡൽഹി ഭരിച്ചു, 2013 വരെ. ഹൃദയാഘാതത്തെ തുടർന്നു 2019 ജൂലൈ 20നാണു ഷീലാ ദിക്ഷിത് മരിച്ചത്. അതേവർഷം ഓഗസ്റ്റ് ആറിനു സുഷമയും വിടവാങ്ങി.

 ഡൽഹിയുടെ മുഖ്യമന്ത്രി പദം അലങ്കരിച്ച രണ്ടു വനിതകൾ ആഴ്ചകളുടെ ഇടവേളയിലാണു വിടപറഞ്ഞതെന്നതും യാദൃശ്ചികം. നഗരത്തിലെ സാധാരണക്കാരെയും സ്ത്രീകളെയും മലയാളികളെയും ഏറെ ചേർത്തു നിർത്തിയ ഷീലയെയും സുഷമയെയും ഡൽഹിയുടെ ചരിത്രം എങ്ങനെ മറക്കാൻ.  ഭരണസാരഥ്യം വഹിച്ചിട്ടില്ലെങ്കിലും നഗരത്തിന്റെ വളർച്ചയും തളർച്ചയും കൺമുന്നിൽ കണ്ട, രാഷ്ട്രീയ നീക്കങ്ങൾക്കൊപ്പം നിന്ന അരുൺ ജയ്റ്റ്ലിയെന്ന നേതാവും ഈ തിരഞ്ഞെടുപ്പു കാലത്തില്ല.

ADVERTISEMENT

English Summary: Delhi Election missed 3 former chief ministers