ADVERTISEMENT

ന്യൂഡൽഹി∙ ഡല്‍ഹിയില്‍ ബിജെപി അധികാരത്തിലെത്തിയാല്‍ ഷഹീന്‍ബാഗിലെ സമരപന്തല്‍ പൊളിക്കുമെന്ന് കേന്ദ്രമന്ത്രി വി.മുരളീധരന്‍. തിരഞ്ഞെടുപ്പ് ലക്ഷ്യം വച്ചുള്ള സമരമാണ് ഷഹീന്‍ബാഗില്‍ നടക്കുന്നതെന്നും മുരളീധരന്‍ പറഞ്ഞു. വോട്ടെടുപ്പിനു ദിവസങ്ങള്‍ മാത്രം ബാക്കിനില്‍ക്കെ മലയാളി വോട്ടര്‍മാരെ സ്വാധീനിക്കാന്‍ കേരളത്തില്‍നിന്നുള്ള മുതിര്‍ന്ന നേതാക്കളെ രംഗത്തിറക്കി പ്രചാരണം കൊഴുപ്പിക്കുകയാണ് ബിജെപി.

ഡല്‍ഹി നിയമസഭ തിരഞ്ഞെടുപ്പില്‍ ഏറ്റവും കൂടുതല്‍ ചര്‍ച്ചയാകുന്ന വിഷയമാണ് ഷഹീന്‍ബാഗ് സമരം. ആഭ്യന്തരമന്ത്രി അമിത് ഷാ മുതല്‍ യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് വരെ, ഷഹീന്‍ബാഗിനെക്കുറിച്ച് പരാമര്‍ശിക്കാത്ത ബിജെപിയുടെ പ്രചാരണറാലികള്‍ കുറവ്. മലയാളി വോട്ടുതേടിയെത്തിയ കേരളത്തിലെ നേതാക്കള്‍ക്കും പറയാനുള്ളത് ‌ഷഹീന്‍ബാഗിനെ കുറിച്ചാണ്.

പൗരത്വഭേദഗതി നിയമത്തിനു പുറമെ ‌ശബരിമല വിഷയവും ഡൽഹിയില്‍ ആയുധമാണ്. മെഹ്റോളി, ആര്‍.കെ.പുരം, സീമാപുരി, ദില്‍ഷാദ് ഗാര്‍ഡന്‍ തുടങ്ങിയ സ്ഥലങ്ങളിലാണു സംസ്ഥാന നേതാക്കളുടെ പ്രചാരണം. വരും ദിവസങ്ങളില്‍ അല്‍ഫോൻസ് കണ്ണന്താനം, സുരേഷ് ഗോപി, കെ.സുരേന്ദ്രൻ അടക്കമുള്ളവര്‍ പ്രചാരണത്തിനിറങ്ങും.

English Summary: Minister V.Muraleedharan slams Shaheen bagh protest

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com