പൂജ്യമായിരുന്നു, ഇപ്പോഴും പൂജ്യമാണ്; ഇതു കോൺഗ്രസിന്റെ തോൽവിയല്ല, ബിജെപിയുടേത്: പഞ്ചാബ് മന്ത്രി
ചണ്ഡിഗഢ്∙ ഡൽഹി തിരഞ്ഞെടുപ്പിൽ കോൺഗ്രസ് പരാജയപ്പെട്ടിട്ടില്ലെന്ന് പഞ്ചാബ് മന്ത്രി സാധു സിങ് ധരംസോട്ട്. 2015ലേതുപോലെ ഇപ്പോഴും കോൺഗ്രസിന് സീറ്റൊന്നുമില്ല. അതുകൊണ്ട് ഇതു ബിജെപിയുടെ പരാജയമാണ്, അദ്ദേഹം പറഞ്ഞു... Assembly Election 2020. ദൽഹി തിരഞ്ഞെടുപ്പ് വാർത്തകൾ. Election News Live Updates. Latest Poll Updates. Candidates Information. Election Results to be Live. Malayala Manorama Online News

ചണ്ഡിഗഢ്∙ ഡൽഹി തിരഞ്ഞെടുപ്പിൽ കോൺഗ്രസ് പരാജയപ്പെട്ടിട്ടില്ലെന്ന് പഞ്ചാബ് മന്ത്രി സാധു സിങ് ധരംസോട്ട്. 2015ലേതുപോലെ ഇപ്പോഴും കോൺഗ്രസിന് സീറ്റൊന്നുമില്ല. അതുകൊണ്ട് ഇതു ബിജെപിയുടെ പരാജയമാണ്– സാധു സിങ് ധരംസോട്ട് പറഞ്ഞു. ഡൽഹി നിയമസഭാ തിരഞ്ഞെടുപ്പിന്റെ ഫലം പുറത്തുവന്നപ്പോൾ 70ൽ ഒരു സീറ്റുപോലും നേടാനാകാതെ കോൺഗ്രസ് ദയനീയ പരാജയം നേരിട്ടതിനെ കുറിച്ചു പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
‘ഞങ്ങൾ നേരത്തേ പൂജ്യമായിരുന്നു. ഇപ്പോഴും പൂജ്യമാണ്. അതുകൊണ്ട് ഇതു ഞങ്ങളുടെ പരാജയമല്ല. ബിജെപിയുടെ പരാജയമാണ്. മാധ്യമപ്രവർത്തകരുടെ ചോദ്യത്തിനു മറുപടിയായി മന്ത്രി പറഞ്ഞു. 2015ലെ നിയമസഭാ തിരഞ്ഞെടുപ്പിലും കോൺഗ്രസിന് ഒരു സീറ്റുപോലും നേടാനായിരുന്നില്ല.
അതേസമയം, പഞ്ചാബ് നിയമസഭയിലെ പ്രതിപക്ഷ നേതാവ് ഹർപാൽ സിങ് ചീമ എഎപിയുടെ പ്രകടനത്തെ എടുത്തുപറഞ്ഞു. വിദ്വേഷത്തിന്റെയും വെറുപ്പിന്റെയും രാഷ്ട്രീയത്തിനുമേൽ വികസന അജൻഡയുടെ വിജയമാണിതെന്നാണ് അദ്ദേഹത്തിന്റെ നിലപാട്. 117 അംഗ നിയമസഭയിൽ 19 എംഎൽഎമാരുമായി രണ്ടാമത്തെ വലിയ പാർട്ടിയാണ് എഎപി പഞ്ചാബിൽ.
English Summary: We were zero earlier, are zero now, so it's a BJP defeat not ours: Cong leader