‘ടുക്ഡെ ടുക്ഡെ’ ഗ്യാങ് എന്ന സംഘടന രാജ്യത്തില്ല: ജി. കിഷൻ റെഡ്ഡി
ന്യൂഡൽഹി∙ ‘ടുക്ഡെ ടുക്ഡെ’ ഗ്യാങ് എന്ന ഒരു സംഘടനയും രാജ്യത്തില്ലെന്ന് കേന്ദ്ര ആഭ്യന്തര സഹമന്ത്രി ജി. കിഷൻ റെഡ്ഡി ലോക്സഭയിൽ എഴുതി നൽകിയ മറുപടിയിൽ വ്യക്തമാക്കി. പ്രധാനമന്ത്രി നരേന്ദ്രമോദിയും ആഭ്യന്തര മന്ത്രി അമിത് ഷായും രാഷ്ട്രീയ യോഗങ്ങളിലെല്ലാം....Tukde Tukde Gang, Kishan Reddy, Manorama News

ന്യൂഡൽഹി∙ ‘ടുക്ഡെ ടുക്ഡെ’ ഗ്യാങ് എന്ന ഒരു സംഘടനയും രാജ്യത്തില്ലെന്ന് കേന്ദ്ര ആഭ്യന്തര സഹമന്ത്രി ജി. കിഷൻ റെഡ്ഡി ലോക്സഭയിൽ എഴുതി നൽകിയ മറുപടിയിൽ വ്യക്തമാക്കി. പ്രധാനമന്ത്രി നരേന്ദ്രമോദിയും ആഭ്യന്തര മന്ത്രി അമിത് ഷായും രാഷ്ട്രീയ യോഗങ്ങളിലെല്ലാം ആരോപിക്കുന്നതാണ് ‘ടുക്ഡെ ടുക്ഡെ ഗ്യാങ്’ രാജ്യത്തെ തകർക്കാൻ ശ്രമിക്കുന്നുവെന്നത്.
ലോക്സഭയിൽ ജസ്ബീർസിങ് ഗിൽ, വിൻസെന്റ് എച്ച്. പാല എന്നീ അംഗങ്ങൾ ഉന്നയിച്ച ചോദ്യത്തിനുള്ള മറുപടിയായാണ് ഇത്തരമൊരു സംഘം പ്രവർത്തിക്കുന്നതായി സർക്കാരിനോ ഏജൻസികൾക്കോ വിവരമില്ലെന്ന് കിഷൻ റെഡ്ഡി വ്യക്തമാക്കിയത്. കഴിഞ്ഞ മാസം വിവരാവകാശ പ്രകാരം ആഭ്യന്തര വകുപ്പും ഇതേ മറുപടി നൽകിയിരുന്നു. അതിനു ശേഷവും കോൺഗ്രസും ആം ആദ്മിയും മറ്റു പ്രതിപക്ഷ പാർട്ടികളും ഇവരെ സഹായിക്കുകയാണെന്നു ഡൽഹി തിരഞ്ഞെടുപ്പിലടക്കം ബിജെപി ആരോപിച്ചിരുന്നു.
English Summary : No information on any group called 'Tukde Tukde Gang': Govt