ന്യൂഡൽഹി∙ ഡൽഹി തിരഞ്ഞെടുപ്പിലെ ‘സുന്ദരപുരുഷ’നായി സമൂഹമാധ്യമങ്ങളിൽ ശ്രദ്ധ നേടിയ ഒരു സ്ഥാനാർഥിയുണ്ട്. വോട്ടിനൊപ്പം ഒട്ടേറെ വിവാഹാഭ്യർഥനകളും സ്വന്തമാക്കിയാണു രാഘവ് ചദ്ദ ജയിച്ചുകയറിയത്, Raghav Chadha, Delhi Election 2020, manorama news.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ന്യൂഡൽഹി∙ ഡൽഹി തിരഞ്ഞെടുപ്പിലെ ‘സുന്ദരപുരുഷ’നായി സമൂഹമാധ്യമങ്ങളിൽ ശ്രദ്ധ നേടിയ ഒരു സ്ഥാനാർഥിയുണ്ട്. വോട്ടിനൊപ്പം ഒട്ടേറെ വിവാഹാഭ്യർഥനകളും സ്വന്തമാക്കിയാണു രാഘവ് ചദ്ദ ജയിച്ചുകയറിയത്. സമൂഹമാധ്യമങ്ങളിലൂടെ ഒട്ടേറെ യുവതികളാണ് സ്ഥാനാർഥിയോട് പ്രണയാഭ്യർഥന നടത്തിയത്. എഎപിക്കു വേണ്ടി ആദ്യമായി തിരഞ്ഞെടുപ്പ് കളത്തിലിറങ്ങിയ ചാര്‍ട്ടേഡ് അക്കൗണ്ടന്റ് കൂടിയായ 31കാരൻ രാഘവ് ചദ്ദ 20,058 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് വിജയിച്ചത്.

രാജേന്ദ്ര നഗർ മണ്ഡലത്തിൽ മുതിര്‍ന്ന ബിജെപി നേതാവ് ആര്‍പി സിങ്ങിനെയാണ് രാഘവ് പരാജയപ്പെടുത്തിയത്. സമൂഹമാധ്യമങ്ങളിൽ വലിയ പിന്തുണയുള്ള രാഘവിന് മന്ത്രി കസേര കിട്ടുമോയെന്നു കാത്തിരുന്ന് തന്നെ അറിയണം. പുതുമുഖങ്ങളെ ഉൾപ്പെടുത്തി മന്ത്രിസഭ രൂപീകരിക്കുമെന്നാണ് റിപ്പോർട്ടുകൾ. 

ADVERTISEMENT

70 ൽ 62 സീറ്റും നേടി വൻ വിജയം നേടിയ ആം ആദ്മി പാർട്ടിയുടെ നേതൃത്വത്തിലുള്ള  സർക്കാർ ഇനി എന്ന് സത്യപ്രതിജ്ഞ ചെയ്യും എന്നത് മാത്രമാണ് അറിയാനുള്ളത്. ഇന്നോ നാളെയൊ നിയമസഭാ കക്ഷി യോഗം ചേർന്ന് അരവിന്ദ് കേജ്‌രിവാളിനെ നേതാവായി തിരഞ്ഞെടുക്കും. തുടർന്ന് ലഫ്റ്റനന്റ് ഗവർണർ  അനിൽ ബൈജാലിനെ കണ്ട് സർക്കാർ രൂപീകരിക്കാനുള്ള അവകാശവാദം ഉന്നയിക്കും. 16 ന് ആം ആദ്മി സർക്കാർ സത്യപ്രതിജ്ഞ ചെയ്യുമെന്നാണ് സൂചന. 

English Summary: Raghav Chadha wins in Rajinder Nagar by huge margin