ഡൽഹിയിൽ വോട്ടെണ്ണൽ; കൂട്ടിയും കിഴിച്ചും എഎപിയും ബിജെപിയും
ന്യൂഡൽഹി∙ ഡൽഹി നിയമസഭാ തിരഞ്ഞെടുപ്പിൽ രാജ്യതലസ്ഥാനം ആര്‍ക്കൊപ്പമെന്നറിയാന്‍ ഇനി നിമിഷങ്ങൾ മാത്രം. രാവിലെ എട്ടോടെ 70 നിയമസഭാ മണ്ഡലങ്ങളിലും വോട്ടെണ്ണൽ ആരംഭിക്കും. കൂട്ടിയും കിഴിച്ചും വിജയ...Delhi Election 2020, Election Results, Manorama News

ന്യൂഡൽഹി∙ രാജ്യം ഉറ്റുനോക്കിയ ഡൽഹി നിയമസഭാ തിരഞ്ഞെടുപ്പിൽ ഫലം ആര്‍ക്കൊപ്പമെന്നറിയാന്‍ ഇനി മണിക്കൂറുകള്‍ മാത്രം. രാവിലെ എട്ടോടെ 70 നിയമസഭാ മണ്ഡലങ്ങളിലും വോട്ടെണ്ണൽ ആരംഭിക്കും. കൂട്ടിയും കിഴിച്ചും വിജയപ്രതീക്ഷയിലാണ് ആം ആദ്മി പാര്‍ട്ടിയും ബിജെപിയും. ഭരണനേട്ടങ്ങൾ അധികാരത്തുടർച്ച നേടിത്തരുമെന്ന് ആം ആദ്മി പാർട്ടിയും അടിയൊഴുക്കുകൾ തുണയ്ക്കുമെന്ന് ബിജെപിയും കരുതുന്നു.
11 ജില്ലാ കേന്ദ്രങ്ങളിലായി 27 വോട്ടെണ്ണൽ കേന്ദ്രങ്ങളാണ് സജ്ജീകരിച്ചിരിക്കുന്നത്. 9 മണിക്ക് ആദ്യ ഫലസൂചനകൾ പുറത്തുവരും. 11 മണിയോടെ ഡൽഹിയുടെ ചിത്രം വ്യക്തമാകും. 62.59 ആണ് പോളിങ് ശതമാനം. ബിജെപി തൂത്തുവാരിയ ലോക്സഭാ തിരഞ്ഞെടുപ്പിനേക്കാള്‍ രണ്ടു ശതമാനം വോട്ട് കൂടുതലാണ്.
എന്നാൽ കേജ്‌രിവാള്‍ തരംഗം ആഞ്ഞടിച്ച കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിനേക്കാള്‍ അഞ്ച് ശതമാനത്തിന്‍റെ കുറവുണ്ട്. 2015 നിയമസഭാ തിരഞ്ഞെടുപ്പിൽ 67.12 ആയിരുന്നു പോളിങ് ശതമാനം. വൻ വിജയം നേടുമെന്ന എക്സിറ്റ് പോൾ ഫലങ്ങളുടെ ആത്മവിശ്വാസത്തിലാണ് ആം ആദ്മി പാർട്ടി. എക്സിറ്റ് പോളുകളെ തള്ളുന്ന ബിജെപി അട്ടിമറിയുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ആഭ്യന്തരമന്ത്രി അമിത് ഷാ നേരിട്ട് നേതൃത്വം നൽകിയ തിരഞ്ഞെടുപ്പ് ബിജെപിക്ക് അഭിമാന പ്രശ്നം കൂടിയാണ്. അതേസമയം ഫലം വരുന്നതിനു മുൻപേ തോൽവി സമ്മതിച്ച കോൺഗ്രസ് കഴിഞ്ഞ തവണത്തെ പൂജ്യത്തിൽ നിന്ന് കരകയറുമെന്ന പ്രതീക്ഷയിലാണ്. വോട്ടിങ് മെഷീനില്‍ ബിജെപി കൃത്രിമം നടത്താനിടയുണ്ടെന്ന ആം ആദ്മി ആരോപണത്തെത്തുടര്‍ന്ന് സ്ട്രോങ് റൂമുകളുടെ സുരക്ഷ വര്‍ധിപ്പിച്ചിട്ടുണ്ട് .
English Summary : Delhi Assembly election counting tomorrow