പൊലീസും മോട്ടർ വാഹന വകുപ്പും കൈകോർക്കും; 14 ജില്ലകളിലും പരിശോധന
തിരുവനന്തപുരം∙വാഹന അപകടങ്ങൾ കുറയ്ക്കാൻ പൊലീസും മോട്ടർ വാഹന വകുപ്പും 14 ജില്ലകളിലും സംയുക്തമായി പരിശോധന നടത്താൻ ഗതാഗത മന്ത്രി എ.കെ.ശശീന്ദ്രന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ തീരുമാനിച്ചു. റോഡ് സുരക്ഷാ കമ്മിഷണർ ശങ്കർ... Police, MVD, Manorama Online

തിരുവനന്തപുരം∙വാഹന അപകടങ്ങൾ കുറയ്ക്കാൻ പൊലീസും മോട്ടർ വാഹന വകുപ്പും 14 ജില്ലകളിലും സംയുക്തമായി പരിശോധന നടത്താൻ ഗതാഗത മന്ത്രി എ.കെ.ശശീന്ദ്രന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ തീരുമാനിച്ചു. റോഡ് സുരക്ഷാ കമ്മിഷണർ ശങ്കർ റെഡ്ഢിക്കായിരിക്കും ഇതിന്റെ മേൽനോട്ടം. ദേശീയ പാതയിൽ 37ഉം സംസ്ഥാന പാതയിൽ 11ഉം വിശ്രമ കേന്ദ്രങ്ങൾ കണ്ടെയ്നർ ലോറികളിലെ ഡ്രൈവർമാർക്കായി ഒരുക്കാമെന്ന് പിഡബ്ല്യുഡി വകുപ്പ് യോഗത്തിൽ അറിയിച്ചു.
കണ്ടെയ്നർ ലോറികളിലെ തൊഴിലാളികൾ തൊഴിൽ ചട്ടങ്ങൾ അനുസരിച്ചാണു ജോലി ചെയ്യുന്നതെന്ന് ഉറപ്പാക്കും. ഇതിനായി ലോറി ഉടമകളുടേയും തൊഴിൽവകുപ്പിന്റെയും റോഡ് സേഫ്റ്റി അതോറിറ്റിയുടേയും സംയുക്ത യോഗം വിളിക്കും. കണ്ടെയ്നർ ലോറികളിൽ രണ്ട് ഡ്രൈവർമാരെ മാറ്റി ഒരു ഡ്രൈവറെയാക്കിയ നടപടി പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്രത്തിനു കത്തയക്കും. കണ്ടെയ്നർ ലോക്ക് ചെയ്തു എന്നുറപ്പാക്കാൻ നടപടി സ്വീകരിക്കും.
ദീർഘദൂര കെഎസ്ആർടിസി ബസുകളിൽ ഡ്രൈവർമാരെ ഇടയ്ക്കു മാറ്റാൻ തീരുമാനിച്ചു. അവിനാശിയിലെ അപകടത്തിൽ മരിച്ചവർക്കുള്ള ധനസഹായത്തിന്റെ ആദ്യഗഡു രണ്ടു ദിവസത്തിനകം നൽകും. വാഹനങ്ങളിൽ ജിപിഎസ് നിർബന്ധമാക്കും. ഗതാഗതവകുപ്പിലെയും പിഡബ്ല്യുഡിയിലെയും കെഎസ്ആർടിസിയിലെയും ഉദ്യോഗസ്ഥർ യോഗത്തിൽ പങ്കെടുത്തു.
English Summary: Police and MVD will conduct joint inspections