ADVERTISEMENT

ന്യൂഡൽഹി ∙ ഡൽഹി നിയമസഭ തിരഞ്ഞെടുപ്പിലെ കനത്ത പരാജയത്തിനു പിന്നാലെ രാജിവയ്ക്കാൻ സന്നദ്ധത അറിയിച്ച് ബിജെപി സംസ്ഥാന അധ്യക്ഷൻ മനോജ് തിവാരി. തിവാരിയുടെ പ്രകടനത്തിൽ ബിജെപി നിരാശനാണെന്നാണ് റിപ്പോർട്ട്. ഉത്തരാഞ്ചലിയിലെ വോട്ടർമാരെ പിന്തിരിപ്പിക്കുന്നതിൽ അദ്ദേഹം വലിയ തോതിൽ പരാജയപ്പെട്ടുവെന്നും വിലയിരുത്തപ്പെടുന്നു. തിരഞ്ഞെടുപ്പിൽ അരവിന്ദ് കേജ്‌രിവാളിന്റെ ആം ആദ്മി പാർട്ടി (എഎപി) 70 ൽ 62 സീറ്റുകളും നേടി. ഏട്ടു സീറ്റുകൾ മാത്രമെ ബിജെപിക്ക് ലഭിച്ചുള്ളൂ.

2013 ലാണ് തിവാരി ബിജെപിയില്‍ ചേർന്നത്. ഡൽഹിയിൽ നിന്ന് 2014ലെ തിരഞ്ഞെടുപ്പിൽ മത്സരിച്ച് വിജയിക്കുകയും ചെയ്തു. രണ്ടുവർഷത്തിനുശേഷം തിവാരിയെ സംസ്ഥാന അധ്യക്ഷനാക്കിയതിൽ മുതിർന്ന നേതാക്കളായ വിജയ് ഗോയൽ, രമേശ് ബുധിരി എന്നിവർക്കിടയിൽ വിയോജിപ്പ് ഉണ്ടായിരുന്നു.

English Summary: Delhi BJP Chief Manoj Tiwari Offers To Quit After Poor Poll Show

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com