എത്ര മണിക്കൂർ കളവു പറഞ്ഞാലും ക്ഷീണം ഇല്ലാത്തവരാണു മോദിയും കേജ്‌രിവാളും: രാഹുൽ
Mail This Article
ന്യൂഡൽഹി∙ എത്ര മണിക്കൂർ കളവു പറഞ്ഞാലും ക്ഷീണമില്ലാത്തവരാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ‍്‌രിവാളുമെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. രണ്ടര മണിക്കൂർ തുടർച്ചയായി കളവു പറഞ്ഞതു കൊണ്ടാണ് ബജറ്റ് പ്രസംഗം മുഴുമിപ്പിക്കാനാകാതെ ധനമന്ത്രി നിർമല സീതാരാമന് ഇരിക്കേണ്ടി വന്നതെന്നും ഡൽഹിയിൽ തിരഞ്ഞെടുപ്പു പ്രചാരണ യോഗങ്ങളിൽ രാഹുൽ പറഞ്ഞു.
10 മണിക്കൂർ കളവു പറഞ്ഞാലും ഒരു തളർച്ചയുമില്ലാത്തവരാണ് മോദിയും കേജ്‌രിവാളും. രാജ്യത്തു പെരുകുന്ന തൊഴിലില്ലായ്മയെക്കുറിച്ച് ഇരുവരും ഇതുവരെ ഒന്നും മിണ്ടിയിട്ടില്ല. മോദി സ്കൂൾ വിദ്യാർഥികളുമായി പരീക്ഷയെപ്പറ്റി ചർച്ച ചെയ്യുന്നു. പരീക്ഷ പാസാകാനുള്ള മാർഗങ്ങൾ ഉപദേശിക്കുന്നു. എന്നാൽ സ്വന്തം ബിരുദ സർട്ടിഫിക്കറ്റ് ഇതുവരെ കാണിക്കാൻ മോദിക്കു കഴിഞ്ഞിട്ടില്ലെന്നും രാഹുൽ പരിഹസിച്ചു.
English Summary: Rahul Gandhi against PM Narendra Modi, Arvind Kejriwal