കോൺഗ്രസിന്റെ കൂട്ടത്തോൽവി; പിസിസി അധ്യക്ഷൻ രാജിവച്ചു
ന്യൂഡൽഹി∙ നിയമസഭാ തിരഞ്ഞെടുപ്പിൽ തകർന്നടിഞ്ഞതിനെ തുടർന്ന് ഡൽഹി പിസിസി അധ്യക്ഷൻ സുഭാഷ് ചോപ്ര രാജിവച്ചു. പരാജയത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്താണ് രാജി. വിജയ പ്രതീക്ഷയോടെ മത്സരിക്കാനിറങ്ങിയെങ്കിലും Delhi Election 2020, manorama news.

ന്യൂഡൽഹി∙ നിയമസഭാ തിരഞ്ഞെടുപ്പിൽ തകർന്നടിഞ്ഞതിനെ തുടർന്ന് ഡൽഹി പിസിസി അധ്യക്ഷൻ സുഭാഷ് ചോപ്ര രാജിവച്ചു. പരാജയത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്താണ് രാജി. വിജയ പ്രതീക്ഷയോടെ മത്സരിക്കാനിറങ്ങിയെങ്കിലും ഒരു സീറ്റ് പോലും നേടാൻ കോൺഗ്രസിനായില്ല. എഎപി വിട്ട് കോൺഗ്രസിലേക്ക് മടങ്ങിയെത്തിയ അൽക്ക ലാംബയും ദയനീയമായി പരാജയപ്പെട്ടു.
2015 ലെ പൂജ്യത്തിൽ നിന്ന് ഒരിഞ്ച് പോലും മുന്നോട്ട് പോകാൻ കോൺഗ്രസിനായില്ല. പരാജയത്തിൽ അസ്വാഭാവികമായി ഒന്നുമില്ലെന്നായിരുന്നു കോൺഗ്രസ് നേതാക്കളുടെയും പ്രതികരണം.
ബിജെപിയെ തോൽപ്പിക്കാൻ മനപ്പൂർവം വിട്ടുവീഴ്ച ചെയ്തെന്ന കോൺഗ്രസ് നേതാവ് കെ.ടി.എസ് തുളസിയുടെ കഴിഞ്ഞ ദിവസത്തെ പ്രസ്താവന വിവാദത്തിൽ ഇടം നേടിയിരുന്നു. ബിജെപിയുടെ ഭൂരിപക്ഷ ധ്രുവീകരണം തന്ത്രങ്ങളെ മറികടക്കാനുള്ള രാഷ്ട്രീയശക്തി തനിക്കുണ്ടെന്ന് മൂന്നാം തവണയും മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാൾ തെളിയിച്ചപ്പോൾ കോൺഗ്രസ് ചിത്രത്തിൽ ഇല്ലാതെ പോയി.
മുൻ പ്രധാനമന്ത്രി ലാൽ ബഹദൂർ ശാസ്ത്രിയുടെ കൊച്ചുമകനായ ആദർശ് ശാസ്ത്രിയും കഴിഞ്ഞ തവണ ആം ആദ്മി പാർട്ടി ടിക്കറ്റിൽ നിന്ന് മത്സരിച്ച് ജയിച്ചയാളാണ്. എന്നാൽ ഇത്തവണ സീറ്റു നിഷേധിക്കപ്പെട്ടതിനാൽ ആം ആദ്മിയോട് പിരിഞ്ഞ് കോൺഗ്രസിൽ ചേർന്ന് ദ്വാരക മണ്ഡലത്തിൽ നിന്ന് മത്സരിച്ചെങ്കിലും പരാജയം ഏറ്റുവാങ്ങേണ്ടി വന്നു. എഎപിയുടെ വിനയ് മിശ്രയാണ് ഇവിടെ വിജയിച്ചത്.
English Summary: Delhi Congress chief Subhash Chopra resigns taking moral responsibility for assembly poll debacle