തമിഴ് സിനിമാ ലോകത്ത് തൊണ്ണൂറുകളിലെ രജനിയുടെ കസേരയിലാണ് ഇപ്പോൾ വിജയ്. കരുണാനിധി- ജയലളിതമാരുടെ പ്രഭാവ കാലമായിരുന്നെങ്കിലും അന്നു രജനി പറഞ്ഞ ഓരോ വാചകത്തിലും രാഷ്ട്രീയ സൂചനകൾ കാണാൻ ആരാധകരും ശത്രുക്കളും മൽസരിച്ചു Income-Tax raid, Actor Vijay, Rajinikanth, manorama online, manorama news, Tamilnadu Politics

തമിഴ് സിനിമാ ലോകത്ത് തൊണ്ണൂറുകളിലെ രജനിയുടെ കസേരയിലാണ് ഇപ്പോൾ വിജയ്. കരുണാനിധി- ജയലളിതമാരുടെ പ്രഭാവ കാലമായിരുന്നെങ്കിലും അന്നു രജനി പറഞ്ഞ ഓരോ വാചകത്തിലും രാഷ്ട്രീയ സൂചനകൾ കാണാൻ ആരാധകരും ശത്രുക്കളും മൽസരിച്ചു Income-Tax raid, Actor Vijay, Rajinikanth, manorama online, manorama news, Tamilnadu Politics

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തമിഴ് സിനിമാ ലോകത്ത് തൊണ്ണൂറുകളിലെ രജനിയുടെ കസേരയിലാണ് ഇപ്പോൾ വിജയ്. കരുണാനിധി- ജയലളിതമാരുടെ പ്രഭാവ കാലമായിരുന്നെങ്കിലും അന്നു രജനി പറഞ്ഞ ഓരോ വാചകത്തിലും രാഷ്ട്രീയ സൂചനകൾ കാണാൻ ആരാധകരും ശത്രുക്കളും മൽസരിച്ചു Income-Tax raid, Actor Vijay, Rajinikanth, manorama online, manorama news, Tamilnadu Politics

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ചെന്നൈ ∙ ഒറ്റ ദിവസം കൊണ്ട് തമിഴകത്തെ രാഷ്ട്രീയ, സിനിമാ ലോകങ്ങളെ കുഴക്കിയിരുന്ന മെഗാ ചോദ്യം വഴിമാറിയിരിക്കുന്നു. രാഷ്ട്രീയ കളത്തിലിറങ്ങിയ കമലും വരമ്പത്തിരിക്കുന്ന രജനീകാന്തും കൈകോർക്കുമോയെന്നാണു മാസങ്ങളായി ഉയർന്നിരുന്ന സംശ‌യം. ഇപ്പോഴതു തലൈവരും ഇളയ ദളപതി വിജയ്‌‍യും നേർക്കുനേർ വരുമോയെന്ന ചോദ്യമായി മാറിയിരിക്കുന്നു.

സൂപ്പർതാരങ്ങളുടെ ഫാൻസ് അസോസിയേഷനുകൾ തമ്മിൽ കട്ടക്കലിപ്പിലാണെങ്കിലും തമിഴ്നാട് സിനിമാ ലോകത്ത് വർഷങ്ങളായി പാലിക്കുന്ന ചില മര്യാദകളുണ്ട്. ദീപാവലി, പൊങ്കൽ തുടങ്ങിയ ആഘോഷവേളകളിൽ സൂപ്പർതാര ചിത്രങ്ങൾ ഒരുമിച്ചു റിലീസ് ചെയ്യാറില്ല. 2020 ഫെബ്രുവരി അഞ്ചിനു പക്ഷേ, തമിഴ്നാട്ടിൽ രണ്ടു സൂപ്പർതാരങ്ങൾ ബ്രേക്കിങ് ന്യൂസുകളുടെ സ്ക്രീനിൽ ഒരുമിച്ചു റിലീസായി. പൗരത്വ നിയമത്തെ അനുകൂലിച്ചു തലൈവർ രജനീകാന്ത് രംഗത്തു വന്നതു രാവിലെ; ബിഗിൽ സിനിമയുമായി ബന്ധപ്പെട്ട് ഇളയ ദളപതി വിജയ്‌യെ ആദായനികുതി വകുപ്പ് ചോദ്യം ചെയ്തതു വൈകിട്ട്.

ADVERTISEMENT

‘ബിഗിലി’ന്റെ നിർമാതാക്കൾക്കെതിരായ ആരോപണവുമായി ബന്ധപ്പെട്ടാണു വിജയ്‌യെ ചോദ്യം ചെയ്യുന്നതെന്ന് ആദായനികുതി വകുപ്പ് വ്യക്തമാക്കിയെങ്കിലും കേന്ദ്ര സർക്കാർ രാഷ്ട്രീയ പകപോക്കലാണെന്ന വികാരം ആരാധകർക്കിടയിൽ ശക്തമാണ്. പ്രിയപ്പെട്ട താരത്തിന്റെ ഷൂട്ടിങ് നിർത്തിവയ്പ്പിച്ചതും ഉറങ്ങാൻ പോലുമനുവദിക്കാതെ ഒരു രാത്രി മുഴുവൻ ചോദ്യം ചെയ്തതും അവരുടെ മനസ്സിൽ മുറിപ്പാടായി നിൽക്കും.

തൊണ്ണൂറുകളിലെ രജനി, പുതിയ വിജയ്

തമിഴ് സിനിമാ ലോകത്ത് തൊണ്ണൂറുകളിലെ രജനിയുടെ കസേരയിലാണ് ഇപ്പോൾ വിജയ്. കരുണാനിധി- ജയലളിതമാരുടെ പ്രഭാവ കാലമായിരുന്നെങ്കിലും അന്നു രജനി പറഞ്ഞ ഓരോ വാചകത്തിലും രാഷ്ട്രീയ സൂചനകൾ കാണാൻ ആരാധകരും ശത്രുക്കളും മൽസരിച്ചു. എംജിആറിനു ശേഷം തമിഴ് രാഷ്ട്രീയം പിടിച്ചടക്കാൻ പ്രാപ്തിയുള്ള താരമെന്ന് എല്ലാവരും വിശ്വസിച്ചപ്പോഴും രജനിയുടെ രാഷ്ട്രീയം ചില മുന വച്ച ഡയലോഗുകളിലൊതുങ്ങി.

രജനികാന്ത്, വിജയ്

ഇപ്പോൾ, ജയ-കരുണാനിധി കാലത്തിനു ശേഷം, സംസ്ഥാന രാഷ്ട്രീയത്തിൽ ശൂന്യതയെന്ന മുറവിളികൾക്കിടെ രജനി തേങ്ങയുടയ്ക്കാൻ തീരുമാനിച്ചിരിക്കുന്നു. അഞ്ചു പതിറ്റാണ്ടിലേറെയായി തമിഴകം വോട്ടു ചാർത്തിയ ദ്രാവിഡ രാഷ്ട്രീയത്തിൽനിന്നു ഭിന്നമാണു തന്റെ വഴിയെന്നു രജനി പ്രഖ്യാപിക്കുകയും ചെയ്തു. ആത്മീയ രാഷ്ട്രീയത്തിലൂടെ ബിജെപിയുടെ ഹിന്ദുത്വയോടു ചേർന്നു നിൽക്കുകയാണു രജനിയെന്ന വിമർശനങ്ങൾക്കിടയിലും ദ്രാവിഡവഴിയിൽ നിന്നു മാറി നടക്കാനുള്ള താരത്തിന്റെ നീക്കം ധീരമാണെന്ന വിലയിരുത്തലുകളുമുണ്ട്.

ADVERTISEMENT

പക്ഷേ, തൊണ്ണൂറുകളിൽ നിലനിന്നിരുന്ന രജനി പ്രഭാവം അതേ തീവ്രതയോടെ ഇപ്പോൾ നിലനിൽക്കുന്നുണ്ടോയെന്നതാണു ചോദ്യം. അടുത്ത വർഷത്തെ നിയമസഭാ തിരഞ്ഞെടുപ്പിന്റെ ഫലത്തിനു മാത്രമേ അതിന് ഉത്തരം നൽകാനാവൂ.

രാഷ്ട്രീയം പറഞ്ഞ് ഇളയ ദളപതി

രജനികാന്ത്, കമൽഹാസൻ

ക്ഷോഭിക്കുന്ന തലമുറയുടെ പ്രതിനിധിയെന്ന നിലയിൽനിന്ന്, സ്വന്തം ആശയധാര പ്രഖ്യാപിച്ച രാഷ്ട്രീയക്കാരനിലേക്കു രജനി മാറിയിരിക്കുന്നു. അവിടെയാണ്, വർഷങ്ങളായി സിനിമയിലും അതുമായി ബന്ധപ്പെട്ട വേദികളിലും രാഷ്ട്രീയ സൂചനകളുടെ ശരം തൊടുക്കാൻ മടിക്കാത്ത വിജയ് കളത്തിലേക്കു വരുന്നത്. രജനീകാന്തിനെപ്പോലെ, സ്വന്തം സിനിമയുടെ സന്ദേശം തമിഴകത്തെ അവസാനത്തെ ഗ്രാമത്തിലെ അവസാന വീട്ടിലുമെത്തിക്കാനുള്ള താരപ്രഭാവം വിജയ്‌ക്കുമുണ്ട്.

മെർസലിലും സർക്കാരിലും വിജയ് തൊടുത്ത വിമർശനങ്ങൾ കേന്ദ്ര-സംസ്ഥാന സർക്കാരുകളെ അസ്വസ്ഥരാക്കിയത് അതുകൊണ്ടാണ്. അവസാന ചിത്രമായ ബിഗിലിൽ വലിയ രാഷ്ട്രീയ സൂചനകളില്ലായിരുന്നുവെങ്കിലും അതിന്റെ കേട് ഓഡിയോ ലോഞ്ചിൽ തീർത്തു. വിജയ്‌ മുനവച്ച വർത്തമാനങ്ങളിലൂടെ രാഷ്്ട്രീയം പറഞ്ഞപ്പോൾ, പിതാവ് സംവിധായകൻ കൂടിയായ എസ്.എ.ചന്ദ്രശേഖർ, മകൻ രാഷ്ട്രീയത്തിൽ വരുമെന്നുതന്നെ മറയില്ലാതെ പറഞ്ഞുകൊണ്ടിരിക്കുന്നു. ചന്ദ്രശേഖർ കോൺഗ്രസ് അനുഭാവിയാണെന്നു കിട്ടുന്ന വേദികളിലെല്ലാം ബിജെപി നേതാക്കൾ പറഞ്ഞുവയ്ക്കാറുണ്ട്.

ADVERTISEMENT

അടുത്ത വർഷം ബ്ലോക്ക് ബസ്റ്ററോ?

അടുത്ത നിയമസഭാ തിരഞ്ഞെടുപ്പിൽ രജനിയും കമലും രംഗത്തുണ്ടാകുമെന്ന് ഇതിനകം വ്യക്തമായിക്കഴിഞ്ഞു. ഏതെങ്കിലുമൊരു വേഷത്തിൽ വിജയ്‌യും കളത്തിലുണ്ടാകുമെന്ന സൂചനകൾക്ക് ആദായനികുതി വകുപ്പിന്റെ റെയ്ഡോടെ കൂടുതൽ ബലം വന്നിരിക്കുന്നു. നേരിട്ടു പ്രചാരണത്തിനിറങ്ങിയില്ലെങ്കിലും രാഷ്ട്രീയം വ്യക്തമാക്കുന്ന ചില ഡയലോഗുകൾ താരത്തിൽനിന്നു പ്രതീക്ഷിക്കാം.

1996-ലെ നിയമസഭാ തിരഞ്ഞെടുപ്പിനു മുൻപ് രജനീകാന്ത് പറഞ്ഞ പ്രശസ്തമായ ആ ഡയലോഗ് ഇന്നു തമിഴ്നാട് രാഷ്ട്രീയത്തിൽ പ്രിയപ്പെട്ട വാചകമാണ്. ‘ജയലളിത ഇനിയും മുഖ്യമന്ത്രിയായാൽ ദൈവത്തിനു പോലും തമിഴ്നാടിനെ രക്ഷിക്കാനാകില്ല’ എന്ന ആ രജനി ഡയലോഗിനു പിന്നാലെ നടന്ന തിരഞ്ഞെടുപ്പ് ഡിഎംകെ സഖ്യം തൂത്തുവാരി. ജയയ്ക്കെതിരായ അഴിമതി ആരോപണങ്ങളുൾപ്പെടെ പല കാരണങ്ങളും അതിനു പിന്നിലുണ്ടായിരുന്നെങ്കിലും രജനിയുടെ ആ ‘മാസ്’ ഡയലോഗും അതിൽ പങ്കുവഹിച്ചു.

ഇതുവരെ വരമ്പത്തിരുന്നു കളി കണ്ടിരുന്ന രജനി നേരിട്ടു കളത്തിലിറങ്ങുമ്പോൾ, തമിഴ്നാട് രാഷ്ട്രീയത്തിൽ വരമ്പത്തിരുന്നു വിസിലടിക്കുന്ന റോൾ വിജയ്‌ ഏറ്റെടുക്കുമോ? അടുത്ത വർഷം നിയമസഭാ തിരഞ്ഞെടുപ്പു നടക്കാനിരിക്കുന്നതിൽ തമിഴ്നാട്ടിലെ രാഷ്ട്രീയ കളികൾ ഇനി വേറെ ലെവലായിരിക്കുമെന്നാണ് നിരീക്ഷകർ കരുതുന്നത്.

English Summary: Income-Tax raid at Tamil actor Vijay’s residence, tamil politics takes a new turn