മുഖ്യമന്ത്രി സ്ഥാനാർഥിയെ പ്രഖ്യാപിക്കൂ; ബിജെപിയെ വെല്ലുവിളിച്ച് കേജ്‌രിവാൾ
ന്യൂഡൽഹി∙ നിയമസഭാ തിരഞ്ഞെടുപ്പിനു മൂന്നു ദിവസം മാത്രം ശേഷിക്കെ, മുഖ്യമന്ത്രി സ്ഥാനാർഥിയെ പ്രഖ്യാപിക്കാൻ ബിജെപിയെ വെല്ലുവിളിച്ച് മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാൾ. ബുധനാഴ്ച ഒരു മണിക്കുള്ളിൽ... | Delhi Election 2020 | Manorama News

ന്യൂഡൽഹി∙ നിയമസഭാ തിരഞ്ഞെടുപ്പിനു മൂന്നു ദിവസം മാത്രം ശേഷിക്കെ, മുഖ്യമന്ത്രി സ്ഥാനാർഥിയെ പ്രഖ്യാപിക്കാൻ ബിജെപിയെ വെല്ലുവിളിച്ച് മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാൾ. ബുധനാഴ്ച ഒരു മണിക്കുള്ളിൽ മുഖ്യമന്ത്രി സ്ഥാനാർഥിയെ പ്രഖ്യാപിക്കാനാണ് ബിജെപിക്ക് കേജ്‌രിവാളിന്റെ വെല്ലുവിളി. നിശ്ചിത സമയത്തിനുള്ളിൽ മുഖ്യമന്ത്രി സ്ഥാനാർഥിയുടെ പേര് പ്രഖ്യാപിച്ചില്ലെങ്കിൽ വീണ്ടും മാധ്യമങ്ങളെ കാണുമെന്നും കേജ്‌രിവാൾ വ്യക്തമാക്കി.
പാർട്ടിയുടെ മുഖ്യമന്ത്രി സ്ഥാനാർഥിയാരെന്നു വ്യക്തമാക്കാതെ അമിത് ഷാ ഡൽഹിയിലെ ജനങ്ങളിൽനിന്ന് ‘ബ്ലാങ്ക് ചെക്ക്’ ആവശ്യപ്പെടുകയാണെന്ന് കേജ്‌രിവാൾ പറഞ്ഞു. ‘നിങ്ങൾ ബിജെപിയെ വിജയിപ്പിക്കു, മുഖ്യമന്ത്രിയെ താൻ തീരുമാനിക്കാമെന്നാണ് അമിത് ഷാ പറയുന്നത്. എന്നാൽ ബിജെപിക്കു വോട്ടു ചെയ്താൽ ആരാകും അവരുടെ മുഖ്യമന്ത്രിയെന്ന് അറിയാൻ ഡൽഹിയിലെ ജനങ്ങൾക്ക് ആഗ്രഹമുണ്ട്. വിദ്യാഭ്യാസവും കഴിവുമില്ലാത്ത ഒരാളെയാണ് അമിത് ഷാ മുഖ്യമന്ത്രിയായി നിശ്ചയിക്കുന്നതെങ്കിലോ?. ഡൽഹിയിലെ ജനങ്ങളോടുള്ള വഞ്ചനയാകുമത്’ – കേജ്‌രിവാൾ പറഞ്ഞു.
English Summary: Arvind Kejriwal dares BJP to declare chief minister candidate for Delhi by 1 pm Wednesday