ബെംഗളൂരു∙ പ്രണയദിനാഘോഷം ഇത്തവണ കർണാടകയിലെ പൂ കർഷകർക്ക് സമ്മാനിക്കുന്നത് നിരാശ മാത്രം. ചൈനയിൽ കൊറോണ വൈറസ് രോഗം പടർന്നത് പൂക്കളുടെ കയറ്റുമതിയെ ബാധിച്ചതാണ് കർഷകർക്കു തിരിച്ചടിയായത്. Coronavirus, bangalore, flower business, manorama news.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ബെംഗളൂരു∙ പ്രണയദിനാഘോഷം  ഇത്തവണ കർണാടകയിലെ പൂ കർഷകർക്ക് സമ്മാനിക്കുന്നത് നിരാശ മാത്രം. ചൈനയിൽ കൊറോണ വൈറസ് രോഗം പടർന്നത് പൂക്കളുടെ കയറ്റുമതിയെ ബാധിച്ചതാണ് കർഷകർക്കു തിരിച്ചടിയായത്. യൂറോപ്യൻ പശ്ചിമേഷ്യൻ രാജ്യങ്ങളിലേക്കും പ്രണയദിനാഘോഷത്തിന് ബെംഗളൂരുവിൽ നിന്നാണ് ചുവന്ന റോസാപൂക്കൾ കൂടുതലായി കയറ്റുമതി ചെയ്തിരുന്നത്.

എന്നാൽ കൊറോണ രോഗ ഭീതിയെത്തുടർന്ന് വിമാനകമ്പനികൾ കയറ്റുമതിക്ക് കർശന നിയന്ത്രണം ഏർപ്പെടുത്തിയതും റോസാപൂക്കളുടെ വിപണിയെ ബാധിച്ചതായി കർഷകർ പറയുന്നു. താജ്മഹൽ, ഗ്രാൻഡ് ഗാല, ഫസ്റ്റ് റെഡ്, റെഡ് റിബൺ, റോയൽ ക്ലാസ് എന്നീ ഇനങ്ങളാണ് പ്രണയദിന വിപണിയിൽ കൂടുതലായി വിറ്റഴിയുന്നത്. 

ADVERTISEMENT

വില്ലനായി ചൈനീസ് പ്ലാസ്റ്റിക് പൂക്കൾ

നേരത്തെ ചൈനയിൽ നിന്ന് പ്ലാസ്റ്റിക് പൂക്കളുടെ ഇറക്കുമതി വ്യാപകമായതും  കർണാടകയിലെ പരമ്പരാഗത കർഷകരെ ബാധിച്ചിരുന്നു. മറ്റു കാർഷിക വിളകളെ അപേക്ഷിച്ച് സ്ഥിരമായി മെച്ചപ്പെട്ട വില ലഭിച്ചിരുന്ന പൂകൃഷിയെ ആശ്രയിച്ച് ജീവിക്കുന്ന കർഷകരുടെ വയറ്റത്തടിച്ചായിരുന്നു  പ്ലാസ്റ്റിക് പൂക്കളുടെ വരവ്.

കെആർ മാർക്കറ്റിലെ റോസാപൂക്കളുടെ വിൽപന
ADVERTISEMENT

വിവാഹം ഉൾപ്പെടെയുള്ള ആഘോഷചടങ്ങുകളിൽ പ്ലാസ്റ്റിക് പൂക്കൾ നിറഞ്ഞതോടെ സ്വാഭാവിക പൂക്കളുടെ വിൽപന കുറഞ്ഞിരുന്നു. ഗുരുതര പാരിസ്ഥിതിക പ്രശ്നങ്ങൾ സൃഷ്ടിക്കുന്ന ചൈനയിൽ നിന്നുള്ള  പ്ലാസ്റ്റിക് പൂക്കളുടെ  ഇറക്കുമതി നിരോധിക്കണമെന്നാവശ്യപ്പെട്ട്  പൂകർഷകരുടെ സംഘടനയായ സൗത്ത് ഇന്ത്യ ഫ്ലോറികൾച്ചർ അസോസിയേഷന്റെ നേതൃത്വത്തിൽ ബെംഗളൂരുവിൽ പ്രതിഷേധ സമരങ്ങൾ നടത്തിയിരുന്നു. 

പനിനീർപൂക്കളുടെ  നഗരം  

ADVERTISEMENT

ഏത് കാലാവസ്ഥയിലും  വിരിഞ്ഞ് നിൽക്കുന്ന പൂക്കൾ തന്നെയാണ് ഉദ്യാനനഗരിയുടെ  സൗന്ദര്യത്തിന് എന്നും  കുടപിടിച്ചിരുന്നത്. കുറഞ്ഞ താപനിലയും ഈർപ്പവുമേറിയ കാലാവസ്ഥയാണ് റോസാപൂ കൃഷിയ്ക്ക് ഏറ്റവും അനുകൂലം. കർണാടക തമിഴ്നാട് അതിർത്തിയിലെ ഹൊസൂർ, ദേവനഹള്ളി, ദൊഡ്ബല്ലാപുര, ചിക്കബെല്ലാപുര എന്നിവിടങ്ങളിലാണ്   റോസാപൂ കൃഷി സജീവമായിട്ടുള്ളത്. 

ജൈവസാങ്കേതിക വിദ്യയുടെ സഹായത്തോടെയുള്ള ഹൈബ്രിഡ് റോസുകളാണ് കൂടുതലായി ഉൽപാദിപ്പിക്കുന്നത്. ഗുണമേൻമയും കൂടുതൽ ദിവസം കേടുവരാതെ സൂക്ഷിക്കാനുള്ള സൗകര്യവുമാണ് ഇത്തരം റോസാപൂക്കളെ പ്രിയങ്കരമാക്കിയത്. കർണാടകയിൽ  250 ഹെക്ടർ പ്രദേശത്താണ് റോസാപൂ കൃഷി ചെയ്യുന്നുണ്ടെന്നാണ് ഹോർട്ടികൾച്ചർ വകുപ്പിന്റെ കണക്ക്.

പൂക്കൾ കയറ്റുമതി ചെയ്യുന്ന ഹെബ്ബാളിലെ ഇന്റർനാഷനൽ ഫ്ലളവർ ഓക്ഷൻ ബംഗ്ലൂർ ലിമിറ്റഡ് (ഐഎഫ്എബി) കേന്ദ്രത്തിൽ റോസാപൂക്കൾ തരംതിരിച്ച് സൂക്ഷിച്ചിരിക്കുന്നു.

ബെള്ളാരി റോഡിൽ  സ്ഥിതി ചെയ്യുന്ന ഇന്റർനാഷനൽ ഫ്ലവർ ഓക്ഷൻ ബാംഗ്ലൂർ ലിമിറ്റഡ് (ഐഎഫ്എബി) സെന്റർ കേന്ദ്രീകരിച്ചാണ് മറ്റുരാജ്യങ്ങളിലേക്ക് പൂക്കൾ കയറ്റുമതി ചെയ്യുന്നത്.  കർണാടക സർക്കാരിന്റെയും സ്വകാര്യ സംരംഭകരുടേയും സംയുക്ത സഹകരണത്തോടെ  2002 മേയ് ഒന്നിനാണ് ഐഎഫ്എബി ആരംഭിച്ചത്.  ഇവിടെ കർഷകർക്ക് തങ്ങൾ ഉൽപാദിപ്പിക്കുന്ന പൂക്കൾ ആരുടേയും ഇടനിലയില്ലാതെ നേരിട്ട് ലേല കേന്ദ്രത്തിലെത്തിച്ച് വിൽപന നടത്താം. 

English Summary: Coronavirus continues to disrupt flower business in India