ന്യൂഡൽഹി ∙ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ആഭ്യന്തര മന്ത്രി അമിത്ഷായുമുൾപ്പെടെ ബിജെപി കേന്ദ്ര നേതൃത്വവും കേന്ദ്ര മന്ത്രിമാരും ഒന്നാകെ അണിചേർന്നിട്ടും ഭരണത്തുടർച്ച ഉറപ്പാക്കി ഡൽഹിയിൽ അരവിന്ദ് കേജ്‌രിവാൾ നേതൃത്വം നൽകുന്ന ആം | Delhi Election | AAP | BJP | Kejriwal

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ന്യൂഡൽഹി ∙ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ആഭ്യന്തര മന്ത്രി അമിത്ഷായുമുൾപ്പെടെ ബിജെപി കേന്ദ്ര നേതൃത്വവും കേന്ദ്ര മന്ത്രിമാരും ഒന്നാകെ അണിചേർന്നിട്ടും ഭരണത്തുടർച്ച ഉറപ്പാക്കി ഡൽഹിയിൽ അരവിന്ദ് കേജ്‌രിവാൾ നേതൃത്വം നൽകുന്ന ആം ആദ്മി സർക്കാർ. പ്രചാരണരംഗത്ത് വർധിത വീര്യത്തോടെ നിലയുറപ്പിച്ചെങ്കിലും കേജ്‌രിവാളിന്റെ ജനപ്രീതിക്കു തടയിടാൻ ബിജെപിക്കായില്ല. മുൻ തിരഞ്ഞെടുപ്പിനെ അപേക്ഷിച്ച് മെച്ചപ്പെട്ട പ്രകടനം കാഴ്ച വയ്ക്കാനായി എന്നതാണ് ബിജെപിക്ക് ആശ്വാസം പകരുന്നത്.

ബിജെപിയുടെയും ആം ആദ്മിയുടെയും പാർട്ടി കേന്ദ്രങ്ങളിൽ ഉയർത്തിയ പോസ്റ്ററുകളെ പിൻപറ്റിയായിരുന്നു ഡൽഹി വിധിദിനത്തിൽ സമൂഹമാധ്യമങ്ങളിലെ ചർച്ചകൾ. ‘വിജയ് സേ ഹം അഹങ്കാരി നഹി ഹോതേ ഔർ പരാജയ് സേ ഹം നിരാശ് നഹി ഹോതേ’(വിജയത്തിൽ നമ്മൾ അഹങ്കാരികളാവില്ല, പരാജയത്തിൽ നിരാശരും) – ബിജെപി പാർട്ടി ഓഫിസിനു മുന്നിലെ ഈ പോസ്റ്റർ സമൂഹമാധ്യമങ്ങളിൽ പങ്കിട്ടാണ് ബിജെപി അനുഭാവികൾ ആശ്വസിച്ചത്. ഡൽഹിയിൽ ബിജെപിയുടെ പ്രചാരണത്തിനു ചുക്കാൻ പിടിച്ച കേന്ദ്ര മന്ത്രി അമിത് ഷായുടെ ചിത്രത്തോടെയുള്ള പോസ്റ്ററാണിത്. വോട്ടെണ്ണുന്നതിനു മുൻപുതന്നെ ബിജെപി പരാജയം സമ്മതിച്ചു എന്നതു വിളിച്ചോതുന്ന പോസ്റ്ററാണിതെന്നാണ് ബിജെപി വിരുദ്ധർ സമൂഹമാധ്യമങ്ങളിൽ ഇതിനു മറുപടി നൽകിയത്.

ADVERTISEMENT

‘2024, കേജ്‌രിവാൾ X  മോദി’ എന്ന വാചകമുള്ള  പോസ്റ്ററാണ് ആം ആദ്‌മി അനുകൂലികൾ ബിജെപിക്കു മറുപടിയായി സമൂഹമാധ്യമങ്ങളിൽ  പങ്കിട്ടത്. ഡൽഹി എഎപി ഓഫിസിനു മുന്നിൽ ഒരു പ്രവർത്തകൻ ഉയർത്തിക്കാട്ടിയ ഈ പോസ്റ്ററിന്റെ ചിത്രങ്ങളാണ് ആം ആദ്മി അനുകൂല പേജുകളിൽ. എഴുപതു സീറ്റുകൾ മാത്രമുള്ള, സംസ്ഥാനത്തിന്റെ പൂർണ അധികാരമില്ലാത്ത ഡൽഹിയിൽ കേജ്‌രിവാളിനെതിരെ പ്രധാനമന്ത്രി മോദിയുൾപ്പെടെ രംഗത്തെത്തിയെങ്കിലും അത് ഫലവത്തായില്ലെന്ന സൂചനകളും സമൂഹമാധ്യമത്തിൽ ആം ആദ്‌മി അനുകൂല പോസ്റ്റുകളിലുണ്ട്. 

എന്നാൽ, ദേശീയ രാഷ്ട്രീയത്തിൽ സംസാരിക്കാൻ കേജ്‌രിവാൾ വളർന്നിട്ടില്ലെന്നു കാട്ടി, 2019 ലെ ലോക്സഭാ തിര‍ഞ്ഞെടുപ്പ് കണക്കുകൾ ഉയർത്തി ബിജെപി അനുകൂലികൾ  ഇതിനു മറുപടി നൽകുന്നു. 2019 ലോക്സഭാ തിരഞ്ഞെടുപ്പിൽ, ആം ആദ്മിയുടെ ശക്തികേന്ദ്രമെന്ന് അവകാശപ്പെടുന്ന ഡൽഹിയിൽ 18 ശതമാനം വോട്ടു മാത്രമാണ് ആം ആദ്‌മിക്ക് നേടാനായതെന്നാണ് മറുപടി. എഴു ലോക്സഭാ മണ്ഡലങ്ങളിൽ അഞ്ചിടത്ത് കോൺഗ്രസിനും പിന്നിൽ മൂന്നാമതായിരുന്നു ആം ആദ്മി എന്നതും ബിജെപി അനുകൂലികൾ ചൂണ്ടിക്കാട്ടുന്നു. 2019 ൽ ഡൽഹിയിലെ എഴു ലോക്സഭാ സീറ്റുകളിലും 57 ശതമാനം വോട്ടുവിഹിതത്തോടെ ബിജെപിയാണ് വിജയിച്ചത്. 

ADVERTISEMENT

2014 ൽ വാരാണസിയിൽ നരേന്ദ്ര മോദിക്കെതിരെ ആം ആദ്മി നേതാവ് അരവിന്ദ് കേജ്‌രിവാൾ നേരിട്ടു മൽസരിച്ചെങ്കിലും ഫലം കയ്പേറിയതായിരുന്നു. ഇതിനു പിന്നാലെ ഡൽഹിയിൽ ശ്രദ്ധ കേന്ദ്രീകരിച്ച കേജ്‌രിവാൾ 2015 ഡൽഹി തിരഞ്ഞെടുപ്പിൽ  54 ശതമാനം വോട്ടുവിഹിതത്തോടെ 70 ൽ 67 സീറ്റും നേടി ഗംഭീരപ്രകടനം കാഴ്ചവയ്ക്കുകയും  ചെയ്തു.

English Summary: Delhi Election AAP, BJP Posters