ന്യൂഡൽഹി ∙ കഴിഞ്ഞ മന്ത്രിസഭയിലെ അംഗങ്ങളെ നിലനിർത്താൻ എഎപി തീരുമാനിച്ചതായി സൂചന. പുതുമുഖങ്ങളെ മന്ത്രിസഭയിൽ ഉൾപ്പെടുത്തില്ലെന്നാണ് വിവരം. രാഘവ് ചദ്ദ, അതിഷി തുടങ്ങിയവർ മന്ത്രിസഭയിൽ ഉണ്ടാകുമെന്ന് റിപ്പോർട്ടുകളുണ്ടായിരുന്നു... Delhi Elections 2020, AAP Ministry, Delhi Congress, Manorama News

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ന്യൂഡൽഹി ∙ കഴിഞ്ഞ മന്ത്രിസഭയിലെ അംഗങ്ങളെ നിലനിർത്താൻ എഎപി തീരുമാനിച്ചതായി സൂചന. പുതുമുഖങ്ങളെ മന്ത്രിസഭയിൽ ഉൾപ്പെടുത്തില്ലെന്നാണ് വിവരം. രാഘവ് ചദ്ദ, അതിഷി തുടങ്ങിയവർ മന്ത്രിസഭയിൽ ഉണ്ടാകുമെന്ന് റിപ്പോർട്ടുകളുണ്ടായിരുന്നു.

നേരത്തെയുണ്ടായിരുന്ന മന്ത്രിമാരുടെ പ്രവർത്തന മികവുകൊണ്ടാണ് പാർട്ടി ഇത്തവണ വിജയിച്ചതെന്നാണ് അരവിന്ദ് കേജ്‌രിവാൾ കരുതുന്നത്. അതിനാലാണ് അവരെ നിലനിർത്തുന്നതെന്നാണ് സൂചന. കഴിഞ്ഞ മന്ത്രിസഭയിലെ എല്ലാ അംഗങ്ങളും തിരഞ്ഞെടുപ്പിൽ വിജയിച്ചിട്ടുണ്ട്. മനീഷ് സിസോദിയ, സത്യേന്ദർ ജെയ്ൻ, ഗോപാൽ റായ്, കൈലാഷ് ഗഹ്‌ലോട്ട്, ഇമ്രാൻ ഹുസൈൻ, രാജേന്ദ്ര പാൽ ഗൗതം എന്നിവർ മന്ത്രിസഭയിൽ തുടരും. ഇവരുടെ വകുപ്പുകൾ പിന്നീട് തീരുമാനിക്കും.

ADVERTISEMENT

ഫെബ്രുവരം 16 ന് രാംലീല മൈതാനത്ത് ജനങ്ങളെ സാക്ഷി നിർത്തി അരവിന്ദ് കെജ്‌രിവാൾ മൂന്നാം തവണയും ഡൽഹിയുടെ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യും. അഭിമാന ജയത്തിനു പിന്നാലെ ലഫ്റ്റനന്റ് ഗവർണർ അനിൽ ബൈജാലിനെ ബുധനാഴ്ച രാവിലെ കേജ്‌രിവാൾ സന്ദർശിച്ച് മന്ത്രിസഭ രൂപികരിക്കാനുള്ള അവകാശവാദം ഉന്നയിച്ചിരുന്നു. തുടർന്ന് മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയിൽ എംഎൽഎ മാരുടെ യോഗം ചേർന്നു.

അതേസമയം, ഡൽഹി കോൺഗ്രസ് അധ്യക്ഷൻ സുഭാഷ് ചോപ്രയുടെയും ഡൽഹിയുടെ ചുമതലയുള്ള എഐസിസി സെക്രട്ടറി പി.സി. ചാക്കോയുടെയും രാജി കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി സ്വീകരിച്ചു. നിയമസഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസിനേറ്റ കനത്ത പരാജയത്തെ തുടർന്നാണ് ഇരുവരും രാജിവച്ചത്. ശക്തി സിങ് ഗോഹിലിനെ ഡൽഹിയുടെ ചുമതലയുള്ള എഐസിസി സെക്രട്ടറിയായി താൽക്കാലികമായി നിയമിച്ചു. 

ADVERTISEMENT

അതേസമയം, അരവിന്ദ് കേജ്‌രിവാൾ അഴിമതിക്കാരനാണെന്ന് വിശ്വാസ് നഗറിൽ നിന്നുള്ള ബിജെപി എംഎൽഎ ഒ.പി. ശർമ ആരോപിച്ചു. ‘കേജ്‌രിവാൾ തീവ്രവാദികൾക്കൊപ്പമാണ്. പാക്കിസ്ഥാൻ സൈനിക വക്താവിനെ പോലെയാണ് പെരുമാറുന്നത്. ഇന്ത്യൻ സേനയെ കുറിച്ച് അദ്ദേഹം സംശയങ്ങൾ ഉന്നയിക്കുന്നു. ‘തുക്ഡെ തുക്ഡെ ഗാങ്ങി’നെ അദ്ദേഹം പിന്തുണയ്ക്കുകയാണ്. തീവ്രവാദി എന്നതാണ് കേജ്‌രിവാളിനു യോജിച്ച പ്രയോഗം.’ – ഒ.പി. ശർമ പറഞ്ഞു.

English Summary : No New Ministers In Delhi, Arvind Kejriwal To Retain Old Cabinet: Sources