സമരങ്ങളിൽ നിന്ന് ശിശുക്കളെയും കുട്ടികളെയും ഒഴിവാക്കണം: കേസെടുത്ത് സുപ്രീം കോടതി
ന്യൂഡൽഹി∙ നവജാത ശിശുക്കളെയും കുട്ടികളെയും സമരങ്ങളിൽ പങ്കെടുപ്പിക്കുന്നതിനെതിരെ സുപ്രീംകോടതി സ്വമേധയാ കേസെടുത്തു. പൗരത്വ ഭേദഗതി നിയമത്തിന് എതിരെ ഡൽഹി ഷഹീൻബാഗിൽ നടക്കുന്ന സമരത്തിൽ പങ്കെടുത്ത നാല് മാസം പ്രായമുള്ള കുഞ്ഞ് മരിച്ചിരുന്നു....Shaheen Bagh, Suo Motu , Manorama News

ന്യൂഡൽഹി∙ നവജാത ശിശുക്കളെയും കുട്ടികളെയും സമരങ്ങളിൽ പങ്കെടുപ്പിക്കുന്നതിനെതിരെ സുപ്രീംകോടതി സ്വമേധയാ കേസെടുത്തു. പൗരത്വ ഭേദഗതി നിയമത്തിന് എതിരെ ഡൽഹി ഷഹീൻബാഗിൽ നടക്കുന്ന സമരത്തിൽ പങ്കെടുത്ത നാല് മാസം പ്രായമുള്ള കുഞ്ഞ് മരിച്ചിരുന്നു. അതിശൈത്യം ബാധിച്ചാണ് മരണം എന്നാണ് വിവരം.
ഇതുമായി ബന്ധപ്പെട്ട മാധ്യമവാർത്തകൾ ചൂണ്ടിക്കാട്ടി ധീരതയ്ക്കുള്ള രാഷ്ട്രപതിയുടെ മെഡൽ നേടിയ മുംബൈ സ്വദേശിയായ സെൻ സദവത്രെ ചീഫ് ജസ്റ്റിസ് എസ്.എ. ബോബ്ഡെയ്ക്ക് അയച്ച കത്തിന്റ അടിസ്ഥാനത്തിലാണ് നടപടി.
സമരമുഖത്തുള്ള കുട്ടികൾ പലതരം ക്രൂരതകൾക്കും പീഡനങ്ങൾക്കും ഇരയാകുന്നുണ്ടെന്നും സെൻ കത്തിൽ വിശദമാക്കിയിരുന്നു. കേസിൽ ഫെബ്രുവരി 10നു സുപ്രീം കോടതി വാദം കേൾക്കും.
English Summary : Supreme Court takes suo motu cognizance to stop involvement of children and infants in protests