ADVERTISEMENT

ന്യൂഡൽഹി∙ ഡൽഹി നിയമസഭാ തിരഞ്ഞെടുപ്പിൽ കരുത്തുകാട്ടി എഎപി. അറുപതിലേറേ സീറ്റുകളിൽ എഎപി മുന്നിട്ടുനിൽക്കുന്നു. ഒരു ഘട്ടത്തിൽ 20 സീറ്റ് വരെ ലീഡ് നിലയുയർത്തിയ ബിജെപി തിരിച്ചുവരവു നടത്തുകയാണെന്ന തോന്നൽ ഉണ്ടാക്കിയെങ്കിലും പ്രതീക്ഷിച്ച സീറ്റ് നേടാനായില്ല. കോൺഗ്രസ് ഒരു സീറ്റിൽ ലീഡ് ചെയ്തെങ്കിലും പിന്നീടത് നഷ്ടമായി. കോൺഗ്രസിനായി ഹാരൂൺ യൂസഫ് ആണ് ആദ്യഘട്ടത്തിൽ ലീഡ് ചെയ്തത്.

എഎപിക്ക് ബിജെപിയെക്കാൾ 13% വോട്ട് കൂടുതൽ ലഭിച്ചു. ന്യൂഡൽഹി മണ്ഡലത്തിൽ മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാൾ വിജയിച്ചു. വോട്ടെണ്ണലിന്റെ ആദ്യ റൗണ്ടുകളിൽ പിന്നിലായിരുന്ന ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ ശക്തമായ തിരിച്ചുവരവാണ് നടത്തിയത്. പട്പട്ഗഞ്ചിൽ സിസോദിയ പരാജയപ്പെടുമെന്ന ഭീതിയുയർത്തിയെങ്കിലും അവസാന റൗണ്ടുകളിൽ തിരിച്ചുവരവു നടത്തുകയായിരുന്നു. പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രതിഷേധം നടന്ന ഷഹീൻബാഗ് ഉൾപ്പെടുന്ന ഓഖ്‌ല മണ്ഡലത്തിലും എഎപിക്കാണ് വിജയം. എഎപിയുടെ അമാനത്തുല്ല ഖാൻ പോൾ ചെയ്തതിൽ 75% വോട്ട് നേടിയാണ് വിജയിച്ചത്. ഖാൻ 28,470 വോട്ടുകൾ നേടി.

Content Highlights:  Delhi Assembly Elections 2020, Live Updates, Live Results, Photos, Videos, seats and votes

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com