ഡല്‍ഹി ∙ നിയമസഭാ തിരഞ്ഞെടുപ്പിന്‍റെ ഫലം വരുമ്പോള്‍ വോട്ടിങ് യന്ത്രത്തെ കുറ്റം പറയരുതെന്ന് ഡല്‍ഹി ബിജെപി അധ്യക്ഷന്‍ മനോജ് തിവാരി. ബിജെപി 26 സീറ്റു വരെ | Delhi Election 2020 | Manorama News

ഡല്‍ഹി ∙ നിയമസഭാ തിരഞ്ഞെടുപ്പിന്‍റെ ഫലം വരുമ്പോള്‍ വോട്ടിങ് യന്ത്രത്തെ കുറ്റം പറയരുതെന്ന് ഡല്‍ഹി ബിജെപി അധ്യക്ഷന്‍ മനോജ് തിവാരി. ബിജെപി 26 സീറ്റു വരെ | Delhi Election 2020 | Manorama News

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഡല്‍ഹി ∙ നിയമസഭാ തിരഞ്ഞെടുപ്പിന്‍റെ ഫലം വരുമ്പോള്‍ വോട്ടിങ് യന്ത്രത്തെ കുറ്റം പറയരുതെന്ന് ഡല്‍ഹി ബിജെപി അധ്യക്ഷന്‍ മനോജ് തിവാരി. ബിജെപി 26 സീറ്റു വരെ നേടുമെന്നാണ് ചില അഭിപ്രായസര്‍വേകള്‍ പ്രവചിക്കുന്നത്. ബിജെപി 48 സീറ്റു നേടി സര്‍ക്കാരുണ്ടാക്കും. അഭിപ്രായസര്‍വേകള്‍ തെറ്റുമെന്നും മനോജ് തിവാരി പ്രതികരിച്ചു.

മനോജ് തിവാരിയുടെ പ്രസ്താവനയ്ക്ക് പിന്നാലെ, വോട്ടിങ് യന്ത്രങ്ങള്‍ സൂക്ഷിക്കുന്ന സ്ട്രോങ് റൂമുകൾക്കു മുന്നിൽ കാവലിരിക്കാന്‍ ആംആദ്മി പാര്‍ട്ടി തീരുമാനിച്ചു. വോട്ടിങ് യന്ത്രങ്ങളുടെ സുരക്ഷയെ കുറിച്ച് മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാളിന്റെ വസതിയിൽ ചേർന്ന യോഗത്തിലാണ് ഇതു സംബന്ധിച്ച് തീരുമാനമെടുത്തത്. യോഗത്തിൽ ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ, പ്രശാന്ത് കിഷോർ, സഞ്ജയ് സിങ്, ഗോപാൽ റായ് തുടങ്ങിയവർ പങ്കെടുത്തു. 

ADVERTISEMENT

തിരഞ്ഞെടുപ്പിനു പിന്നാലെ സീൽ ചെയ്ത് സ്ട്രോങ് റൂമിലേക്കു മാറ്റാതെ വോട്ടിങ് യന്ത്രങ്ങള്‍ ചില ഉദ്യോഗസ്ഥർ സൂക്ഷിക്കുകയാണെന്ന് സഞ്ജയ് സിങ് ആരോപിച്ചു. ബാബർപുരിലും വിശ്വാസ് നഗറിലും സമാനമായ സംഭവങ്ങൾ റിപ്പോർട്ടു ചെയ്തിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു. അഭിപ്രായസര്‍വേകള്‍ പ്രതികൂലമായതോടെ ബിജെപി ദേശീയ അധ്യക്ഷൻ ജഗത് പ്രകാശ് നഡ്ഡ പാര്‍ട്ടി നേതാക്കളുടെ അടിയന്തരയോഗം വിളിച്ചു.

English Summary: Delhi assembly election: AAP workers to guard strong rooms to esnure voting machines are not tampered