മുംബൈ ∙ ‘മൻ കി ബാത്ത്’ അല്ല ‘ജൻ കി ബാത്ത്’ ആണ് രാജ്യത്തെ നയിക്കേണ്ടതെന്ന് ശിവസേന അധ്യക്ഷനും മഹാരാഷ്ട്ര മുഖ്യമന്ത്രിയുമായ ഉദ്ധവ് താക്കറെ. ഡൽഹി തിരഞ്ഞെടുപ്പു | Uddhav Thackeray | Delhi Election 2020 | AAP | Arvind Kejriwal | Manorama Online

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മുംബൈ ∙ ‘മൻ കി ബാത്ത്’ അല്ല ‘ജൻ കി ബാത്ത്’ ആണ് രാജ്യത്തെ നയിക്കേണ്ടതെന്ന് ശിവസേന അധ്യക്ഷനും മഹാരാഷ്ട്ര മുഖ്യമന്ത്രിയുമായ ഉദ്ധവ് താക്കറെ. ഡൽഹി തിരഞ്ഞെടുപ്പുഫലത്തിനു പിന്നാലെയാണ് ഉദ്ധവിന്റെ പ്രതികരണം. തങ്ങൾക്കൊപ്പം നിൽക്കുന്നവരെല്ലാം രാജ്യസ്നേഹികളും എതിർക്കുന്നവരെല്ലാം രാജ്യദ്രോഹികളും ആണെന്ന പ്രചാരണത്തിനാണ് ഡൽഹി തിരഞ്ഞെടുപ്പു ഫലം വന്നതോടെ തിരിച്ചടിയേറ്റത്. ബിജെപിയുടെ പേരെടുത്തു പറയാതെയാണ് ഉദ്ധവിന്റെ വിമർശനം. 

മുതിർന്ന േനതാക്കളെയുൾപ്പെടെ കൊണ്ടുവന്ന്, സർവശക്തിയുമെടുത്തായിരുന്നു ബിജെപിയുടെ പോരാട്ടം. കേജ്‌രിവാളിനെ അവർ തീവ്രവാദിയെന്നു വിളിച്ചു. എന്നാൽ, എഎപിയുടെ ചൂലിനു മുന്നിൽ അവർക്കു പിടിച്ചുനിൽക്കാനായില്ല. പ്രാദേശിക വിഷയങ്ങളേക്കാൾ രാജ്യാന്തര വിഷയങ്ങളാണ് ബിജെപി പ്രചാരണത്തിന് ഉപയോഗിച്ചത്. 

ADVERTISEMENT

കേജ്‍രിവാൾ പറഞ്ഞത് ജനങ്ങളുടെ ജീവിതവിഷയങ്ങളാണ്. ഡൽഹിക്ക് കൂടുതൽ പുരോഗതി സമ്മാനിക്കാൻ കേജ്‌രിവാളിനു കഴിയട്ടെയെന്നും മഹാരാഷ്ട്രയിലെ ജനങ്ങളുടെയും ശിവസേനയുടെയും പേരിൽ അദ്ദേഹത്തെ അഭിനന്ദിക്കുന്നതായും ഉദ്ധവ് പറഞ്ഞു.

ബിജെപി ജനങ്ങളെ ധ്രുവീകരിക്കാൻ ശ്രമിച്ച് പരാജയപ്പെട്ടു: പവാർ

ADVERTISEMENT

ഡൽഹിയിൽ ജനങ്ങളെ ധ്രുവീകരിക്കാൻ ബിജെപി ശ്രമിച്ചെന്നും എന്നാൽ, പരാജയപ്പെട്ടെന്നും എൻസിപി തലവൻ ശരദ് പവാർ. ഡൽഹി തിരഞ്ഞെടുപ്പു ഫലം മാറ്റത്തിന്റെ കാറ്റാണ് പ്രതിഫലിപ്പിക്കുന്നത്. ഫലം താൻ പ്രതീക്ഷിച്ചിരുന്നതാണെന്നും പവാർ പറഞ്ഞു. പതിവുപോലെ, ഈ തിരഞ്ഞെടുപ്പിലും വർഗീയത ഉയർത്തി വോട്ടർമാരെ ധ്രുവീകരിക്കാൻ ബിജെപി ശ്രമിച്ചു. ഡൽഹി തിരഞ്ഞെടുപ്പ് എഎപിയും ബിജെപിയും തമ്മിൽ മാത്രമായിരുന്നു. ആം ആദ്മി പാർട്ടിയുടെ വിജയത്തിൽ അരവിന്ദ് കേജ്‍രിവാളിന് എല്ലാവിധ അഭിനന്ദനങ്ങളും നേരുന്നു– പവാർ ട്വിറ്ററിൽ കുറിച്ചു.

English Summary: Country to be run by 'Jan Ki Baat', not 'Mann Ki Baat': Uddhav Thackeray on AAP's victory