എക്സിറ്റ് പോൾ തിരിച്ചടിക്ക് പിന്നാലെ യോഗം ചേർന്ന് ബിജെപി; എഎപിക്കും ആശങ്ക ബാക്കി
ന്യൂഡൽഹി ∙ ഡൽഹി നിയമസഭ തിരഞ്ഞെടുപ്പിൽ വോട്ടിങ് ശതമാനം കുറഞ്ഞതിന്റെ ആശങ്കയിലാണ് ആം ആദ്മി പാർട്ടിയും (എഎപി) ബിജെപിയും. | AAP | Delhi Election | Manorama Online

ന്യൂഡൽഹി ∙ ഡൽഹി നിയമസഭ തിരഞ്ഞെടുപ്പിൽ വോട്ടിങ് ശതമാനം കുറഞ്ഞതിന്റെ ആശങ്കയിലാണ് ആം ആദ്മി പാർട്ടിയും (എഎപി) ബിജെപിയും. മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാളിന്റെ നേതൃത്വത്തിൽ എഎപിയും ആഭ്യന്തരമന്ത്രി അമിത് ഷായുടെ അധ്യക്ഷതയിൽ ബിജെപിയും യോഗം ചേർന്നു. ചൊവ്വാഴ്ചയാണ് വോട്ടെണ്ണൽ.
2015 ലെ ആം ആദ്മി തരംഗത്തിൽ 67.12 ശതമാനമായിരുന്നു പോളിങ്. വാശിയേറിയ പ്രചരണം നടന്ന ഇത്തവണ പക്ഷെ പോളിങ് 60 ശതമാനത്തിലൊതുങ്ങി. ഇതാണ് ഇരു പാർട്ടികളെയും ആശങ്കപ്പെടുത്തുന്നത്. ഭരണവിരുദ്ധ വികാരം ഇല്ലെന്നാണ് പോളിങ് ശതമാനം കുറഞ്ഞതിൽ നിന്ന് വ്യക്തമാകുന്നതെന്നാണ് ആം ആദ്മി പാർട്ടി വിലയിരുത്തൽ. മെച്ചപ്പെട്ട പ്രകടനം പ്രതീക്ഷിച്ചിരുന്ന ബിജെപിക്ക് തിരിച്ചടിയാണ് എക്സിറ്റ് പോൾ ഫലങ്ങൾ.
പൗരത്വ നിയമത്തിനെതിരായ ഷഹീൻ ബാഗ് സമരത്തെ മുൻനിർത്തി ധ്രുവീകരണത്തിന് ലക്ഷ്യമിട്ട ബിജെപിക്ക് അഭിമാന പ്രശ്നം കൂടിയാണ് തിരഞ്ഞെടുപ്പ് ഫലം. 60 മണ്ഡലങ്ങളിൽ പ്രചാരണത്തിനെത്തി അമിത് ഷാ തന്നെ നേതൃത്വം നൽകിയ തിരഞ്ഞെടുപ്പിൽ കനത്ത തിരിച്ചടി നേരിട്ടാൽ വിശദീകരിക്കുക പ്രയാസം. അമിത് ഷായുടെയും ബിജെപി അധ്യക്ഷൻ ജെ.പി.നഡ്ഡയുടെയും നേതൃത്വത്തിൽ യോഗം ചേർന്ന് സാധ്യതകൾ വിലയിരുത്തി.
Content Highlight: Delhi Election, Exit poll result, AAP, BJP