ബിജെപിയെ തോൽപിക്കാൻ ഡൽഹിയിൽ വിട്ടുവീഴ്ച ചെയ്തു: കോൺഗ്രസ്
ന്യൂഡൽഹി ∙ ഡൽഹി നിയമസഭാ തിരഞ്ഞെടുപ്പു ഫലം പുറത്തുവരാൻ ഒരു ദിവസം മാത്രം ബാക്കിനിൽക്കെ, ആം ആദ്മി പാർട്ടിയുടെ വിജയം വികസനത്തിന്റെ വിജയമായിരിക്കുമെന്ന് കോൺഗ്രസ് | Congress | Delhi Election 2020 | BJP | AAP | Manorama Online

ന്യൂഡൽഹി ∙ ഡൽഹി നിയമസഭാ തിരഞ്ഞെടുപ്പു ഫലം പുറത്തുവരാൻ ഒരു ദിവസം മാത്രം ബാക്കിനിൽക്കെ, ആം ആദ്മി പാർട്ടിയുടെ വിജയം വികസനത്തിന്റെ വിജയമായിരിക്കുമെന്ന് കോൺഗ്രസ്. ബിജെപിയെ തോൽപിക്കാൻ കോൺഗ്രസ് മനഃപൂർവം വിട്ടുവീഴ്ച ചെയ്തതായി പാർട്ടിയുടെ രാജ്യസഭാ എംപി കെ.ടി.എസ്. തുൾസി പറഞ്ഞു. കേജ്രിവാൾ വിജയിച്ചാൽ അത് വികസനത്തിന്റെ ജയമായിരിക്കുമെന്നു കോൺഗ്രസ് ലോക്സഭാ കക്ഷി നേതാവ് അധീർ രഞ്ജൻ ചൗധരിയും പ്രതികരിച്ചു.
ഡൽഹിയിൽ എല്ലാ എക്സിറ്റ് പോളുകളും ആം ആദ്മി പാർട്ടിയുടെ വിജയവും കോൺഗ്രസിന്റെ ദയനീയ പ്രകടനവും പ്രവചിച്ചിരുന്നു. തിരഞ്ഞെടുപ്പു പ്രഖ്യാപിച്ചതു മുതൽ പതിഞ്ഞ താളത്തിലായിരുന്നു കോൺഗ്രസ് പ്രവർത്തനം. അവസാനത്തെ രണ്ടു മൂന്നു ദിവസങ്ങളിൽ രാഹുൽ ഗാന്ധിയും പ്രിയങ്കയും ചില പൊതുയോഗങ്ങളിൽ പ്രസംഗിച്ചതല്ലാതെ കാര്യമായ പ്രവർത്തനങ്ങളൊന്നും പ്രകടമായിരുന്നില്ല. മുഖ്യമന്ത്രി സ്ഥാനാർഥിയുമുണ്ടായിരുന്നില്ല.
ബിജെപിക്കെതിരായ വോട്ടുകൾ ഭിന്നിച്ചുപോകാതിരിക്കാൻ കോൺഗ്രസ് ചില ത്യാഗങ്ങൾ ചെയ്തിട്ടുണ്ടെന്ന് തുൾസി പറഞ്ഞു. എക്സിറ്റ് പോളുകൾ എന്തായാലും ബിജെപിയുടെ വിജയം ഉറപ്പാണെന്നാണ് പാർട്ടി നേതാക്കൾ അവകാശപ്പെടുന്നത്. ബിജെപി ജയിച്ചു കഴിഞ്ഞാൽ വോട്ടിങ് യന്ത്രത്തെ കുറ്റം പറയരുതെന്ന് ഡൽഹി ബിജെപി അധ്യക്ഷൻ മനോജ് തിവാരി സൂചിപ്പിക്കുകയും ചെയ്തു.
English Summary: Congress on Delhi Election