കോഴിക്കോട് ∙ കൂടത്തായി കൊലപാതക പരമ്പരയിലെ അഞ്ചാമത്തെ കേസിലും കുറ്റപത്രം സമർപ്പിച്ചു. മുഖ്യപ്രതി ജോളി ജോസഫ് ആദ്യ ഭർത്താവ് റോയ് തോമസിന്റെ പിതാവ് പൊന്നാമറ്റം ടോം തോമസിനെ ... Koodathayi, Murder, Manorama News

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കോഴിക്കോട് ∙ കൂടത്തായി കൊലപാതക പരമ്പരയിലെ അഞ്ചാമത്തെ കേസിലും കുറ്റപത്രം സമർപ്പിച്ചു. മുഖ്യപ്രതി ജോളി ജോസഫ് ആദ്യ ഭർത്താവ് റോയ് തോമസിന്റെ പിതാവ് പൊന്നാമറ്റം ടോം തോമസിനെ കൊലപ്പെടുത്തിയ കേസിലാണു താമരശേരി മജിസ്ട്രേറ്റ് കോടതിയില്‍ കുറ്റപത്രം സമർപ്പിച്ചത്. സ്വത്ത് തട്ടിയെടുക്കുക എന്ന ലക്ഷ്യത്തോടെ ജോളി ക്യാപ്സൂളിൽ സയനൈഡ് നിറച്ചു നൽകി ടോം തോമസിനെ കൊലപ്പെടുത്തുകയായിരുന്നുവെന്നു കുറ്റപത്രത്തിൽ പറയുന്നു. 175 സാക്ഷികളും 173 രേഖകളും ഉണ്ട്. 1069 പേജുള്ളതാണ് കുറ്റപത്രം.

വീട്ടിലെ സന്ധ്യാപ്രാർഥനയ്ക്ക് മുൻപാണ് ജോളി ക്യാപ്സൂൾ നല്‍കിയത്. പ്രാർഥനയ്ക്കിടയില്‍ ടോം തോമസ് കുഴഞ്ഞു വീണു. പിന്നീട് ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചു. ജോളി ഒന്നാം പ്രതിയും സയനൈഡ് കൈമാറിയ എം.എസ്.മാത്യു രണ്ടാം പ്രതിയും സയനൈഡ് എത്തിച്ച് നല്‍കിയ പ്രജുകുമാര്‍ മൂന്നാം പ്രതിയുമായാണു കുറ്റപത്രം. ജോളിയുടെ മകനാണു പ്രധാന സാക്ഷി.

ADVERTISEMENT

ക്യാപ്സ്യൂള്‍ നല്‍കുന്നത് കണ്ടുവെന്ന മകന്റെ മൊഴി കേസിൽ നിർണായകമാവും. ടോം തോമസിന് ദിവസവും മഷ്റൂം ക്യാപ്സ്യൂള്‍ കഴിക്കുന്ന ശീലമുണ്ട്. അതുകൊണ്ടുതന്നെ സയനൈഡ് നിറച്ച ക്യാപ്സ്യൂള്‍ എളുപ്പത്തില്‍ അദ്ദേഹത്തെക്കൊണ്ട് കഴിപ്പിക്കാന്‍ ജോളിക്കു കഴിഞ്ഞെന്ന് റൂറൽ ജില്ലാ പൊലീസ് മേധാവി കെ.ജി.സൈമൺ പറഞ്ഞു.

English Summary: Charge sheet submitted on Koodathayi case