ന്യൂഡൽഹി ∙ ഡ‍ൽഹി നിയമസഭാ തിരഞ്ഞെടുപ്പിന്റെ അന്തിമ പോളിങ് ശതമാനം പുറത്തുവിട്ട് തിരഞ്ഞെടുപ്പ് കമ്മിഷൻ. ശനിയാഴ്ച വൈകിട്ട് 6 മണിവരെ നടന്ന വോട്ടെടുപ്പിൽ 62.59 പേർ വോട്ട് രേഖപ്പെടുത്തിയതായി ഡൽഹി മുഖ്യ തിരഞ്ഞെടുപ്പ് ഓഫിസർ രൺബീർ സിങ് അറിയിച്ചു. 2015 നിയമസഭാ തിരഞ്ഞെടുപ്പിൽ....Delhi Election 2020

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ന്യൂഡൽഹി ∙ ഡ‍ൽഹി നിയമസഭാ തിരഞ്ഞെടുപ്പിന്റെ അന്തിമ പോളിങ് ശതമാനം പുറത്തുവിട്ട് തിരഞ്ഞെടുപ്പ് കമ്മിഷൻ. ശനിയാഴ്ച വൈകിട്ട് 6 മണിവരെ നടന്ന വോട്ടെടുപ്പിൽ 62.59 പേർ വോട്ട് രേഖപ്പെടുത്തിയതായി ഡൽഹി മുഖ്യ തിരഞ്ഞെടുപ്പ് ഓഫിസർ രൺബീർ സിങ് അറിയിച്ചു. 2015 നിയമസഭാ തിരഞ്ഞെടുപ്പിൽ 67.12 ആയിരുന്നു പോളിങ് ശതമാനം. ബല്ലിമാരൻ മണ്ഡലത്തിലാണ് ഏറ്റവും കൂടുതൽ പേർ വോട്ടു ചെയ്തത്. 71.6 ശതമാനം. ഡൽഹി കാന്റിലാണ് കുറവ് പോളിങ് ശതമാനം– 45.4%.

തിരഞ്ഞെടുപ്പ് കഴിഞ്ഞ 24 മണിക്കൂറുകൾക്കു ശേഷവും അന്തിമ പോളിങ് ശതമാനം പുറത്തുവിടാത്തതിനെതിരെ മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാൾ ഉൾപ്പെടയുള്ളവർ രംഗത്തെത്തിയിരുന്നു. തിരഞ്ഞെടുപ്പ് കമ്മിഷന്റെ നടപടി ഞെട്ടലുണ്ടാക്കുന്നുവെന്ന് കേജ്‌രിവാൾ ട്വീറ്റ് ചെയ്തു. തിരഞ്ഞെടുപ്പ് അവസാനിച്ച് രാത്രി വൈകി അന്തിമ പോളിങ് ശതമാനം തിരഞ്ഞെടുപ്പ് കമ്മിഷൻ പുറത്തു വിടാറുണ്ട്. 61.46 ശതമാനമായിരുന്നു കമ്മിഷൻ ശനിയാഴ്ച രാത്രി പുറത്തുവിട്ട പോളിങ് ശതമാനം.

ADVERTISEMENT

പോളിങ് കുറഞ്ഞതിൽ ആശങ്കപ്പെട്ടിരുന്ന ആം ആദ്മി പാർട്ടി എക്സിറ്റ് പോൾ ഫലങ്ങളെ തുടർന്ന് ആത്മവിശ്വാസത്തിലാണ്. സർക്കാരിന്റെ ജനോപകാര നടപടികൾ വോട്ടായി മാറിയെന്നാണ് വിലയിരുത്തൽ. എന്നാൽ എക്സിറ്റ് പോൾ ഫലത്തിനായി ശേഖരിച്ച ഡേറ്റയിൽ പിഴവുണ്ടെന്നാണ് ബിജെപി വാദം. നാല് മണിക്ക് ശേഷമാണ് പ്രവർത്തകർ കൂട്ടത്തോടെ വോട്ടു ചെയ്തതെന്ന് ബിജെപി എംപി മീനാക്ഷി ലേഖി പറഞ്ഞു.

English Summary: Voter turnout in Delhi election -Final