ഡൽഹി നിയമസഭാ തിരഞ്ഞെടുപ്പിന് മൂന്നു ദിവസം ശേഷിക്കെ പ്രചാരണം കടുപ്പിച്ച് രാഷ്ട്രീയകക്ഷികൾ. ഭരണം നിലനിർത്തുകയെന്ന ലക്ഷ്യത്തോടെ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാളിന്റെ നേതൃത്വത്തിൽ ആം ആദ്മി പാർട്ടിയും | Delhi Election 2020 | Manorama News

ഡൽഹി നിയമസഭാ തിരഞ്ഞെടുപ്പിന് മൂന്നു ദിവസം ശേഷിക്കെ പ്രചാരണം കടുപ്പിച്ച് രാഷ്ട്രീയകക്ഷികൾ. ഭരണം നിലനിർത്തുകയെന്ന ലക്ഷ്യത്തോടെ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാളിന്റെ നേതൃത്വത്തിൽ ആം ആദ്മി പാർട്ടിയും | Delhi Election 2020 | Manorama News

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഡൽഹി നിയമസഭാ തിരഞ്ഞെടുപ്പിന് മൂന്നു ദിവസം ശേഷിക്കെ പ്രചാരണം കടുപ്പിച്ച് രാഷ്ട്രീയകക്ഷികൾ. ഭരണം നിലനിർത്തുകയെന്ന ലക്ഷ്യത്തോടെ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാളിന്റെ നേതൃത്വത്തിൽ ആം ആദ്മി പാർട്ടിയും | Delhi Election 2020 | Manorama News

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഡൽഹി നിയമസഭാ തിരഞ്ഞെടുപ്പിന് മൂന്നു ദിവസം ശേഷിക്കെ പ്രചാരണം കടുപ്പിച്ച് രാഷ്ട്രീയകക്ഷികൾ. ഭരണം നിലനിർത്തുകയെന്ന ലക്ഷ്യത്തോടെ മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാളിന്റെ നേതൃത്വത്തിൽ ആം ആദ്മി പാർട്ടിയും (എഎപി), ഭരണം തിരിച്ചുപിടിക്കുകയെന്ന ലക്ഷ്യത്തോടെ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ നേതൃത്വത്തിൽ ബിജെപിയും പ്രചാരണം കൊഴുപ്പിക്കുമ്പോൾ ഡൽഹിയിലെ പഴയ പ്രതാപത്തിലേക്കു മടങ്ങിയെത്താനുള്ള പരിശ്രമത്തിലാണ് കോൺഗ്രസ്.

കേജ്‌രിവാൾ – അമിത് ഷാ നേർക്കുനേർ പോരാട്ടമെന്നു ഇതിനോടകം തന്നെ വിശേഷിപ്പിക്കപ്പെട്ട തിരഞ്ഞെടുപ്പിൽ രാജ്യതലസ്ഥാനത്തെ വിജയം ഇരുകൂട്ടർക്കും നിർണായകമാണ്. പാർട്ടിയുടെ മുഖം തന്നെയായി മാറിയ കേജ്‌രിവാളിലാണ് ഇത്തവണയും എഎപിയുടെ പ്രതീക്ഷ. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ മുൻ ഐപിഎസ് ഓഫിസർ കിരൺ ബേദിയെ മുഖ്യമന്ത്രി സ്ഥാനാർഥിയായി ഉയർത്തിക്കാട്ടി സമ്മതിദായകരെ സമീപിച്ച ബിജെപിയുടെ പ്രചാരണം ഇത്തവണ അമിത് ഷാ നേരിട്ടാണ് നയിക്കുന്നത്.  

ADVERTISEMENT

അടിസ്ഥാന സൗകര്യ വികസനത്തിൽ അഞ്ച് വർഷം കൊണ്ട് കൈവരിച്ച നേട്ടങ്ങൾ ചൂണ്ടിക്കാട്ടിയാണ് ആം ആദ്മി പാർട്ടി ദേശീയ കൺവീനർ കൂടിയായ കേജ്‌രിവാൾ വോട്ടർമാരെ സമീപിച്ചത്. സിസിടിവി ക്യാമറകൾ സ്ഥാപിച്ചതിലൂടെ കുറ്റകൃത്യങ്ങളുടെ നിരക്ക് കുറഞ്ഞതും പുതിയ വിദ്യാഭ്യാസ സ്ഥാപനങ്ങൾ ആരംഭിച്ചതും സ്ത്രീകൾക്ക് ബസുകളിൽ സൗജന്യ യാത്ര, സൗജന്യ വൈഫൈ തുടങ്ങിയവയെല്ലാം കേജ്‌രിവാൾ പ്രചാരണ വിഷയങ്ങളാക്കുന്നു. അതേസമയം, വാഗ്ദാനങ്ങൾ പലതും കേജ്‌രിവാൾ സർക്കാർ പാലിച്ചില്ലെന്ന കുറ്റപ്പെടുത്തലുമായാണ് അമിത് ഷാ സമ്മതിദായകരെ സമീപിക്കുന്നത്. കേന്ദ്രാവിഷ്കൃത പദ്ധതികൾ, കശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കിയത്, മുത്തലാഖ് നിയമം, പൗരത്വ ഭേദഗതി നിയമം തുടങ്ങിയവയുമെല്ലാം അമിത് ഷാ പ്രചാരണങ്ങളിൽ ഉന്നയിക്കുന്നു. 

ഡൽഹി – കേന്ദ്ര സർക്കാരുകൾ നടപ്പാക്കിയ വികസന പ്രവർത്തനങ്ങൾ ഉയർത്തിക്കാട്ടിയും എതിരാളികൾക്കെതിരെ ആരോപണങ്ങൾ ഉന്നയിച്ചുമാണ് ആദ്യഘട്ടങ്ങളിൽ ഇരു രാഷ്ട്രീയ പാർട്ടികളും പ്രചാരണം നടത്തിയതെങ്കിൽ അവസാന ഘട്ടമെത്തുമ്പോൾ പ്രചാരണത്തിന്റെ രൂപം തന്നെ മാറി. കേന്ദ്രമന്ത്രിമാർ ഉൾപ്പെടെയുള്ളവരുടെ പ്രസംഗങ്ങൾ വിദ്വേഷം നിറഞ്ഞതായതിന്റെ പേരിൽ തിരഞ്ഞെടുപ്പു കമ്മിഷൻ നടപടിയെടുക്കുന്ന നിലയിലേക്ക് കാര്യങ്ങളെത്തി. തിരഞ്ഞെടുപ്പിലെ പ്രധാന ചർച്ചാ വിഷയങ്ങളിലൊന്നായി പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രതിഷേധം അരങ്ങേറുന്ന ഷഹീൻ ബാഗ് മാറിക്കഴിഞ്ഞു. ജാമിയ സർവകലാശാലയിലെ വിദ്യാർഥികൾക്കു നേരെയുണ്ടായ അക്രമത്തിൽ പ്രതിഷേധിച്ചു ഡിസംബർ 15നു രാത്രി 10നു 10 ഉമ്മമാർ ഷഹീൻ ബാഗിൽ തുടക്കം കുറിച്ച സമരത്തെ കേന്ദ്രീകരിച്ചാണ് ഈ പ്രചാരണം കൊഴുക്കുന്നത്. സമരത്തെ എഎപി അനുകൂലിക്കുകയാണെന്ന ആരോപണത്തിനു പിന്നിലും വ്യക്തമായ രാഷ്ട്രീയ ലക്ഷ്യമുണ്ട്. ബിജെപിയുടെ മുഖ്യമന്ത്രി സ്ഥാനാർഥിയെ പ്രഖ്യാപിക്കാൻ ചൊവ്വാഴ്ച പാർട്ടി നേതൃത്വത്തെ വെല്ലുവിളിച്ച കേജ്‌രിവാൾ, അമിത് ഷായുമായി പൊതുസ്ഥലത്ത് സംവാദത്തിനു തയാറാണെന്നും വ്യക്തമാക്കി.

ADVERTISEMENT

ശനിയാഴ്ച ഷഹീൻ ബാഗിലെ പ്രതിഷേധക്കാർക്കു നേരെ വെടിയുതിർത്ത കപിൽ ഗുജ്ജാർ (25) എഎപി പ്രവർത്തകനാണെന്ന പൊലീസിന്റെ നിലപാടാണ് ഒടുവിൽ ചർച്ചാവിഷയം. അയോധ്യ ക്ഷേത്ര ട്രസ്റ്റിന്റെ പ്രഖ്യാപനത്തിനു കേന്ദ്ര സർക്കാർ തിരഞ്ഞെടുത്ത സമയം ഡൽഹി തിരഞ്ഞെടുപ്പ് മുന്നിൽകണ്ടാണെന്ന് പ്രതിപക്ഷം ഇതിനകം ആരോപണം ഉന്നയിച്ചു കഴിഞ്ഞു.

വികസനത്തിനും രാഷ്ട്രീയത്തിനുമപ്പുറം മതം തിരഞ്ഞെടുപ്പിൽ മുഖ്യഘടകമാകുന്ന കാഴ്ചയാണ് ഡൽഹിയിലും. പ്രചാരണത്തിന്റെ അലയൊലികൾ ഡൽഹി നിയമസഭാ തിരഞ്ഞെടുപ്പിനെ എങ്ങനെ സ്വാധീനിക്കുന്നുവെന്നതിന് വോട്ടെണ്ണൽ ദിനമായ ഫ്രെബുവരി 11 ഉത്തരം നൽകും.

ADVERTISEMENT

English Summary: Delhi legislative assembly election campaign