തോല്‍വിയിലും സന്തോഷമെന്ന് കോണ്‍ഗ്രസ്; ‘വിഭജനതന്ത്രങ്ങള്‍ തോറ്റു’
ന്യൂഡൽഹി∙ ആം ആദ്മി പാര്‍ട്ടിക്ക് അഭിനന്ദനങ്ങളെന്നും തോല്‍വിയിലും സന്തോഷമെന്നും കോണ്‍ഗ്രസ്. ബിജെപിയുടെ വിഭജനതന്ത്രങ്ങള്‍ തോറ്റതില്‍ സന്തോഷം. ഡൽഹിയിൽ എഎപി വീണ്ടും അധികാരത്തിലേക്ക് എത്തുമെന്ന് അറിയാമായിരുന്നുവെന്ന്, Delhi Election 2020, manorama news, malayalam news.

ന്യൂഡൽഹി∙ ആം ആദ്മി പാര്‍ട്ടിക്ക് അഭിനന്ദനങ്ങളെന്നും തോല്‍വിയിലും സന്തോഷമെന്നും കോണ്‍ഗ്രസ്. ബിജെപിയുടെ വിഭജനതന്ത്രങ്ങള്‍ തോറ്റതില്‍ സന്തോഷം. ഡൽഹിയിൽ എഎപി വീണ്ടും അധികാരത്തിലേക്ക് എത്തുമെന്ന് അറിയാമായിരുന്നുവെന്ന് കോൺഗ്രസ് ലോക്സഭാ കക്ഷി നേതാവ് അധീർ രഞ്ജൻ ചൗധരി ഉൾപ്പെടെയുള്ള പ്രമുഖ നേതാക്കൾ പ്രതികരിച്ചു. അതേസമയം, ഡല്‍ഹിയില്‍ കോണ്‍ഗ്രസിന് ഒരിടത്തും ലീഡില്ല.
ഡൽഹിയുടെ ചരിത്രത്തിലെ ഏറ്റവും മോശം പ്രകടനമാണ് കോൺഗ്രസ് പുറത്തെടുത്തത്. 2015 ലെ പൂജ്യത്തിൽ നിന്ന് ഒരിഞ്ച് മുന്നോട്ട് പോകാൻ കഴിഞ്ഞില്ലെന്നു മാത്രമല്ല അതിലും ദയനീയമാണ് നില. എന്നാൽ തിരിച്ചടിയിൽ അസ്വാഭാവികമായി ഒന്നുമില്ലെന്നാണ് നേതാക്കളുടെ പ്രതികരണം. രണ്ടു സീറ്റുകൾ ഒഴിച്ച്നിർത്തിയാൽ ബാക്കി എല്ലാ സീറ്റുകളിലും മൂന്നാമതോ നാലാമതോ ആണ് പാർട്ടിയുടെ ഫിനിഷിങ്. 2015 ൽ 9.65 ശതമാനം വോട്ട് പാർട്ടി നേടിയെങ്കിൽ ഇത്തവണ അത് 5 ശതമാനത്തിൽ താഴെ.
പാർട്ടി വലിയ പ്രതീക്ഷ വച്ചിരുന്ന അൽക്ക ലാംബ, ഹാറൂൺ യൂസഫ്, അരവിന്ദർ സിങ് ലൗലി എന്നിവർക്കൊന്നും ശക്തമായ പോരാട്ടം കാഴ്ച വയ്ക്കാനായില്ല. പതിനഞ്ച് വർഷം തുടർച്ചയായി രാജ്യതലസ്ഥാനത്തിന്റെ ഭരണചക്രം തിരിച്ച കോൺഗ്രസിന് ഷീല ദീക്ഷിതിന്റെ അഭാവവും തിരിച്ചടിയായി. കോൺഗ്രസ് പിൻവലിഞ്ഞു നിന്നത് കൊണ്ടാണ് ആം ആദ്മി പാർട്ടിക്ക് ഇത്ര വലിയ വിജയം നേടാനായതെന്നും നേതാക്കൾ രഹസ്യമായി വിശദീകരിക്കുന്നു.
English Summary: Congress accepts defeat in Delhi, vows to rebuild itself