തിരുവനന്തപുരം∙ കളിയിക്കാവിളയിൽ തമിഴ്നാട് എസ്എസ്ഐ വെടിയേറ്റു മരിച്ച സംഭവത്തിൽ ഒരാൾ കൂടി പിടിയിൽ. കന്യാകുമാരി സ്വദേശി സയ്ദ് അലിയാണ് തിരുവനന്തപുരത്ത് പിടിയിലായത്. ഇയാൾക്ക് കൊലപാതകത്തിന്റെ ...Kaliyikkavila ASI Murder, Manorama News

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തിരുവനന്തപുരം∙ കളിയിക്കാവിളയിൽ തമിഴ്നാട് എസ്എസ്ഐ വെടിയേറ്റു മരിച്ച സംഭവത്തിൽ ഒരാൾ കൂടി പിടിയിൽ. കന്യാകുമാരി സ്വദേശി സയ്ദ് അലിയാണ് തിരുവനന്തപുരത്ത് പിടിയിലായത്. ഇയാൾക്ക് കൊലപാതകത്തിന്റെ ഗൂഢാലോചനയിൽ പങ്കുള്ളതായാണു സംശയിക്കുന്നത്.

വിതുരയിൽ ഭാര്യവീടുള്ള ഇയാള്‍ തിരുവനന്തപുരത്ത് ഒളിവില്‍ കഴിയുന്നതിനിടെയാണ് തമിഴ്നാട് ക്യൂ ബ്രാഞ്ച് പിടികൂടിയത്. കൃത്യം നടത്തിയ ദിവസം പ്രതികൾ നെയ്യാറ്റിൻകരയിലെത്തിയത് സയ്ദ് അലിയെ കാണാനായിരിക്കാമെന്നാണ് പൊലീസ് സംശയിക്കുന്നത്. കേസുമായി ബന്ധപ്പെട്ട് മൂന്നുപേർ നേരത്തെ പൊലീസിന്റെ പിടിയിലായിരുന്നു.

ADVERTISEMENT

എസ്എസ്ഐയുടെ കൊലപാതത്തിന് തീവ്രവാദ ബന്ധമുണ്ടെന്ന് തെളിഞ്ഞതോടെ കേസ് എൻഐഎ ഏറ്റെടുക്കണമെന്ന് തമിഴ്നാട് സർക്കാർ ശുപാർശ ചെയ്യുകയും അന്വേഷണം എൻഐഎ ഏറ്റെടുക്കുകയും ചെയ്തിരുന്നു. കളിയിക്കാവിള മുസ്‌ലിം പള്ളിക്കു സമീപത്തെ ചെക്പോസ്റ്റിൽ രാത്രി ഡ്യൂട്ടിക്കിടെയാണ് സ്പെഷ്യൽ എസ്ഐ ആയിരുന്ന വിൽസൺ കൊല്ലപ്പെട്ടത്. പ്രതികളായ മുഹമ്മദ് ഷമീം, തൗഫീഖ് എന്നിവർ വിൽസനെ വെടിവച്ചും വെട്ടിയുമാണ് കൊലപ്പെടുത്തിയത്.

English Summary : One more arrested in Kaliyikkavila SSI murder